വഴി
എനിക്കും നിനക്കും
ഇടയിലുള്ള വഴി…
വേലിയും വേലിപ്പച്ചയും
നിറഞ്ഞ്…
മഴ നനഞ്ഞ്…
മണ്ണ് മണക്കുന്നതായിരുന്നു.
നിനക്കായുളള
കതതും പുസ്തകവും
ഈ വഴിയിലൂടെ
മഴ നനയാതെയാണ്‍
സഞ്ചരിച്ചത്.
വേനലില്‍
ഈ വഴികളില്‍
നമുക്കിടയില്‍
നിഴലും പൊടിയുമുണ്ടായിരുന്നു.
വഴികള്‍ നമ്മുടെ
പ്രണയത്തിനനുസരിച്ച്
വീതി കൂടുകയും കുറയുകയും
ചെയ്യുന്നു.
ചിലപ്പോള്‍
മഞ്ഞ് പെയ്യുമ്പോള്‍
പൊടി നിറയുമ്പോള്‍
വഴിയും വേലിയും
വേലിപ്പച്ചയും കാണാതാവും
കാറ്റ് പറഞ്ഞു
ഒരിക്കല്‍ വഴിയടയാളങ്ങള്‍
കാണാതാകുമെന്ന്
വിളക്കുകാലുകളും മതിലും
അടയാളം വെച്ച്
പ്രണയത്തിന്റെ നടപ്പാതകള്‍
നീണ്ടു കിടക്കുന്നു.
എനിക്കും നിനക്കും
ഇടയിലുള്ള വഴി…
വേലിയും വേലിപ്പച്ചയും
നിറഞ്ഞ്…
മഴ നനഞ്ഞ്…
മണ്ണ് മണക്കുന്നതായിരുന്നു.
നിനക്കായുളള
കതതും പുസ്തകവും
ഈ വഴിയിലൂടെ
മഴ നനയാതെയാണ്‍
സഞ്ചരിച്ചത്.
വേനലില്‍
ഈ വഴികളില്‍
നമുക്കിടയില്‍
നിഴലും പൊടിയുമുണ്ടായിരുന്നു.
വഴികള്‍ നമ്മുടെ
പ്രണയത്തിനനുസരിച്ച്
വീതി കൂടുകയും കുറയുകയും
ചെയ്യുന്നു.
ചിലപ്പോള്‍
മഞ്ഞ് പെയ്യുമ്പോള്‍
പൊടി നിറയുമ്പോള്‍
വഴിയും വേലിയും
വേലിപ്പച്ചയും കാണാതാവും
കാറ്റ് പറഞ്ഞു
ഒരിക്കല്‍ വഴിയടയാളങ്ങള്‍
കാണാതാകുമെന്ന്
വിളക്കുകാലുകളും മതിലും
അടയാളം വെച്ച്
പ്രണയത്തിന്റെ നടപ്പാതകള്‍
നീണ്ടു കിടക്കുന്നു.
2 വായന:
നല്ല കവിത
വളരെ നല്ല വരികള്‍...
സസ്നേഹം,
ശിവ.
Post a Comment