ഉമ്മയുടെ താക്കോല്‍
മേശയുടെ താക്കോല്‍
എത്ര അത്യാവശ്യമുണ്ടായാലും
ഉമ്മ ആര്‍ക്കും
കൊടുക്കാറില്ല.
ആളുകളുടെ മുന്നില്‍ വെച്ച്
തുറക്കാറുമില്ല.
മേശയില്‍
എന്താണെന്നോ
എന്താണ് താക്കോല്‍
തരാത്തതെന്നോ
ചോദിച്ചാല്‍
വെറ്റിലചവച്ച്
കറപിടിച്ച പല്ലുകള്‍ കാട്ടി
നായിന്റെ മോനേ
നിന്റുപ്പാന്റെ മയ്യത്താണെന്ന്
പറയും.
അപ്രതീക്ഷിതമായാണ്
ചരടറ്റ് വീണ താക്കോല്‍
നിലത്തു നിന്നും
കിട്ടിയത്.
പൂച്ചയെപ്പോലെ
പമ്മിപ്പമ്മിയാണ്
മേശ തുറന്നത്.
മേശയില്‍
പഞ്ഞിയില്‍ പൊതിഞ്ഞ്
അര്‍ബുദം ബാധിച്ചപ്പോള്‍
മുറിച്ചു മാറ്റപ്പെട്ട
ഇടത്തേമുല.
വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
9 വായന:
മേശയില്‍
പഞ്ഞിയില്‍ പൊതിഞ്ഞ്
അര്‍ബുദം ബാധിച്ചപ്പോള്‍
മുറിച്ചു മാറ്റപ്പെട്ട
ഇടത്തേമുല.
അയ്യോ...; സലാം!!!!
അപ്പോള്‍ മയ്യത്തല്ല...ഉമ്മുമ്മാടെ ഒരു കാര്യം
നടുക്കവും ഭയവും വേദനയും പൊതിഞ്ഞു വച്ച കവിത.
ഉമ്മയുടെ മനസ്സ് തുറക്കാന്‍ കഴിഞ്ഞു, എത്ര മക്കള്‍ക്ക് കഴിയുമത്.
ഒപ്പം എത്ര സ്ത്രീകളുടെ മനസ്സാണ് സലാം നീ പകര്‍ത്തിയത്
നൊമ്പരം കൊണ്ട് മൂടിവച്ച സ്വകാര്യം
അശ്രദ്ധമായി വായിച്ചു വരികയായിരുന്നു
അവസാന വരികളിലെ സ്ഫോടനം നടുക്കി
ണ്ണാലും സലാമേ ,
നന്നായിടിണ്ട്
കവിത വായിച്ചപ്പോള്‍ ഒരു വൈദ്യുതാഘാതമേറ്റ പ്രതീതി.
എന്തൊരെഴുത്ത് .....!!!!
അവസാനം ഉള്ളിലോരാന്തലുണ്ടായി.
മേശയില്‍
പഞ്ഞിയില്‍ പൊതിഞ്ഞ്
അര്‍ബുദം ബാധിച്ചപ്പോള്‍
മുറിച്ചു മാറ്റപ്പെട്ട
ഇടത്തേമുല.
മേശയില്‍
പഞ്ഞിയില്‍ പൊതിഞ്ഞ്
അര്‍ബുദം ബാധിച്ചപ്പോള്‍
മുറിച്ചു മാറ്റപ്പെട്ട
ഇടത്തേമുല....bhavukagal
Post a Comment