പുതിയകാവ്യങ്ങള്
എഴുത്തുമേശതന്മുകളിലിത്തിരി
മുഴുത്തതേന്പഴം
ചിരിക്കുവതെന്തേ?
പഴയൊരാകാവ്യം
വിരുന്നുവന്നുവോ?പതിയെനമ്മുടെ
മനം ചുവന്നുവോ?
എനിക്കുമാപ്പഴം
കവിതക്കുമൊരേവയസ്സുതാന്,
ഞങ്ങള്ചിരിക്കുന്പോള്
നിങ്ങള്‍ കരയുവതെന്തേ?
സമൃദ്ധവാസന്തതടങ്ങള്
തേടുന്നു
ഇളവറ്റുപാറിപ്പറന്നുപോവുന്നു
പഴയൊരാകയ്പത്തടത്തില്നിന്നുനീ
ഒഴിഞ്ഞപാത്രമായ്
തലതിരിക്കുന്നു
പഴയതച്ചന്റെ
കണക്കുമായ്നിന്നു
പുതിയകാവ്യങ്ങളറിയാതെപോയി.
3 വായന:
Your signature to the petition STOP ATTACKING BLOGGERS will be of great help for furtherance of self-expression and freedom of speech in Malayalam web world, that had only found an unicode font very recently. please sign here: http://www.petitiononline.com/mod_perl/signed.cgi?4kerala and save future of Malayalam language from organized vandalism:) SMB Team
നല്ല വരികള്‍
ആശംസകള്‍
വായിച്ചു....
Post a Comment