അകലം
പ്രണയത്തിനകല-
മിരുമിഴി ദൂരം
സൗഹൃദത്തിനു
മൗനം.
ഊന്നുവടിക്കു
വീഴ്ച
വേദനയ്ക്കും
ചിരിക്കും
ഒരു കൈത്താങ്ങ്
ഇരുട്ടിനും
വെളിച്ചത്തിനും
ഒരുകണ്‍്ചിമിഴ്
കിളിക്കുഞ്ഞിനും
ആകാശത്തിനും
ഇരുചിറക്
വിത്തിനും
ചെടിക്കുമൊരു
വര്‍ഷബിന്ദു
വിടരുമാമ്പലിനു
നിലാവ്
താമരയ്ക്കു
അരുണോദയം
ഇരുമ്പഴികള്‍ക്കകലം
തറയില്‍
തണുത്തു ഉറഞ്ഞിരിക്കുമൊരു
കത്തി
പർവതങ്ങൾക്കു ചുവട്ടിൽ നിന്ന് ഒരു കവി
-
🌥️
പർവ്വതങ്ങൾ സംസാരിക്കാറുണ്ട്,
നിസ്സാരമായ മനുഷ്യ ജീവിതത്തെക്കുറിച്ചല്ല. പ്രപഞ്ചത്തെക്കുറിച്ച് ഗഹനമായി
ചിന്തിക്കുന്നുമുണ്ട്. ആകാശക്കടലിൽ അലഞ്ഞു നടക...
5 വായന:
താമരയ്ക്കു
അരുണോദയം
ഇരുമ്പഴികള്‍ക്കകലം
തറയില്‍
തണുത്തു ഉറഞ്ഞിരിക്കുമൊരു
കത്തി
ഇതിൽ ഏറ്റവും അകലം കൂടുതൽ ആ കത്തിക്കു തന്നെ.
ഇരുമ്പഴികൾ വലിയ ഉറപ്പുമില്ലതാനും.
കവിത ആസ്വദിച്ചു.
ആശംസകൾ!
കവിതാ പരാമര്‍ശം നിബ്ബിലൂടെ വായിക്കുക
കവിത ആസ്വദിച്ചു.
ആശംസകൾ!
kavitha pandu
hrudayam kondezhthiyirunnu.
innu
pranayam
chora kondum
kathi kondum
ezhuthaam aale ?
Post a Comment