Sunday, March 7, 2010

സുധീഷ്‌ കോട്ടേമ്പ്രം

























പൂജവെയപ്പിന്റെ അന്ന്
പുസ്തകം തൊടാതെ
കമ്പിപ്പടമോര്‍ത്തു
ജപിച്ചിട്ടുണ്ട്.
അന്നൊന്നും ലോകനാര്‍കാവിലമ്മ
എന്‍റെ കള്ളം പിടിച്ചില്ല.

പരീക്ഷ പാസ്സാവാന്‍
ഇരിങ്ങണ്ണൂരപ്പന്റെ ഭാണ്ടാരത്തില്‍

ഉറുപ്പിക വട്ടത്തിലുള്ള
കള്ളനാണയം ഇട്ടതും
ആരുമറിഞ്ഞില്ല.

ദൈവമേ കൈതൊഴാം
എന്ന പ്രാര്‍ഥനയ്ക്ക് പകരം
പടച്ചുണ്ടാക്കിയ ഭരണിപ്പാട്ട് പാടി.

എന്നിട്ടും പത്തു പാസ്സായി.
ദൈവവുമായുള്ള ഉടമ്പടി
അവിടെ അവസാനിച്ചു.

ഇപ്പോള്‍ താലപ്പൊലിക്കോ
ആറാട്ടിനോ ചെല്ലുമ്പോള്‍
പഴയ പരിചയം പുതുക്കാമെന്ന് കരുതും.

പിടിക്കപ്പെടാത്ത കള്ളങ്ങളുമായി
കുറേ ആളുകള്‍ അപ്പോള്‍
ദേവിയെ
വരച്ച വരയില്‍ നിര്‍ത്തി
പൂജിക്കുന്നുണ്ടാവും.
പാവം.

ഇടത്തും വലത്തും
പുതിയ പ്രതിഷ്ഠകളും
വന്നു കഴിഞ്ഞു.
മൈന്റ് ചെയ്തില്ല.
എന്നേക്കാള്‍ പ്രായവും പക്വതയും കുറഞ്ഞ
ഒരു ദൈവത്തെ
എന്തിനു തൊഴണം?

തിരിച്ചുപോരുമ്പോള്‍
ഒരു പ്രാര്‍ത്ഥന കിട്ടി.
"കാലഹരണപ്പെട്ട വിശ്വാസമേ
വിശ്വാസത്താല്‍ കാലഹരണപ്പെട്ടവരേ
ഞങ്ങടെ ദൈവങ്ങളെ പരോളിനിറക്കേണമേ"

14 വായന:

ഏറുമാടം മാസിക said...

തിരിച്ചുപോരുമ്പോള്‍
ഒരു പ്രാര്‍ത്ഥന കിട്ടി.
"കാലഹരണപ്പെട്ട വിശ്വാസമേ
വിശ്വാസത്താല്‍ കാലഹരണപ്പെട്ടവരേ
ഞങ്ങടെ ദൈവങ്ങളെ പരോളിനിറക്കേണമേ"

Vinodkumar Thallasseri said...

ദൈവമേ ഇതെഴുതിയ കവിയോട്‌ പൊറുക്കണേ. ഒപ്പം ഇത്‌ വായിച്ച ഈയുള്ളവനോടും.

എസ്‌.കലേഷ്‌ said...
This comment has been removed by the author.
എസ്‌.കലേഷ്‌ said...

വിരുദ്ധയുക്തികളുടെ
ചിത്രകാരന്‍
എഴുതിയ ഈ കവിത
'പാവം' വിശ്വാസങ്ങള്‍ക്കുള്ള
കവിയുടെ
ബദല്‍കവിതാ വഴികളായി വായിക്കാം.

വിരുദ്ധ യുക്തികളുടെ
കവി
എഴുതിയ ഈ ചിത്രം
'പാവം' കവി/കവിതകള്‍ക്കുള്ള
ബദല്‍കവിതാവഴികളായും വായിക്കാം.

