വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
Sunday, August 3, 2008
ഹന്‍ല്ലലത്ത്
മുറിവ്
പ്രിയേ
ഞാനെന്തെഴുതണം
എനിക്കറിയുന്നില്ല
എന്റെ ചിന്തകളില്‍
തീ പടര്‍ന്നു
വാക്കുകളെ കരിക്കുന്നു
ഭ്രാന്താശുപത്രീലന്നു
സന്ദര്‍ശനം നടത്തിയപ്പോള്‍
മരിച്ച മക്കളെ
കൊതിച്ചിരിക്കുന്ന
അമ്മയെക്കണ്ട്
ഞാന്‍ കരഞ്ഞപ്പൊഴേ
നീ പറഞ്ഞിരുന്നു
എനിക്ക് ഭ്രാന്താണെന്ന്
ഞാനിന്നു
ആകാശത്തായിരുന്നു
അവിടമാകെ
മാലാഖമാരുടെ
മുറിഞ്ഞ ചിരകുകളാണ്
നനഞ്ഞ കൈത്തലം
ഇതാ നോക്കൂ
ചോര ...!
ഞാനൊരു
ചിറകെടുത്തതാണ്
നീയെന്താണെഴുതിയത്
നീ മരിക്കട്ടെയെന്നു
ഞാന്‍ പറഞ്ഞുവെന്നോ ...?
ഈ ലോകത്തെ
തെറി പറയണമെന്നുണ്ട്
പക്ഷെ .....
നീ മാത്രമാണെന്റ്റേത്...
അമൃതായും തീയ്യായും
പെയ്തിറങ്ങുവാനിനി
നീയില്ലെങ്കില്‍
എനിക്ക് നേരെ പോകാം
കാത്തിരിക്കേണ്ടല്ലോ...
പക്ഷെ
ഒടുവില്‍ നീ മാത്രം
ബാക്കി വരും
അതങ്ങനെയേ വരൂ ...
ഒരു ചിതക്ക് കൂടി
തീ കൊളുത്തുവാനുണ്ട്
നീ വരിക
ഇന്നെനിക്കു
ആഘോഷിക്കാനുളളതാണ്
എന്റെ ശത്രുക്കളെല്ലാമൊടുങ്ങി
പുവ്.....പൂമ്പാറ്റ .....നിലാവ് .....
ഒന്നുമിനിയുണ്ടാവില്ല
ഇനി ഞാനും
കൂട്ടിനു ഇരുട്ടും
കടലിലെറിയാനുള്ള
കരിപിടിച്ച
സ്വപ്നങ്ങള്‍ നിറയ്ക്കുവാനൊരു
വട്ടി വേണം
പുതിയത് വാങ്ങേണ്ട
പിളരാത്ത
തലയോട്ടികളുണ്ട്
അതില്‍ നിറയ്ക്കാം
Subscribe to:
Post Comments (Atom)
4 വായന:
ഇതും പുതു കവിതയോ....? വളരെ നാളുകള്‍ക്കു മുമ്പ് വായിച്ചതാണല്ലോ
കവിത ഇശ്ഹ്ടപ്പെട്ടു, ആശംസകള്‍
കുഞ്ഞുകഥാമത്സരത്തിലേക്ക് നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com
നന്നായിട്ടുണ്ട്...
നന്മകള് നേരുന്നു...
സസ്നേഹം,
മുല്ലപ്പുവ്..!!
പ്രിയേ
ഞാനെന്തെഴുതണം
എനിക്കറിയുന്നില്ല ...
Post a Comment