വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
Saturday, April 3, 2010
നസീര്‍ കടിക്കാട്
ട്യൂഷനു പോയ മകനെക്കാത്ത്
റോഡരുകില്‍ നില്‍ക്കുമ്പോള്‍
ഓടിപ്പൊകുന്ന വണ്ടികളുടെ പേര്
കാണാപ്പാഠം
ടൊയോട്ട
മെര്‍സിഡിസ്
ലംബോര്‍ഗിനി
ഭാഷ അനായാസമാകും
ഓരോ വണ്ടിനമ്പറും
കൂട്ടിക്കിഴിച്ച്
കണക്കാവും
അകലേന്നകലേക്കോടുന്ന
ലോറി
പിന്നിലേക്കടുക്കുമ്പോള്‍
ഫിസിക്സ്
മുമ്പില്‍ ബ്രേക്കിടും
കെമിസ്ട്രിയിലാണു ട്യൂഷന്‍
വണ്ടിയോടിക്കുമ്പോള്‍
ഉറക്കം തൂങ്ങുന്ന കണ്ണില്‍
നാരങ്ങത്തൊലി തെറുപ്പിച്ച്
ട്രാക്കുതെറ്റി
മരത്തിലിടിച്ചു മരിച്ചവരുടെ
ബയോളജി എളുപ്പം
ഹിന്ദിയില്‍ തോല്‍ക്കുമെന്നുറപ്പ്
തലയ്ക്കുമുകളില്‍ എത്ര വരവരച്ചിട്ടും
മുറിച്ചുകടക്കുമ്പോള്‍
പത്രക്കാരന്റെ സൈക്കിളിടിച്ചു മരിക്കുന്ന
സ്വപ്നം തന്നെ
വീണ്ടും കാണും
കെമിസ്ട്രി ട്യൂഷന്‍ കഴിഞ്ഞ്
റോഡു മുറിച്ച്
മകന്‍ വരുവോളം
ഞാനിങ്ങനെ
ലോകകാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കും
Subscribe to:
Post Comments (Atom)
10 വായന:
കെമിസ്ട്രി ട്യൂഷന്‍ കഴിഞ്ഞ്
റോഡു മുറിച്ച്
മകന്‍ വരുവോളം
ഞാനിങ്ങനെ
ലോകകാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കും
കെമിസ്ട്രി ട്യൂഷന്‍ കഴിഞ്ഞ്
റോഡു മുറിച്ച്
മകന്‍ വരുവോളം
ഞാനിങ്ങനെ
ലോകകാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കും
ishdamaayi
ഇതെന്റെ നഗരവഴി...
നല്ല കവിത.
എനിക്കിഷ്ടമായി
:)
nannaayi..
Its touching.....
എനിക്കിഷ്ടമായി
തലയ്ക്കുമുകളില്‍ എത്ര വര വരച്ചാലും
തലേവര മാറുമോ!
Nazeer Anna,
Nice poem
Post a Comment