Monday, January 21, 2008

ജിഷ എലിസബത്ത്


തോല്‍‌വി


ഏറ്റുമുട്ടി,
കണ്ടുമുട്ടിയപ്പോഴൊക്കെ,
എന്‍റെ ശരികളും
നിന്‍റെ ശരികളും
തമ്മില്‍.

നിന്‍റെ ശരികള്‍
തോല്‍ക്കാന്‍
ഭാവിച്ചപ്പോഴൊക്കെ
നീ കരഞ്ഞു,
എന്‍റെ തോല്‍‌വിയില്‍ ഞാനും.

പിന്നെപ്പിന്നെ
നിന്‍റെ തോല്‍‌വിയില്‍
ഞാനും
എന്‍റെ തോല്‍‌വിയില്‍
നീയുംകണ്ണു നിറച്ചു.

ഒടുവില്‍
തോല്‍വികളില്‍
സന്തോഷിക്കുന്നതു മാത്രം
നമ്മുടെ ശരികളായി മാറി.
അപ്പോള്‍ മാത്രം ചിരിച്ചു നാം,
മനസ്സു നിറച്ച്...

8 വായന:

Meenakshi said...

പുതു കവിത ശരിക്കും പുതുമയുള്ളതായി തോന്നി. നന്നായിരിക്കുന്നു.

ജൈമിനി said...

നല്ല കവിത!

കാവലാന്‍ said...

കൊള്ളാം പുതുമ നഷ്ടപ്പെടരുതാത്ത കവിത.

ഉപാസന || Upasana said...

കൊള്ളം ട്ടോ
:)
ഉപാസന

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പുതുമ നഷ്ടപ്പെടാതെ തൂലികയില്‍ പടരുന്ന പൂമൊട്ടുകള്‍ നന്നായിരിക്കുന്നൂ.

Kuzhur Wilson said...

ശരി

നീലിമ said...

kavitha kollaam...

K G Suraj said...

Kavitha nannayi..
Abhinandanagal...

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP