
മുടിയിഴ
ഒതുക്കി
വെച്ചതില്‍ നിന്നു
ഏരെ നാള്‍ കൂടി അണിയാന്‍ എടുതതനു
ഈ വസ്ത്രതെ ..
കൃത്യം
മൂനമത്തെ കുടുക്കില്‍ കുരുങ്ങി
അത് വളഞ്ഞു നീണ്ടു കിടക്കുന്നു.
മുക്കാലും വെളുത്തു
പതിയെ കുനിഞ്ഞു മണത്തു നോക്കിയുരപ്പിച്ചു
ഒരൊറ്റ മുടിയിഴക്ക് പകരാന്‍ കഴിയുന്ന
മുഴുവന്‍ അമ്മ മണതേയും
മുന്പ്
എല്ലായിടത്തും ഉണ്ടായിരുന്നു ഇതു
ചോറില്‍ ,കറിയില്‍
തറയില്‍ ,തുണിയില്‍
സോപ്പില്‍ ,ചീപില്‍ ..
വിരലില്‍ കോര്‍ത്ത് ,മുഖതോടടുപ്പിച്ചു
മണമറിയാതെ ,അറപ്പോടെ അലറുമായിരുന്നു
'ഈ മുടിഞ്ഞ മുടി" എന്ന്
ദീനമായൊരു നോട്ടം വന്നു
അതിന്‍ തുമ്പിലെ കുരുക്കില്‍
തൂങ്ങി മരിക്കുമായിരുന്നു ..
ഇപ്പോള്‍
ഞാന്‍ എന്ത് ചെയ്യും ഇതിനെ ?
അഴുക്കു മാത്റം നിറഞ്ഞിടത്
ഒരു അമ്മ മരം
പൊഴിച്ചിട്ടു പോയ
വിശുധതയുടെ
ഈ അവസാനത്തെ ഇലയെ ?
6 വായന:
ബാക്കിയാകുന്നത്
ഒരു കൊച്ചളുക്കിൽ സൂക്ഷിച്ച് വെച്ചോളു
മനസ്സിന്റെയൊരു മൂലയിൽ..
എവിടെയോ തൊട്ടു ഈക്കവിത!
ഓര്‍മ്മ ചെപ്പുകള്‍ക്കുള്ളില്‍ സൂക്ഷിച്ചു വെക്കുക.
ചേര്‍ത്ത് വെയ്ക്ക് ഹൃദയത്തോട് ....
ആശംസകള്‍
ഓർമ്മകളൂടെ ഓർമ്മകളിലൂടെ....
നന്നായിരിക്കുന്നു കവിത
ചില കൂട്ടക്ഷരപ്പിശകുകൾ കാണുന്നത് പറയട്ടേ,
ഈ വസ്ത്രതെ .. – വസ്ത്രത്തെ
മൂനമത്തെ – മൂന്നാമത്തെ
നോക്കിയുരപ്പിച്ചു -നോക്കിയുറപ്പിച്ചു
മണതേയും – മണത്തേയും
മുഖതോടടുപ്പിച്ചു – മുഖത്തോടടുപ്പിച്ചു
വിശുധതയുടെ - വിശുദ്ധതയുടെ
തുടങ്ങിയവ...
ആശംസകൾ
നന്നായിരിക്കുന്നു വിബിന്‍...
ആശംസകള്‍...
ഒരു അമ്മ മരം
പൊഴിച്ചിട്ടു പോയ
വിശുധതയുടെ
ഈ അവസാനത്തെ ഇലയെ ?
മനോഹരമായിരിക്കുന്നു ഈ വരികൾ
Post a Comment