പറയാതെ
കുനുകുനെ
പെയ്യുന്ന മഴയില്‍
മുറ്റത്തെ മണ്‍കൂനയില്‍ നിന്നു
ആകാശത്തേക്ക്
ഈയ്യലുകള്‍
തുരു തുരാ
പറന്നുയരും
ഞാനവയെ
നോക്കിയിരിക്കും
എന്റെ സ്വപ്നങ്ങളെപ്പോലെ!
അപ്പോള്‍
അച്ചനുമമ്മയും
ഉണങ്ങിയ ഓലചിന്തുകള്
കൂട്ടിയിട്ട് കത്തിക്കും
ഈയ്യലുകള്‍ കൂട്ടമായി
ആത്മാഹുതി ചെയ്യുമ്പോള്‍
ഞാന്‍ പറയില്ല
അതിലെന്റെ സ്വപ്നങ്ങളുണ്ടെന്നു .......
6 വായന:
ഉണങ്ങിയ ഓലചിന്തുകള്
കൂട്ടിയിട്ട് കത്തിക്കും
ഈയ്യലുകള്‍ കൂട്ടമായി
ആത്മാഹുതി ചെയ്യുമ്പോള്‍
ഞാന്‍ പറയില്ല
അതിലെന്റെ സ്വപ്നങ്ങളുണ്ടെന്നു .......
ഒരു നിമിഷം ഓര്മകളിലേക്കൂര്ന്നു വീണു
സ്വപ്നങ്ങളുടെ ഈയാംപാറ്റകള്‍ക്ക് ആശംസകള്‍
ഈയ്യലുകള്‍ കൂട്ടമായി
ആത്മാഹുതി ചെയ്യുമ്പോള്‍
ഞാന്‍ പറയില്ല
അതിലെന്റെ സ്വപ്നങ്ങളുണ്ടെന്നു .......
wah..ishtaayi
കവിത വായിച്ചു. ഹൃദ്യം.
നന്നായിട്ടുണ്ട്.
Post a Comment