കവിത പൊളിറ്റിക്കല്‍ ആകുമ്പോഴും
ചോര്‍ന്നു പോകുന്നില്ല
ഭദ്രതയും സൌന്ദര്യവും
(എന്‍. പ്രഭാകരന്‍ മാഷേ..
ഇതാണ് പുതിയ പൊളിറ്റിക്കല്‍ കവിത എന്നു ചൂണ്ടിക്കാണിക്കാന്‍ കൊതി തോന്നുന്നു)

എന്നേക്കാള്‍ പ്രായവും പക്വതയും കുറഞ്ഞ
ഒരു ദൈവത്തെ
എന്തിനു തൊഴണം?

നല്ല കവിത

Anonymous said...

ദൈവമേ ഇതെഴുതിയ കവിയോട്‌ പൊറുക്കണേ
ingane parayan naalalu veenam...

Pramod.KM said...

ഇഷ്ടമായി:)

അനിലൻ said...

പിടിക്കപ്പെടാത്ത കള്ളങ്ങളുമായി
കുറേ ആളുകള്‍ അപ്പോള്‍
ദേവിയെ
വരച്ച വരയില്‍ നിര്‍ത്തി
പൂജിക്കുന്നുണ്ടാവും.
പാവം.

നല്ല കവിത!
നന്ദി സുധീഷ്‌

Anonymous said...

ബ്ലോഗിന്റെ ഇടം,അതിന്റെ സ്വത്വം, ഇതു വരെ ബ്ലോഗേര്‍സിനു മനസ്സിലായിട്ടില്ല.അവരൊക്കെ കരുതുന്നത് ബുലോഗ വായന എന്തോ ലോകം മാറ്റി മറിക്കാനുള്ള തയ്യാറെടുപ്പില്‍ എന്നാണ്.പുതിയ കവിത എവിടെയും എഴുതപ്പെട്ടിട്ടില്ല.അത് അതിന്റെ പഴയ തണലില്‍ തന്നെയാണിപ്പൊഴും.മൌലികത ഇല്ലാത്ത ഇത്തരം എഴുത്തുകള്‍ എവിടം ചെന്നു നില്‍ക്കും.അറിയില്ല. എന്നാലും പുതുകവിത മുഖ്യധാരാ കവികളെ ബ്ലോഗ് വായനകാര്‍ക്കു പരിചയപ്പെടുത്തുന്നതില്‍ അഭിനന്ദനമര്‍ഹിക്കുന്നു.
നല്ല കവിതകള്‍ വായിച്ച് ബ്ലോഗര്‍മാര്‍ അവരുടെ ഇടം കരുത്തുറ്റതാകട്ടെ..
സഫര്‍

എം.ആര്‍.വിബിന്‍ said...

"കാലഹരണപ്പെട്ട വിശ്വാസമേ
വിശ്വാസത്താല്‍ കാലഹരണപ്പെട്ടവരേ
ഞങ്ങടെ ദൈവങ്ങളെ പരോളിനിറക്കേണമേ"

erangaan vazhiyilla sudheeshe...
avarkku maranam vare parol ellatha jeeva paryanthamaanu nammal vidhichittullathu....

ജസ്റ്റിന്‍ said...

ഒരു നിരീശ്വരവാദിയുടെ ജല്‍പ്പനങ്ങള്‍. അത്രയുമേ ഞാന്‍ ഈ കവിതയില്‍ കാണുന്നുള്ളൂ. ദൈവതെപ്പറ്റിയുള്ള വളരെ വികലമായ ഒരു ചിന്ത. സത്യത്തെയും ദൈവികതയെയും ഒട്ടും മനസ്സിലാക്കാതെയുള്ള വരികള്‍. ഇങ്ങനെ ചിന്തിക്കുന്നവര്‍ ഇപ്പോഴും പശ്ചാത്തപിക്കുന്ന ഒരു സമയം വരുന്നത് കാണാറുണ്ട്.

എന്തായാലും കവിത അതെഴുതിയിരിക്കുന്ന രീതിയില്‍ വായിക്കുമ്പോള്‍ ഇഷ്ടം തോന്നും. ഇത്തരം കവിതകളും ആവശ്യം തന്നെ എന്നും തോന്നിപ്പോകും കാരണം ഒരു തിരിച്ചറിവിനും സ്വയം വിമര്‍ശനത്തിനുംഇതുതകും

Unknown said...

പിടിക്കപ്പെടാത്ത കള്ളങ്ങളുമായി
കുറേ ആളുകള്‍ അപ്പോള്‍
ദേവിയെ
വരച്ച വരയില്‍ നിര്‍ത്തി
പൂജിക്കുന്നുണ്ടാവും.
പാവം.

ഞാന്‍ ഇരിങ്ങല്‍ said...

ഇന്ന് എന്‍റെ എല്ലാ കള്ളങ്ങളും കണ്ടു പിടിക്കുന്നുവെന്ന് കവി പറയുന്നു അന്നൊന്നും
എന്‍റെ ഒരു കള്ളം പോലും കണ്ടു പിടിക്കുമായിരുന്നില്ല. (കള്ളങ്ങളിലും പുതുമ അനിവാര്യമായിരിക്കുന്നു കവേ..)

ഇതിനുപോദ്ബലകമായ ഒരു ചൊല്ലാണ്
പണ്ടോക്കെ പയ്യെ പയ്യെ ഇന്നെല്ലാം അപ്പൊപ്പൊ” എന്നത്.

എനിക്ക് വിശ്വാസമൊന്നുമില്ല
എന്നാല്‍ എല്ലാവര്‍ക്കും മുമ്പില്‍ ഞാനൊരു വിശ്വാസിയാണെന്ന് പറഞ്ഞു കൊണ്ടേയിരിക്കുന്നു.

സുധീഷ് കോട്ടാമ്പ്രം നല്ല കവിതകള്‍ എഴുതിയിരിക്കാം. പക്ഷെ ഈ കവിത പുതു കവിത പോയിട്ട് പഴയ കവിത പോലുമാകുന്നില്ല.

പുതു കവികളില്‍ കാണുന്ന ചില അപക്വ ധാരണകള്‍ സുധീഷ് കോട്ടാമ്പ്രം വച്ചുപുലര്‍ത്തുന്നുണ്ടെന്ന് തോന്നുന്നു.

പണ്ട് താടിയും മുടിയും നീട്ടി ഒരു ജൂബയും ചുറ്റിയാല്‍ കവിയായെന്ന് ധരിച്ചവര്‍ ഒരു പാടുണ്ടായിരുന്നു. കൂട്ടത്തില്‍ കഞ്ചാവോ ബീഡിയോ..

പണ്ട് മാര്‍ക്സിസ്റ്റ് കാരന്‍ എന്നു പറഞ്ഞാല്‍ മിനിമം ഒരു ദിനേശു ബീഡിയെങ്കിലും വലിച്ചിരിക്കണം ഒപ്പം ഒരു കട്ടന്‍ ചായയും എന്ന് പറയുമ്പോലെ.

ഇന്ന് അതില്‍ നിന്ന് ഇത്തിരി ഒന്ന് മാറി “മുല, കക്ഷം, തുട, ചന്തി, തുടങ്ങിയ ശരീര ഭാഗങ്ങളെഴുതിയാല്‍ നല്ല കവിതയായ്
എന്ന് ധരിക്കുന്നവര്‍ പഴയ ആ ഗണത്തില്‍ പെടുന്നവര്‍ തന്നെയാണ്.

മറ്റു പലരും പലപ്പോഴും ബാലിശവും അല്ലാതെയും എഴുതിയ കവിതാ വരികള്‍ പകര്‍ത്തി
എഴുതിയാല്‍ സുധീഷ് കോട്ടാമ്പ്രത്തിന്‍റെ വരികളാകും എന്നാല്‍ കവിതയാകില്ല തന്നെ. (ആരുടേ എങ്കിലും വരികള്‍ എടുത്തെഴുതി എന്നല്ല അര്‍ത്ഥമാക്കിയത്)

തെറി പറയേണ്ടിടത്ത് അത് പറഞ്ഞില്ലെങ്കിലേ അശ്ലീമാകുന്നുള്ളൂ എന്ന് ധരിക്കാതെ കവിതയില്‍ അവിടവിടെ മുല എന്നും ചന്തി എന്നും
എഴുതിയാല്‍ കവിതയാവില്ലെന്നും പൂജവെയ്പ്പിന്‍റെയന്ന് പുസ്തകം തൊടാതെ കമ്പിപ്പടമോര്‍ത്തത് അവിശ്വാസത്തെയല്ല അലസയതാണെന്ന് കവിയും തിരിച്ചറിയെണ്ടിയിരിക്കുന്നു. പത്ത് പാസ്സാക്കി തരുന്നത് ലോകനാര്‍കാവിലമ്മയല്ല ഇരിങ്ങണ്ണൂരപ്പനല്ല എന്നും അതൊക്കെ ഒരു വിധിയാണെന്ന് ചുരുട്ടി കൂട്ടുകയാണ് കവി ചെയ്യുന്നത്.

ഞാന്‍ ഇരിങ്ങല്‍ said...

ഇപ്പോള്‍ എല്ലാ താലപ്പൊലിക്കും, എല്ലാ ആറാട്ടിനും പൊലിയാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാനും ശരീരത്തിലെ , മനസ്സിലെ കറകളയാന്‍
ആറാടി തിമര്‍ക്കുന്നുവെന്നും കവി പറയുന്നു.

രാഷ്ട്രീയ ബാധകളൊക്കെ സമൂഹത്തില്‍ നിന്ന് മാറി ഇന്ന് സ്വയം സേവകരായി മാറിയിരിക്കുകയാണ്
ഇന്നത്തെ ബിസ്സിനസ്സ് രാഷ്ട്രീയക്കാരെന്ന് കൊച്ചു കുട്ടികള്‍ക്ക് പോലുമറിയാം.

അതു കൊണ്ടാണ് കുട്ടി നേതാക്കള്‍ പാര്‍ലിമെന്‍ററി രാഷ്ട്രീയത്തെകുറിച്ചല്ല പാര്‍ലിമെന്‍ററി സ്ഥാനമാനങ്ങളെ കുറിച്ച് മാത്രം സംസാരിക്കുന്നത്.

സ്ഥാനമാനങ്ങളാണ് അല്ലാതെ വിശ്വാസമോ തത്വചിന്തയോ ഒന്നുമല്ല ഇന്ന് ലോകം കാണുന്ന കാഴ്ച എന്നു കവി മനസ്സിലാക്കേണ്ടിരീക്കുന്നു. അതിനെ കവച്ചു വയ്ക്കാന്‍ , അതിനെ വരിഞ്ഞു മുറുക്കാന്‍ രാഷ്ട്രീയ കവിതകള്‍ എഴുതുക തന്നെ വേണം എന്നാല്‍
അരാഷ്ട്രീയ കവിതകള്‍ രാഷ്ട്രീയ കവിതകളാണെന്ന് വിലയിരുത്തലുകളെനിക്കില്ല (കലേഷേ... പ്രഭാകരന്‍ മാഷിന് ചൂണ്ടിക്കാണിക്കാന്‍ ഇനിയും നല്ല കവിതകള്‍ വരിക തന്നെ ചെയ്യും അതു വരെ ക്ഷമിക്കൂ)

ഇടതും വലത്തും പുതിയ പ്രതിഷ്ഠകള്‍ വരുമ്പോള്‍ ഞാനെന്തിന് തൊഴണമെന്നാണ് ചോദിക്കുന്നത്. ചിലപ്പോള്‍ തൊഴുക തന്നെ വേണം. പുതിയത് എന്നത് പുതിയ ഒരു അദ്ധ്യായമാകാം. പുതിയ ഒരു കണേത്തെലാവാം. പുതിയ ഒരു ദൈവവും ആകാം. അതിന് പ്രായത്തെയല്ല വൈഭവത്തെ, സിദ്ധിയെ, അതുമല്ലെങ്കില്‍ കഴിവിനെയാണ് തൊഴേണ്ടത് എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. പുരാണത്തിലും അതിന് അനുബന്ധമായ ഒരുപാട് കഥകളുണ്ട്.
അതു കൊണ്ടാണ് സൃഷ്ടി ദേവനായ ബ്രഹ്മാവിന് ഓം കാരത്തിന്‍ റെ പൊരുളറിയാതായതും സുബ്രഹ്മണ്യനുമുമ്പില്‍ തൊഴുത് നില്‍ക്കേണ്ടി വന്നതും എന്ന് ഹിന്ദു പുരാണം സമര്‍ത്ഥിക്കുന്നു. പ്രായമല്ല കാലമല്ല അറിവും കഴിവുമാണ് പ്രാധാന്യം എന്ന് തിരിച്ചറിയേണ്ടിരിക്കുന്നു.

ഉപരിപ്ലവ രാഷ്ട്രീയത്തെ ചിത്രീകരിക്കുകയല്ല കവിത രാഷ്ട്രീയത്തിന്റെ കണ്ണ് കണ്ടെടുക്കുകയാണ് ചെയ്യേണ്ടതെന്ന് പലപ്പോഴും പുതുകവിതയില്‍ ഞാന്‍ തന്നെ എഴുതിയിട്ടുണ്ട്.

ഭൌതികമായ വിന്യാസത്തെമാത്രം നോക്കിക്കാണുമ്പോള്‍ കവി ഒരു സാധാരണ വായനക്കാരന്‍ മാത്രമാവുകയാണ് . ഒരു കവിയാവാന്‍ ഉള്‍ക്കണ്ണ് കൂടിയേതിരൂ എന്ന് സുധീഷ് കോട്ടാമ്പ്രം
മനസ്സിലാക്കേണ്ടിയിര്‍ക്കുന്നു. നിലവിലിരിക്കുന്ന എന്തെങ്കിലും തച്ചുടക്കാന്‍ കയ്യില്‍ ശക്തമായ ഒരു ആയുധമെങ്കിലുമില്ലെങ്കില്‍ ചെളി വെള്ളം
തെറിക്കുക തന്നെ ചെയ്യും അതാണീ കവിതയില്‍ സംഭവിച്ചതും.

പരോളിനിറക്കാന്‍ പുതു ദൈവങ്ങളെ പറ്റി പറയുകയല്ല കവി കമ്പിപ്പടമോര്‍ത്ത് നീട്ടി ഒരു ഭരണിപ്പാട്ട് മാത്രം പാടിയാല്‍ മതിയായിരുന്നു.

പുതു കവിതയിലോ കവിതാ ശാഖയിലോ ഇത്തരംകവിതകള്‍ ഒരു ചലനമോ മുഴക്കമോ ഒന്നും ഉണ്ടാക്കുന്നില്ല. കവിത വായനക്കാരന്‍റെ മനസ്സില്‍
പെറ്റ് വളര്‍ന്ന് താടിയും മുടിയുമാകുന്നുവെങ്കില്‍ മാത്രമേ കവിത കവിതയാകുന്നുള്ളൂ എന്ന് ഞാന്‍ വിചാരിക്കുന്നു.


സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍

ശ്രീജിത്ത് അരിയല്ലൂര്‍ said...

itryokke mathi...ellam 916 aavillallo...???ellaam thala thirichu vaayikkunnavarkku onnilum valiya "sangathi"kaanilla...ezhuthetaa...ezhuthu...!!!

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

  • ആനപ്പറമ്പ് (മൂന്ന് ) - ആനപ്പറമ്പിൽ മഴയും വെയിലും നിലാവും കാറ്റും ഇടയ്ക്കിടെ വന്നു പോയി. ഉപാധികൾ ഒന്നുമില്ലാത്തതായിരുന്നു അവർ തമ്മിലുള്ള ഇടപാടുകൾ. എപ്പോൾ വേണമെങ്കിലും വരാം പോകാം...
  • ഒരു ചെറിയ മഞ്ഞ പേരയ്ക്ക - *അനിത തമ്പി* എല്ലാക്കാലത്തും ഏതുലോകത്തും ഏറ്റവുമധികം ആളുകള്‍ പെരുമാറുന്ന സാഹിത്യരൂപം കവിതയായിരിക്കണം. മിക്കവാറും എല്ലാ എഴുത്തുകാരുടേയും എഴുത്തുകാരല്ലാത്ത...
  • അഷ്ടമൂർത്തി - 'സൗമ്യമൂർത്തിയുടെ കഥാവഴികൾ' ഞാൻ നന്നെ കുട്ടിക്കാലത്ത് കഥകൾ എഴുതുമായിരുന്നു. കഥകൾക്കുള്ള ഒരു പ്രത്യേകത അതിൻറെ നായകന്റെയും നായികയുടെയും പേരുകൾ തമ്മില...
  • പുരുഷസൂക്തം - പ്രിയേ ഉറങ്ങുമ്പോഴും ഒരു കൈ നിൻ്റെ മേൽ വെക്കുന്നത് കാലങ്ങളായുള്ള പുരുഷാധികാരം നിൻ്റെ മേൽ ഉറപ്പിക്കാനല്ല തരം കിട്ടുമ്പോൾ നിന്നെ ഞെക്കിക്കൊല്ലാനാണെന...
  • ഒരുക്കം - മുകുന്നേട്ടന് കൊല്ലത്തിൽ ഒരു മാസം പ്രാന്തിളകും ബാക്കിയുള്ള പതിനൊന്നു മാസവും അയാൾ ആരെയും അറിയിക്കാതെ പലേ പണികളും ചെയ്തുകൊണ്ടിരിക്കും മരം മുറിക്കും വിറകു...
  • - Column center Column left Column right
  • എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു - അഭിമുഖം എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു എം.സുകുമാരന്‍/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ''കുന്നിന്‍ ചെരുവില്‍ വസന്തം അവസാനിച്ചതോടെ എന്റെ മനസ്സിന്റെ സ...
  • അല്ല സാര്‍, എനിക്കിയാളെ അറിയാം - അല്ല സാര്‍ ഉം... എനിക്കിയാളെ അറിയാം തെളിഞ്ഞിട്ടുണ്ട്, പിന്നീട് ജീവിതത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളിലല്ലാം അനാഥമായ ആ ജൂണില്‍ മഴകുതിര്‍ന്ന ഒന്നാം കളാസ്സില്‍ ഒരു ...
  • പക്ഷികളെ പറവകളെ മാപ്പ്.... - *നി*ങ്ങളെ ഞങ്ങള്‍ എണ്ണം എടുക്കും. എന്നിട്ട് തൂക്കിക്കൊല്ലും. നിങ്ങള്‍ക്ക് മനുഷ്യാവകാശമോ മൃഗാവകാശമോ ഇല്ല. നിങ്ങള്‍ക്ക് കോടതിയും നിയമവും പോലീസും പട്ടാളവും ...
  • റൂം ഫോര്‍ റെന്റ് - മാസത്തില്‍ ഒന്നോ രണ്ടോ തവണ നഗരത്തിലെ ഒരിടത്തരം ഹോട്ടലില്‍ മുറിയെടുത്തു പാര്‍ക്കും അബ്ദു. ദൂരയാത്രയ്ക്ക് വണ്ടി പിടിക്കാനുള്ള എളുപ്പം കൊണ്ടോ അത്യാവശ്യമായി ആരെയ...
  • എന്തൊരു രസമാണെന്തൊരു സുഖമാണന്തി വരേക്കു പറന്നീടാന്‍ - 1 ആരോ കുറെ പൂക്കള്‍ കൂട്ടിക്കെട്ടി സമ്മാനം പോലെ കൊണ്ടുവെച്ചിരുന്നു. ഒറ്റനോട്ടത്തില്‍ മരിച്ചവര്‍ക്കു സൂക്ഷിക്കുവാനുള്ള ഓര്‍മ്മയുടെ അനേ...
  • തൃശൂരുനിന്ന് പുറപ്പെട്ട മഴ! - ചുണ്ടിനടിയിൽ ഹാൻസ് തിരുകി ഡ്രൈവർ ഗിയർ മാറ്റുമ്പോൾ ഓടിക്കയറിയതാണ്‌ രണ്ടുപേരും അവർ കയറിയെന്നുറപ്പു വരുത്തി കാറ്റിനൊപ്പം മഴ തുടങ്ങി രണ്ടുപേർക്കു തിങ്ങിയിരിക്കാ...
  • മുന്‍വിധികള്‍ മാറുന്നു - സ്വാഗതാര്‍ഹമായ സംവേദന പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോയത്. നൂറ്റൊന്നാവര്‍ത്തിച്ച വിജയസമവാക്യങ്ങള്‍ കുടഞ്ഞെറിഞ്ഞ് പുതിയ പ്രമേയങ്ങളും ദൃശ...
  • പുറമ്പോക്കിലെ പെൺകുട്ടി - *കുന്നു കയറുമ്പോൾമലയിറങ്ങുമ്പോൾഇടത്തോട്ട് പോകുമ്പോൾവലത്തോട്ട് പോകുമ്പോൾകേള്‍ക്കാറുണ്ട്ആ ഒറ്റ വീട്ടിലെപെണ്‍കുട്ടിയുടെ പാട്ട്.* *കൊന്നമരം വിഷുക്...

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP