വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
Sunday, February 22, 2009
രാജു ഇരിങ്ങൽ
ഇലക്ട്ര
കണ്ണാടിയിൽ ഇലക്ട്ര മുടിയഴിച്ചിടുമ്പോൾ
അച്ഛൻ സ്വകാര്യം പറയുകയാണ്
ചുണ്ട് ചേർത്ത് ചെവിയിലേക്ക്.
മകൾ
ചിറക് വിരിച്ച്
കേൾക്കാന്‍ തുടങ്ങുമ്പോൾ
കാറ്റ് കൊടുങ്കാറ്റായി
സ്വകാര്യം കൊണ്ട് ഓടിയകന്നു
ആകാശത്തിനും
കടലിനുമിടയിൽ
മകൾ
കാറ്റിനോട് മത്സരിച്ചു.
ഓട്ടത്തില്‍
ഒന്നാമതായ മകളുടെ
കാലുകളുടെ വേഗതയില്‍
സ്വകാര്യം
ചെവിയിലെത്തുമെന്നറപ്പായപ്പോൾ
വെള്ളത്തിലേക്കിട്ടു.
ചിറക് വീശി
ആകാശത്തിൻറെ ഹൃദയമിടിപ്പുമായി
വെള്ളത്തിലേക്ക് പാഞ്ഞ മകൾ
കണ്ടത്
അച്ഛനെ തിന്നുന്ന സ്രാവിൻ കൂട്ടങ്ങൾ
Subscribe to:
Post Comments (Atom)
4 വായന:
ഓട്ടത്തില്‍
ഒന്നാമതായ മകളുടെ
കാലുകളുടെ വേഗതയില്‍
സ്വകാര്യം
ചെവിയിലെത്തുമെന്നറപ്പായപ്പോൾ
വെള്ളത്തിലേക്കിട്ടു.
വളരെ തീഷണഭാവങ്ങളുള്ള കവിത...മനസ്സിലാക്കാന്‍ ഒന്നുകൂടി വായിക്കേണ്ട വന്നു.
ഇലെക്ട്രാ കൊമ്പ്ലെക്സ് കേറി രാജു എഴുതിയ കവിത നന്നായിരിക്കുന്നു.
അടുത്ത കോമ്പ്ലെക്സ് എന്താണാവൊ?
(പോട്ടം കൊടുത്തത് നന്നായി!)
Will you come
by riding your elephants?
Post a Comment