ഉള്ള് ഇടിയിപ്പിച്ച്
ചോരയും എല്ലും
ഒന്നാക്കി സമൃദ്ധമായ
മാംസമായ് തീർന്ന മൃഗം.
ജലം തേയില്ലെന്നു കരുതിയതാണ്;
തേഞ്ഞു തേഞ്ഞ് വാളായ്
മാറിയതും മൃഗം
അവസാനപിടച്ചിൽ
ഉള്ളു മുഴുവൻ
ഉരുകിയ മൃഗം
ഉരുകാത്ത രണ്ടു
കണ്ണുകൾ കൊണ്ട്
മരിച്ച ലോകത്തെ
നോക്കി ചിരിച്ചു കിടന്നു...
മൃഗം കാണുന്ന
അതേ കാഴ്ച്ച തന്നെ
ഉരുകിയൊന്നായ നമ്മുടെ
കണ്ണുകൾ ചേർന്നു കാണുന്നു.
5 വായന:
മൃഗം കാണുന്ന
അതേ കാഴ്ച്ച തന്നെ
ഉരുകിയൊന്നായ നമ്മുടെ
കണ്ണുകൾ ചേർന്നു കാണുന്നു.
ഒരേ കാഴ്ച്ച.മൃഗവും മനുഷ്യനും തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇല്ലാതാവുന്നു.
Sasiyude mattu kavithakal pole aazhamulla onnu
valare nalla kavitha...
ore kaazhchayil nammal mrigangal
മനുഷ്യ മൃഗം
Post a Comment