Saturday, March 20, 2010

നാസര്‍ കൂടാളിപേരറിയാത്ത
മരങ്ങളുടെ വേരുകളില്‍
അമ്മയുടെ ഒക്കത്തിരിക്കുന്ന കുട്ടിയുടെ
മനോഹരമായ
ശില്‍പ്പം തീര്‍ക്കുകയായിരുന്നു അവള്‍.

കഴിഞ്ഞ പ്രാവിശ്യം
ക്ലേ മോഡലിംഗിലായിരുന്നു മത്സരിച്ചത്.

അടുത്തെങ്ങും
വയലുകളില്ലാത്തതിനാല്‍
അച്ഛന്‍ കളിമണ്ണിന്
തിരക്കിപ്പോയിട്ട് വന്നതേയില്ല.

കാട്ടില്‍ വെട്ടിയിട്ട
ബാക്കിയായ മരങ്ങളൂടെ വേരുകള്‍
ഒടിച്ച് മടക്കിയതിന്റെ
തിണര്‍പ്പ് മാറും വരേയെങ്കിലും
മുറ്റത്ത് വെയിലേറ്റ് കിടന്നിരിക്കണം
അമ്മയോളം ഉണങ്ങിപ്പോയിരിക്കണം.

ഇനി തിരിച്ച് ചെല്ലുമ്പോള്‍ കൊണ്ടു പോവേണം
പകുതിയില്‍ തീര്‍ത്ത
ക്രൂശിത രൂപത്തേയും
താജ് മഹലിനേയും
അമ്മയുടെ ഒക്കത്തിരിക്കുന്ന കുട്ടിയേയും...
അടുപ്പിലെന്തെങ്കിലും വേവിക്കുവാന്‍...

16 വായന:

പുതു കവിത said...

ഇനി തിരിച്ച് ചെല്ലുമ്പോള്‍ കൊണ്ടു പോവേണം
പകുതിയില്‍ തീര്‍ത്ത
ക്രൂശിത രൂപത്തേയും
താജ് മഹലിനേയും
അമ്മയുടെ ഒക്കത്തിരിക്കുന്ന കുട്ടിയേയും...
അടുപ്പിലെന്തെങ്കിലും വേവിക്കുവാന്‍

ജസ്റ്റിന്‍ said...

ആദ്യ വായനയില്‍ തന്നെ ഈ കവിത എനിക്ക് ഇഷ്ടപ്പെട്ടിരുന്നു. പുനര്‍വായനയില്‍ വീണ്ടും നന്നായി തോന്നി.

പി എ അനിഷ്, എളനാട് said...

കാട്ടില്‍ വെട്ടിയിട്ട
ബാക്കിയായ മരങ്ങളൂടെ വേരുകള്‍
ഒടിച്ച് മടക്കിയതിന്റെ
തിണര്‍പ്പ് മാറും വരേയെങ്കിലും
മുറ്റത്ത് വെയിലേറ്റ് കിടന്നിരിക്കണം
അമ്മയോളം ഉണങ്ങിപ്പോയിരിക്കണം.

വരികളില്‍ ആഴം തോന്നി
മനസ്സിനെ ചേമ്പില പോലെയാക്കുന്ന സമകാലികകവിതകളില്‍ നിന്നും വ്യത്യസ്തമായി
ആശംസകളോടെ

Ranjith chemmad said...

നല്ല കവിത, ഇമേജുകളും ഘടനയും ആകർഷണീയമായി..

ദിനേശന്‍ വരിക്കോളി said...

പ്രിയ കവെ.
എന്‍റെ വായനയുടെ കുഴപ്പമാണോ എന്നറിയില്ല..
ഒന്നുരണ്ടുതവണ ഞാന്‍ വായിച്ചു നോക്കി, എന്തോ തുടക്കം
പോലെ ഒതുക്കം ധൃതിയാലോ എന്തോ ഒരുമാറ്റം ആവശ്യമുള്ളതുപോലൊരു തോന്നല്‍
എന്‍റെ വായനയുടെ (അറിവില്ലായ്മയുടെ) കുഴപ്പമാവാം.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

അടുത്തെങ്ങും
വയലുകളില്ലാത്തതിനാല്‍
അച്ഛന്‍ കളിമണ്ണിന്
തിരക്കിപ്പോയിട്ട് വന്നതേയില്ല.

....

പകല്‍കിനാവന്‍ | daYdreaMer said...

നല്ല കവിത

ഞാന്‍ ഇരിങ്ങല്‍ said...

കവിത അത്ര ഇഷ്ടമായില്ല.

ഓരോ വരികളിലേയും ബിംബങ്ങളില്‍ നിന്ന് ഓരോ ഖണ്ഡികയും വേറിട്ട് നില്‍ക്കുകയും ഒരുകവിതയായ് തോന്നാതിരിക്കുകയും ചെയ്യുന്നു. കവിത എഴുതി വരുമ്പോള്‍ കവി എന്താണോ അര്‍ത്ഥമാക്കിയതെന്നോ വായനക്കാരന് പുതിയ ഒരു അര്‍ത്ഥ തലങ്ങളിലേക്ക് ചേക്കേറുവാനോ കവിത അവസരം നല്‍കുന്നേ യില്ല.

