Thursday, October 29, 2009

പി.എന്‍.ഗോപീകൃഷ്ണന്‍

എല്ലാം കേട്ടെഴുത്തുകള്‍.
മനുഷ്യരെ,ജന്തുക്കളെ,യന്ത്രങ്ങളെ,നേരങ്ങളെ,മൌനങ്ങളെ കേട്ടെഴുതിയവ.
-പി.എന്‍.ഗോപീകൃഷ്ണന്‍(മടിയരുടെ മാനിഫെസ്റ്റോ)
















നാഗാലാന്റുകാര്‍
പട്ടിയെ തിന്നുമത്രേ!
എന്നിട്ടും
അവിടുത്തെ പട്ടികള്‍
കേരളത്തിലേയ്ക്ക്
ഓടിരക്ഷപ്പെടുന്നില്ല.
ചൈനക്കാര്‍
ഓന്തിനെ തിന്നുമത്രേ
എന്നിട്ടും
ഓന്തുകള്‍
ഇന്ത്യയിലേയ്ക്ക്
പലായനം ചെയ്യുന്നില്ല.
കോഴിയെ തിന്നാത്ത നാട്ടിലേയ്ക്ക്
എന്തുകൊണ്ട്
നമ്മുടെ കോഴികള്‍
പറന്നുപോകുന്നില്ല?

ചാകും എന്നുറപ്പുള്ളീടത്ത്
വീണ്ടും വീണ്ടും
തലകാട്ടിനില്‍ക്കാന്‍
മുഴുവന്‍ ഭാഷയും വേണ്ട.
അതിനാലാണ് പട്ടികള്‍
നമ്മുടെ നാട്ടില്‍
ബൌ ബൌ എന്നുമാത്രം പറയുന്നത്.
നാഗാലാന്റില്‍
ഒന്നും മിണ്ടാത്തത്.
മീനുകള്‍ ഒരു രാജ്യത്തും
ഒന്നും ഉരിയാടാത്തത്.
പെറ്റിട്ട മുട്ടയ്ക്കു പകരം
കോഴികള്‍ നിലവിളിക്കുന്നത്.

ഭാഷയുടെ ചവിട്ടു ഹാര്‍മോണിയത്തില്‍
ഹരം പിടിക്കുമ്പോള്‍
സുഹൃത്തേ,കവീ
നീയോര്‍ക്കുന്നുണ്ടോ ഇതെല്ലാം.
ഒരു കളിത്തോക്കിനോ
ഒരു വിരല്‍ചൂണ്ടിനോ
ഒരു ഉരുണ്ട നോട്ടത്തിനോ
കൊഴിച്ചു കളയാവുന്ന
വാക്കുകള്‍ മാത്രം നിറഞ്ഞ ഭാഷ കൊണ്ട്
പിന്നെയും
എന്തിനാണ്
തൊപ്പി വച്ചു കളിക്കുന്നത്?

21 വായന:

ഏറുമാടം മാസിക said...

ചാകും എന്നുറപ്പുള്ളീടത്ത്
വീണ്ടും വീണ്ടും
തലകാട്ടിനില്‍ക്കാന്‍
മുഴുവന്‍ ഭാഷയും വേണ്ട.

ഉറുമ്പ്‌ /ANT said...

ഒരു കളിത്തോക്കിനോ
ഒരു വിരല്‍ചൂണ്ടിനോ
ഒരു ഉരുണ്ട നോട്ടത്തിനോ
കൊഴിച്ചു കളയാവുന്ന
വാക്കുകള്‍ മാത്രം നിറഞ്ഞ ഭാഷ കൊണ്ട്
പിന്നെയും
എന്തിനാണ്
തൊപ്പി വച്ചു കളിക്കുന്നത്?

സന്തോഷ്‌ പല്ലശ്ശന said...

കവിത നന്നായി എന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ.... ഈ ഒരൊറ്റ കവിത മതിയാകും ഭാഷ നേരിടുന്ന സമകാലിക പരിതോവസ്ഥകളെ, ഭീഷണികളെ, അതിലെ കണ്ണുചിമ്മുന്ന അക്ഷര കുഞ്ഞുങ്ങളുടെ നിശബ്ദ പ്രാര്‍ത്ഥനകളെ മുഴുവന്‍ വ്യക്തമാക്കാന്‍. നന്ദി ഗോപികൃഷ്ണന്‍...

kadathanadan:കടത്തനാടൻ said...

ഏശി

ഹാരിസ് said...

കൊര തോണ്ടയില്‍ കുരുങ്ങി പട്ടികള്‍
വാക്കു തൊണ്ടയില്‍ കുരുങ്ങി കവികള്‍

രാജേഷ്‌ ചിത്തിര said...

നന്നായി .......

അവസാന അങ്കത്തില്‍ എല്ലാം വ്യര്‍ത്ഥം :)

അസുരന്‍ said...

സാമാന്യം നല്ല കവിത.

ദിനേശന്‍ വരിക്കോളി said...

പ്രിയ കവെ, വളരെ വ്യത്യസ്ഥമായകവിത...
അവസാനവരികളിലെ തുടിപ്പുകള്‍ /ആചോദ്യവും കവിതയെ /വായനയെ വേറൊരു ലോകത്തിലേയ്ക്ക് കൊണ്ടുപോയി..
''
തത്തകള്‍ ഭൂമിയിലെങ്ങും ഒരേഭാഷ സംസാരിക്കുന്നു.
ഇന്ത്യയിലെ കാക്കയുടെ കരച്ചിലിന്‍റെ സൂചന ചൈനയിലെ കാക്ക പോലും
പെട്ടെന്നു തിരിച്ചറിയുന്നു.."
-(ഭൂമിയുടെ ചടങ്ങുകള്‍-സച്ചിദാനന്ദന്‍)

...............
ഒരു കളിത്തോക്കിനോ
ഒരു വിരല്‍ചൂണ്ടിനോ
ഒരു ഉരുണ്ട നോട്ടത്തിനോ
കൊഴിച്ചു കളയാവുന്ന
വാക്കുകള്‍ മാത്രം നിറഞ്ഞ ഭാഷ കൊണ്ട്
പിന്നെയും
എന്തിനാണ്
തൊപ്പി വച്ചു കളിക്കുന്നത്?

ആശംസകള്‍

എം പി.ഹാഷിം said...

good

എന്റെ ഓര്‍മ്മകള്‍ said...

Hi dear, Ugran kavitha tuo... Nannaayirikyunnu......... Thikachum vyathyasthada ulla onnu... Keep it up....
Sivettan

Kuzhur Wilson said...

ഉള്ളിടത്തും നിന്നും ഓടിപ്പോന്ന ഒരാള്‍
ഇത് വായിക്കുമ്പോള്‍ എന്താകും വിചാരിക്കുക
അത് തന്നെയാണ് ഇപ്പോള്‍ ഞാന്‍ വിചാരിക്കുന്നത്

ഗോപിച്ചേട്ടാ
ഓടിപ്പോകാത്തവനേ
അവിടെ തന്നെ നില്‍ക്കുക

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ചാകും എന്നുറപ്പുള്ളീടത്ത്
വീണ്ടും വീണ്ടും
തലകാട്ടിനില്‍ക്കാന്‍
മുഴുവന്‍ ഭാഷയും വേണ്ട.
!!

naakila said...

പെറ്റിട്ട മുട്ടയ്ക്കു പകരം
കോഴികള്‍ നിലവിളിക്കുന്നത്

അങ്ങനെ നിലവിളിച്ചു നിലവിളിച്ചു വിളിച്ചു വരുത്തും

വിഷ്ണു പ്രസാദ് said...

എന്തിനാണ്?
ഒരു മറുപടി ഇവിടെയുണ്ട്:
http://sanathanan.blogspot.com/2008/04/blog-post_28.html

ചന്ദ്രകാന്തം said...

ഒന്നുമുരിയാടാനാവാത്ത മീനുകള്‍!
ഭാഷ മറ(രി)ക്കും ‌മുന്‍പേ ഒരു തൊപ്പിവച്ചു കളിയെങ്കിലും..

ഇരുമ്പുഴിയൻ said...

നല്ല കവിത....

ഒരു കളിത്തോക്കിനോ
ഒരു വിരല്‍ചൂണ്ടിനോ
ഒരു ഉരുണ്ട നോട്ടത്തിനോ
കൊഴിച്ചു കളയാവുന്ന
വാക്കുകള്‍ മാത്രം നിറഞ്ഞ ഭാഷ കൊണ്ട്
പിന്നെയും
എന്തിനാണ്
തൊപ്പി വച്ചു കളിക്കുന്നത്?

വരികൾ കുറിക്കു കൊള്ളുന്നുണ്ട്...

ഞാന്‍ ഇരിങ്ങല്‍ said...

സമീപകാലത്തെ എറ്റവും അടുത്തറിയുന്ന കവി കാലത്തെയും ദേശത്തെയും തിരിച്ചറിയുന്നു എന്നതിന്‍റെ തെളിവാകുന്നു ഈ കവിത. മണ്ണിനെ തിര്‍ച്ചിറിയാത്ത താനെവിടെ , തന്‍റെ തട്ടകമവിടെ എന്ന് തിരിച്ചറിയാത്ത കവികള്‍ക്കിടയില്‍ നിന്ന് ഇതാണ് എന്ന് വിളിച്ചു പറയുന്നു ഈ കവിത.

ചേരയെ തിന്നുന്ന നാട്ടില്‍ പോയാല്‍ നടുക്കഷണം തിന്നണം എന്ന് ചൊല്ലല്‍ അനുകരിക്കും പോലെയല്ല കവിതയിവിടെ.
‘സ്വന്തം’ എന്ന തിരിച്ചറിവിലായിരിക്കണം നാ‍ഗാലാന്‍ഡിലെ പട്ടി കേരളത്തിലേക്ക് നാടു വിട്ട് പോകാത്തത്.
മരണം പ്രതീക്ഷിക്കുന്നുവെങ്കിലും, വേട്ടയാടപ്പെടുന്നുവെങ്കിലും അവന്‍റെ മണ്ണും അവന്‍റെ മനസ്സും വിട്ട് അവനെങ്ങോട്ട് പോകാന്‍.!
ആത്യന്തികമായ രക്ഷപ്പെടല്‍ അവന്‍റെ തന്നെ ഭൂമിയില്‍ തന്നെയാവണം..!! ഒരു പക്ഷെ ഇന്ത്യാ- പാക്ക് വിഭജന കാലം ഇന്ത്യയില്‍ തന്നെ തങ്ങിയ മുസ്ലീങ്ങള്‍ക്ക് ഈ ഒരു തോന്നല്‍’ ഉണ്ടായിരുന്നിരിക്കണം .
സ്വന്തം തട്ടകത്തില്‍ നിന്ന് ഉറക്കെ ‘ബൌ’ എന്നോ കൊക്കരക്കോ എന്നോ നീട്ടി കൂവുന്നതിനൊ മരണം വരും അറിയുമെങ്കിലും ആ ഒരു സ്വാതന്ത്ര്യം ഒന്ന് വേറെ തന്നെ യല്ലേ..
ഒരു പക്ഷെ ആ ഒരു സ്വാതന്ത്ര്യത്തില്‍ നിന്നാവണം ഭാഷയുടെ ചവിട്ടു ഹാര്‍മാണിയത്തില്‍ പിടിച്ചുള്ള ഈ കളി. ജീവിച്ചിരിക്കുമ്പോഴല്ലേ ഈ കളി പറ്റൂ എന്ന അഹന്തമാത്രം...അല്ലേ കവേ..

സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍

ഇ.എ.സജിം തട്ടത്തുമല said...

ഹായ്, ഇങ്ങനെ ഒരു ചിന്ത ഈ കവിഹൃദയത്തിലേയ്ക്കു വന്നു കയറിയല്ലോ. അതുകൊണ്ട് ഏതാനും നല്ല വരികൾ രുചിയ്ക്കുവാനായാല്ലോ. അതിരുകൾ ഭൂമിയ്ക്കു മാത്രമല്ലല്ലോ. മനസ്സുകളിലുമുണ്ട്. എല്ലാ ജീവികളുടെയും. ആ അതിരുകൾക്കുള്ളിൽ സുരക്ഷയും, പ്രതീക്ഷയും അവസാനം വരെ കൈവിടാത്ത ജീവ ലോകത്തിന്റെ തുടർച്ചകൾ.....അതുകൊണ്ടു ആരും- ഒന്നും, അങ്ങനെ പാലായനം ചെയ്യാൻ ആഗ്രഹിയ്ക്കുന്നില്ല.ജീവൻ പോയാലും!

Rajeeve Chelanat said...

ഗോപീ,
ഒന്നും പറയുന്നില്ല..ചോദിക്കേണ്ട ചോദ്യങ്ങളെയല്ലാം, ഒറ്റക്കവിതയിലൊതുക്കിയതിനു നന്ദി മാത്രം പറയട്ടെ.
അഭിവാദ്യങ്ങളോടെ

പാമരന്‍ said...

bow, wow!

dna said...

പ്രവാസി കവികള്‍ക്കിട്ടുള്ള ഒരുമുഴം മുന്നേയുള്ള
ഏറ് ശരിക്കും കൊണ്ടു കേട്ടോ ഗോപ്യേട്ടാ
അറബിക്കതയില്‍ ശ്രീനിവാസന്‍ പാക്കിസ്താനി
സൂപ്പര്‍വൈസറുടെ മുന്നില്‍ പെട്ടപോലെ

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

  • ഉണ്ണിക്കൗസുവിന്റെ വായന - മതം, സാമുദായികത തുടങ്ങിയ ആശയഘടനകളെയും അവയുടെ മൂല്യങ്ങളെയും വളരെ വ്യത്യസ്തമായി സമീപിക്കാന്‍ കഴിയുന്ന പൊതുസമീപനങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട് എന്നു നമ്മെ ന...
  • അങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ - *അ*ങ്ങനെ വള്ളത്തിലിരുന്ന് പോകുമ്പോൾ എതിരെ മറ്റൊരു വള്ളത്തിൽ ഒരുവൾ അവളുടെ മൊബൈൽ ക്യാമറയിൽ എന്റെ വള്ളം തൊട്ടുരുമ്മി കൊണ്ട് കടന്നു പോകുന്നു എന്റെ മൊബൈൽ ക്യാമ...
  • കടുക് - ആറിന്റെ നടുക്കൊരു കെട്ടുവള്ളം അതില്‍ കല്ലുകൂട്ടിയ അടുപ്പ് കലം കുഴലിലൂടെ വരും വാറ്റുചാരായം രാത്രിയിലിരുട്ടില്‍ നാലുപേര്‍ നീന്തിയെത്തുന്നു ചൂടു ചാരായം വെള്ള...
  • ഒന്നിലധികം - എല്ലാം വിഭജിക്കപ്പെട്ടിരിക്കുന്നു ഉദാഹരണത്തിന് / വെറും ഹരണത്തിന് , വിഷാദത്തിന്റെ വിഷം എന്ന വാക്കുചേര്‍പ്പ് മനസ്സിലാകുന്നവര്‍ / മനസ്സിലാകാത്തവര്‍ മനസ്സിലാ...
  • കോളറക്കാലത്തിലിനി... - 1. ചില മരണങ്ങൾ ഓർമ്മയൊട് ചെയ്യുന്നത് അരിച്ചെടുക്കാൻ ഒരു വാക്കുപോലുമില്ലാത്ത കലക്കമായിരിക്കാം പത്ത് തെങ്ങുകളുടെ പൊക്കമുള്ള ഒരു രാക്ഷസൻ തിരമാലയായി അത് ...
  • വീട്ടിലേക്കുള്ള വഴി - വീടായിരുന്നു മറുപടി നാവുനീട്ടുന്ന മരണം കൊതിയൂറി ഒളികണ്ണിട്ടപ്പോഴൊക്കെ അതാവര്‍ത്തിച്ചു, വീടുണ്ട്, വഴിക്കണ്ണുണ്ട്. വിശപ്പിനേക്കാള്‍ തീയുള്ള നിരാശ കൈനീട്...
  • ലാപ്ടോപ് കനവ്‌ - ഷട്ട് ഡൌണ്‍ ചെയ്തതേയുള്ളൂ . വെബ്‌ കാം മിഴിയില്‍ നിന്ന് ഒരു മിന്നാമിന്നി മഴവില്ല് വരച്ച് എന്റെ രാത്രിക്കിടക്കയില്‍ പാറി വന്നിരിക്കുന്നു. പണ്ടെപ്പോഴോ പിരിഞ്...
  • മഴയ്ക്കുശേഷവും പെയ്യുന്ന മരം - ഒരു പനയല്ലാതെ ബാക്കിയെല്ലാം നാട്ടിലെപ്പോലെ തോന്നി. ഗോപിയേട്ടന്റെ വീട് വീട്ടുകാര്‍... അന്തരീക്ഷം. അമ്മയും അമ്മാവനും പെങ്ങളും മണത്തു വിടരുന്ന ഉദ്യാനം. ...

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP