എല്ലാം കേട്ടെഴുത്തുകള്‍.
മനുഷ്യരെ,ജന്തുക്കളെ,യന്ത്രങ്ങളെ,നേരങ്ങളെ,മൌനങ്ങളെ കേട്ടെഴുതിയവ.
-പി.എന്‍.ഗോപീകൃഷ്ണന്(മടിയരുടെ മാനിഫെസ്റ്റോ)
നാഗാലാന്റുകാര്‍
പട്ടിയെ തിന്നുമത്രേ!
എന്നിട്ടും
അവിടുത്തെ പട്ടികള്‍
കേരളത്തിലേയ്ക്ക്
ഓടിരക്ഷപ്പെടുന്നില്ല.
ചൈനക്കാര്‍
ഓന്തിനെ തിന്നുമത്രേ
എന്നിട്ടും
ഓന്തുകള്‍
ഇന്ത്യയിലേയ്ക്ക്
പലായനം ചെയ്യുന്നില്ല.
കോഴിയെ തിന്നാത്ത നാട്ടിലേയ്ക്ക്
എന്തുകൊണ്ട്
നമ്മുടെ കോഴികള്‍
പറന്നുപോകുന്നില്ല?
ചാകും എന്നുറപ്പുള്ളീടത്ത്
വീണ്ടും വീണ്ടും
തലകാട്ടിനില്‍ക്കാന്‍
മുഴുവന്‍ ഭാഷയും വേണ്ട.
അതിനാലാണ് പട്ടികള്‍
നമ്മുടെ നാട്ടില്‍
ബൌ ബൌ എന്നുമാത്രം പറയുന്നത്.
നാഗാലാന്റില്‍
ഒന്നും മിണ്ടാത്തത്.
മീനുകള്‍ ഒരു രാജ്യത്തും
ഒന്നും ഉരിയാടാത്തത്.
പെറ്റിട്ട മുട്ടയ്ക്കു പകരം
കോഴികള്‍ നിലവിളിക്കുന്നത്.
ഭാഷയുടെ ചവിട്ടു ഹാര്‍മോണിയത്തില്‍
ഹരം പിടിക്കുമ്പോള്‍
സുഹൃത്തേ,കവീ
നീയോര്‍ക്കുന്നുണ്ടോ ഇതെല്ലാം.
ഒരു കളിത്തോക്കിനോ
ഒരു വിരല്‍ചൂണ്ടിനോ
ഒരു ഉരുണ്ട നോട്ടത്തിനോ
കൊഴിച്ചു കളയാവുന്ന
വാക്കുകള്‍ മാത്രം നിറഞ്ഞ ഭാഷ കൊണ്ട്
പിന്നെയും
എന്തിനാണ്
തൊപ്പി വച്ചു കളിക്കുന്നത്?
വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
21 വായന:
ചാകും എന്നുറപ്പുള്ളീടത്ത്
വീണ്ടും വീണ്ടും
തലകാട്ടിനില്‍ക്കാന്‍
മുഴുവന്‍ ഭാഷയും വേണ്ട.
ഒരു കളിത്തോക്കിനോ
ഒരു വിരല്‍ചൂണ്ടിനോ
ഒരു ഉരുണ്ട നോട്ടത്തിനോ
കൊഴിച്ചു കളയാവുന്ന
വാക്കുകള്‍ മാത്രം നിറഞ്ഞ ഭാഷ കൊണ്ട്
പിന്നെയും
എന്തിനാണ്
തൊപ്പി വച്ചു കളിക്കുന്നത്?
കവിത നന്നായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.... ഈ ഒരൊറ്റ കവിത മതിയാകും ഭാഷ നേരിടുന്ന സമകാലിക പരിതോവസ്ഥകളെ, ഭീഷണികളെ, അതിലെ കണ്ണുചിമ്മുന്ന അക്ഷര കുഞ്ഞുങ്ങളുടെ നിശബ്ദ പ്രാര്‍ത്ഥനകളെ മുഴുവന്‍ വ്യക്തമാക്കാന്‍. നന്ദി ഗോപികൃഷ്ണന്...
ഏശി
കൊര തോണ്ടയില്‍ കുരുങ്ങി പട്ടികള്‍
വാക്കു തൊണ്ടയില്‍ കുരുങ്ങി കവികള്‍
നന്നായി .......
അവസാന അങ്കത്തില്‍ എല്ലാം വ്യര്‍ത്ഥം :)
സാമാന്യം നല്ല കവിത.
പ്രിയ കവെ, വളരെ വ്യത്യസ്ഥമായകവിത...
അവസാനവരികളിലെ തുടിപ്പുകള്‍ /ആചോദ്യവും കവിതയെ /വായനയെ വേറൊരു ലോകത്തിലേയ്ക്ക് കൊണ്ടുപോയി..
''
തത്തകള്‍ ഭൂമിയിലെങ്ങും ഒരേഭാഷ സംസാരിക്കുന്നു.
ഇന്ത്യയിലെ കാക്കയുടെ കരച്ചിലിന്റെ സൂചന ചൈനയിലെ കാക്ക പോലും
പെട്ടെന്നു തിരിച്ചറിയുന്നു.."
-(ഭൂമിയുടെ ചടങ്ങുകള്‍-സച്ചിദാനന്ദന്)
...............
ഒരു കളിത്തോക്കിനോ
ഒരു വിരല്‍ചൂണ്ടിനോ
ഒരു ഉരുണ്ട നോട്ടത്തിനോ
കൊഴിച്ചു കളയാവുന്ന
വാക്കുകള്‍ മാത്രം നിറഞ്ഞ ഭാഷ കൊണ്ട്
പിന്നെയും
എന്തിനാണ്
തൊപ്പി വച്ചു കളിക്കുന്നത്?
ആശംസകള്‍
good
Hi dear, Ugran kavitha tuo... Nannaayirikyunnu......... Thikachum vyathyasthada ulla onnu... Keep it up....
Sivettan
ഉള്ളിടത്തും നിന്നും ഓടിപ്പോന്ന ഒരാള്‍
ഇത് വായിക്കുമ്പോള്‍ എന്താകും വിചാരിക്കുക
അത് തന്നെയാണ് ഇപ്പോള്‍ ഞാന്‍ വിചാരിക്കുന്നത്
ഗോപിച്ചേട്ടാ
ഓടിപ്പോകാത്തവനേ
അവിടെ തന്നെ നില്ക്കുക
ചാകും എന്നുറപ്പുള്ളീടത്ത്
വീണ്ടും വീണ്ടും
തലകാട്ടിനില്‍ക്കാന്‍
മുഴുവന്‍ ഭാഷയും വേണ്ട.
!!
പെറ്റിട്ട മുട്ടയ്ക്കു പകരം
കോഴികള്‍ നിലവിളിക്കുന്നത്
അങ്ങനെ നിലവിളിച്ചു നിലവിളിച്ചു വിളിച്ചു വരുത്തും
എന്തിനാണ്?
ഒരു മറുപടി ഇവിടെയുണ്ട്:
http://sanathanan.blogspot.com/2008/04/blog-post_28.html
ഒന്നുമുരിയാടാനാവാത്ത മീനുകള്‍!
ഭാഷ മറ(രി)ക്കും മുന്‍പേ ഒരു തൊപ്പിവച്ചു കളിയെങ്കിലും..
നല്ല കവിത....
ഒരു കളിത്തോക്കിനോ
ഒരു വിരല്‍ചൂണ്ടിനോ
ഒരു ഉരുണ്ട നോട്ടത്തിനോ
കൊഴിച്ചു കളയാവുന്ന
വാക്കുകള്‍ മാത്രം നിറഞ്ഞ ഭാഷ കൊണ്ട്
പിന്നെയും
എന്തിനാണ്
തൊപ്പി വച്ചു കളിക്കുന്നത്?
വരികൾ കുറിക്കു കൊള്ളുന്നുണ്ട്...
സമീപകാലത്തെ എറ്റവും അടുത്തറിയുന്ന കവി കാലത്തെയും ദേശത്തെയും തിരിച്ചറിയുന്നു എന്നതിന്റെ തെളിവാകുന്നു ഈ കവിത. മണ്ണിനെ തിര്ച്ചിറിയാത്ത താനെവിടെ , തന്റെ തട്ടകമവിടെ എന്ന് തിരിച്ചറിയാത്ത കവികള്‍ക്കിടയില്‍ നിന്ന് ഇതാണ് എന്ന് വിളിച്ചു പറയുന്നു ഈ കവിത.
ചേരയെ തിന്നുന്ന നാട്ടില്‍ പോയാല്‍ നടുക്കഷണം തിന്നണം എന്ന് ചൊല്ലല്‍ അനുകരിക്കും പോലെയല്ല കവിതയിവിടെ.
‘സ്വന്തം’ എന്ന തിരിച്ചറിവിലായിരിക്കണം നാഗാലാന്‍ഡിലെ പട്ടി കേരളത്തിലേക്ക് നാടു വിട്ട് പോകാത്തത്.
മരണം പ്രതീക്ഷിക്കുന്നുവെങ്കിലും, വേട്ടയാടപ്പെടുന്നുവെങ്കിലും അവന്റെ മണ്ണും അവന്റെ മനസ്സും വിട്ട് അവനെങ്ങോട്ട് പോകാന്‍.!
ആത്യന്തികമായ രക്ഷപ്പെടല്‍ അവന്റെ തന്നെ ഭൂമിയില്‍ തന്നെയാവണം..!! ഒരു പക്ഷെ ഇന്ത്യാ- പാക്ക് വിഭജന കാലം ഇന്ത്യയില്‍ തന്നെ തങ്ങിയ മുസ്ലീങ്ങള്‍ക്ക് ഈ ഒരു തോന്നല്‍’ ഉണ്ടായിരുന്നിരിക്കണം .
സ്വന്തം തട്ടകത്തില്‍ നിന്ന് ഉറക്കെ ‘ബൌ’ എന്നോ കൊക്കരക്കോ എന്നോ നീട്ടി കൂവുന്നതിനൊ മരണം വരും അറിയുമെങ്കിലും ആ ഒരു സ്വാതന്ത്ര്യം ഒന്ന് വേറെ തന്നെ യല്ലേ..
ഒരു പക്ഷെ ആ ഒരു സ്വാതന്ത്ര്യത്തില്‍ നിന്നാവണം ഭാഷയുടെ ചവിട്ടു ഹാര്‍മാണിയത്തില്‍ പിടിച്ചുള്ള ഈ കളി. ജീവിച്ചിരിക്കുമ്പോഴല്ലേ ഈ കളി പറ്റൂ എന്ന അഹന്തമാത്രം...അല്ലേ കവേ..
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍
ഹായ്, ഇങ്ങനെ ഒരു ചിന്ത ഈ കവിഹൃദയത്തിലേയ്ക്കു വന്നു കയറിയല്ലോ. അതുകൊണ്ട് ഏതാനും നല്ല വരികൾ രുചിയ്ക്കുവാനായാല്ലോ. അതിരുകൾ ഭൂമിയ്ക്കു മാത്രമല്ലല്ലോ. മനസ്സുകളിലുമുണ്ട്. എല്ലാ ജീവികളുടെയും. ആ അതിരുകൾക്കുള്ളിൽ സുരക്ഷയും, പ്രതീക്ഷയും അവസാനം വരെ കൈവിടാത്ത ജീവ ലോകത്തിന്റെ തുടർച്ചകൾ.....അതുകൊണ്ടു ആരും- ഒന്നും, അങ്ങനെ പാലായനം ചെയ്യാൻ ആഗ്രഹിയ്ക്കുന്നില്ല.ജീവൻ പോയാലും!
ഗോപീ,
ഒന്നും പറയുന്നില്ല..ചോദിക്കേണ്ട ചോദ്യങ്ങളെയല്ലാം, ഒറ്റക്കവിതയിലൊതുക്കിയതിനു നന്ദി മാത്രം പറയട്ടെ.
അഭിവാദ്യങ്ങളോടെ
bow, wow!
പ്രവാസി കവികള്ക്കിട്ടുള്ള ഒരുമുഴം മുന്നേയുള്ള
ഏറ് ശരിക്കും കൊണ്ടു കേട്ടോ ഗോപ്യേട്ടാ
അറബിക്കതയില് ശ്രീനിവാസന് പാക്കിസ്താനി
സൂപ്പര്‍വൈസറുടെ മുന്നില്‍ പെട്ടപോലെ
Post a Comment