കാട്ടില്‍ എന്തിനെന്നാറിയാതെ വെട്ടിയിട്ട മരങ്ങള്‍ ചീഞ്ഞു നാറുക തന്നെ ചെയ്യുന്നു. കളിമണ്ട് തേടി പോയ അച്ച്ഛന്‍ തുടങ്ങിയ ബിംബങ്ങള്‍ക്ക് കൃത്യമായ ബോധഭാഷയിലേക്കോ സംവേദന തലത്തോളമോ ഉയരാന്‍ കഴിയുന്നില്ല എന്നുള്ളതും ഈ കവിതയുടെ പോരായ്മ തന്നെയാണ്.

ഒറ്റ നോട്ടത്തില്‍ എന്തോ വല്യ കവിതയാണെന്ന് തോന്നിക്കുമെങ്കിലും ഉള്‍ക്കനം, ജീവിതത്തിലേതു പോലെ തന്നെ തുലോം കുറവ് തന്നെ.

സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍

എസ്‌.കലേഷ്‌ said...

ആദ്യവരികളിലെ കവിത
തുടര്‍ന്നപ്പോള്‍
നഷ്ടപ്പെട്ടു.
വായനയ്ക്ക്
ചെറിയ
ഒരു
ആശ്ചര്യം ഉണ്ടാക്കി
മാത്രം
പോയി
പിന്നീട് വന്ന വരികള്‍

'കാട്ടില്‍ വെട്ടിയിട്ട
ബാക്കിയായ മരങ്ങളൂടെ വേരുകള്‍
ഒടിച്ച് മടക്കിയതിന്റെ
തിണര്‍പ്പ് മാറും വരേയെങ്കിലും
മുറ്റത്ത് വെയിലേറ്റ് കിടന്നിരിക്കണം
അമ്മയോളം ഉണങ്ങിപ്പോയിരിക്കണം'

എന്നിട്ടും
ഈ വരികളില്‍
കെട്ടിപ്പിടിച്ചിരിക്കുന്നു
ഞാന്‍

ജസ്റ്റിന്‍ said...

mukalil udharichirikkunna pala samsayangalkkum kaviyute oru visadeekaranam pratheekshikkunnu

റ്റോംസ് കോനുമഠം said...

ഇനി തിരിച്ച് ചെല്ലുമ്പോള്‍ കൊണ്ടു പോവേണം
പകുതിയില്‍ തീര്‍ത്ത
ക്രൂശിത രൂപത്തേയും
താജ് മഹലിനേയും
അമ്മയുടെ ഒക്കത്തിരിക്കുന്ന കുട്ടിയേയും

മനോഹര്‍ മാണിക്കത്ത് said...

കവിത പോസ്റ്റ് ചെയ്ത അന്ന് വായിച്ചപ്പോള്‍
എന്താണ് എഴുതേണ്ടതെന്ന് ഒന്ന് ചിന്തിക്കാതിരുന്നില്ല

പുനര്‍ വായന പലവട്ടം തുടര്‍ന്നു...
ഇപ്പോഴും കവിതയെപറ്റി എന്തെഴുതണം
ചിന്ത തുടരുന്നു.....

എം.പി.ഹാഷിം said...

കാട്ടില്‍ വെട്ടിയിട്ട
ബാക്കിയായ മരങ്ങളൂടെ വേരുകള്‍
ഒടിച്ച് മടക്കിയതിന്റെ
തിണര്‍പ്പ് മാറും വരേയെങ്കിലും
മുറ്റത്ത് വെയിലേറ്റ് കിടന്നിരിക്കണം
അമ്മയോളം ഉണങ്ങിപ്പോയിരിക്കണം.

നല്ല കവിത!

ഇ.എ.സജിം തട്ടത്തുമല said...

പുതുമയുള്ള ഒരു ശില്പം പോലെ ഈ കവിത; പക്ഷെ അല്പം മിനുക്കു പണിക്കൾക്ക് ക്ഷമ കാണിച്ചിരുന്നെങ്കിൽ കുറച്ചുകൂടി മെച്ചപ്പെട്ട വാക്കുകളുടെ ഭംഗിയും ആശയ ഗാംഭീര്യവും കൈവന്നേനെ! എന്നുവച്ച് ഇപ്പോൾ തീരെ മോശമാ‍യി എന്നർത്ഥമില്ല.

പുതു കവിത said...

കവിത വായിച്ച് അഭിപ്രായം എഴുതിയ എല്ലാവര്‍ക്കും നന്ദി....

sreejithariyallur said...

poretaaa...

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

പഴയ ലക്കം

FEEDJIT Live Traffic Feed

  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP