
കാറ്റില്ലാത്ത നേരം
നടന്നു പോകുമ്പോള്‍
കാറ്റിനെക്കുറിച്ചോര്‍ത്തു.
വീശിയ കാറ്റുകള്‍
വീശാനിരിക്കുന്നവ
വീശാതെ ഒടുങ്ങിയവ.
ഊതി ഊതി ഒരു കാറ്റ്
മരണം വരിച്ച
ഇടം ഏതായിരിക്കും.
നിശബ്ദമായ്
നിശ്ചലമായ്
ഏതെങ്കിലും
ഒരിടത്ത് കാറ്റിന്‍
ശിഷ്ടമുണ്ടൊ;
ഒരു പിടി മണ്ണില്‍
അതില്‍ ധൂളിയായ്
തരികളായ് തീര്‍ന്ന
ശവശിഷ്ടം പോലെ.
9 വായന:
കാറ്റില്‍ കെട്ടുപോയ്
മണ്‍ചെരാത്.
മിന്നാം മിനുങ്ങുകള്‍
പകര്‍ന്നതിന്‍വെട്ടം.
നക്ഷത്രമേകിവെളിച്ചം.
ഒരുപകല്‍മുഴുവന്‍
കത്തി ജ്വലിച്ചൂസൂര്യന്
കാറ്റില്‍ കെട്ടുപോയ്
മണ്‍ചെരാത്.
nannayttunt
ശൂന്യമാവുന്നിടത്തോ ?????
"വീശിയ കാറ്റുകള്‍
വീശാനിരിക്കുന്നവ
വീശാതെ ഒടുങ്ങിയവ.
ഊതി ഊതി ഒരു കാറ്റ്
മരണം വരിച്ച
ഇടം ഏതായിരിക്കും."
നല്ല വരികൾ.
ശിഷ്ടം വായിച്ചു. സമയം കിട്ടിയാല്‍ കുപ്പായം ബ്ലേഗില്‍ നിബ്ബ് കാണുക. അടുത്തലക്കത്തില്‍ ശിഷ്ടം..
അതങ്ങനെയാ ഇല്ലാത്തപ്പോഴേ അതിനെ കുറിച്ചോര്‍ക്കൂ..
Kaattillaathathu kaattadiyilalle...!
Manoharam, Ashamsakal...!!!
ഇല്ലായ്മകള്‍ എപ്പോഴും തേടുന്നത് ഇത്തിരി ശിഷ്ടത്തിനായാണ്
നന്നായി
വായിച്ചു.
Post a Comment