വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
Wednesday, July 30, 2008
സുനില്‍ കമാര്.എം.എസ്
കുപ്പായം
അലക്കിനിടെ തെറിച്ചു
വെളളത്തില്‍ വീണ
കുപ്പായത്തിലെയവസാന ബട്ടണ്‍
പിഴിഞ്ഞ് കുടഞ്ഞ്
നിവര്‍ത്തിയപ്പോള്‍-
ഭൂപടം പോലെയുളള
കുപ്പായക്കീറിലൂടെക്കണ്ടത്
അക്കരെക്കടവില്‍
കുളിക്കുന്ന പെണ്ണുങ്ങളെ
അമ്മ വാക്കു തന്നിട്ടുണ്ട്
ഞായറാഴ്ച വരുന്ന
തുണിക്കാരന്റെ കയ്യിലെ
പുതിയ കുപ്പായം
ബട്ടണുകള്‍ വേണ്ടാത്ത പുത്തന്‍
വെയില്‍ക്കുപ്പായമണിണിഞ്ഞ്
കാത്തിരിപ്പാണു ഞാന്‍
ഞായറാഴ്ചയും നോക്കി ഞാന്‍…
Subscribe to:
Post Comments (Atom)
3 വായന:
ബട്ടണുകള്‍ വേണ്ടാത്ത പുത്തന്‍
വെയില്‍ക്കുപ്പായമണിണിഞ്ഞ്
ഇങ്ങനെ വീട്ടിലൊക്കെ തുണിയുമായി വരുന്ന തൂണിക്കാര് പണ്ടൊക്കെ എന്റെ ഗ്രാമത്തിലും വരുമായിരുന്നു...ഞാന്‍ അത് ഓര്‍ത്തു ഇപ്പോള്‍...
അങ്ങനെ ഞായറാഴ്ചയാകാന്‍ കാത്തിരിക്കാന്‍ ഒരു കാരണം കൂടി...
അലക്കിനിടെ തെറിച്ചു
വെളളത്തില്‍ വീണ
കുപ്പായത്തിലെയവസാന ബട്ടണ്‍....
Post a Comment