Monday, September 29, 2008

വായനക്കാര്‍ക്ക് പുതുകവിതയുടെ ഈദ് ആശംസകള്‍

Thursday, September 18, 2008

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍


കര്‍മ്മം




വിധിയുടെ കര്‍മ്മ കാണ്ഡമായ്‌,
അലസതയുടെ പരിവേഷമായ്‌,
സ്വയം നൂലിഴകളണിഞ്ഞിന്നു വീണ്ടും.

ഉള്ളില്‍ മ്യതദേഹങ്ങളുടെ ഓര്‍മ!
അവയുടെ ജീര്‍ണിച്ച ഗന്ധവും.

എന്‍ തിരിച്ചുവരവുവിധിനിയോഗം.
കാഴ്ച്ചകള്‍ കണ്ണുകള്‍ക്കു അരോചകം.

ആരുടെയോ ശാസനകളില്‍,
എന്തിനുവേണ്ടി
പടവുകള്‍ പിന്തള്ളപ്പെടുമ്പോള്‍,
എന്‍ വിരല്‍ തുമ്പിലെണ്ണിയ സ്വപ്നങ്ങള്‍,
ലക്ഷ്യമെന്നു കരുതിയെഴുതിയ ആഗ്രഹങ്ങള്‍.

എന്തിനും സാക്ഷിയായ അഴിമുഖങ്ങള്‍
എന്നെ നോക്കി പല്ലിളിക്കുന്നു.

അശോകമരത്തിന്‍ ചുവട്ടില്‍,
തളിര്‍നാമ്പുകള്‍ വീണ്ടും,
കര്‍മ്മത്തിന്‍ നാമ്പുകള്‍.

കാണ്ഡത്തിന്‍ വിശ്വസത്തില്‍
ഇന്നും ഉത്തരമില്ലാകഥയായ്‌
എന്‍ കര്‍മ്മം.

ചരിത്രത്തിനു കളങ്കം
ചാര്‍ത്തിയ കരിനിഴലായ്‌,

ഒടുവില്‍ ഗുരുഭൂതര്‍ക്കുമുന്നില്‍
നിരാലംബയുടെ-
മാറിലെ പാലുകുടിക്കുന്ന,
ചോരക്കുഞ്ഞിനെനോക്കുന്ന-
കൊഴിഞ്ഞപീലിക്കു പിന്നിലെ,
പ്രകാശം വറ്റിയ കണ്ണുകള്‍.

ചിതല്‍പുറ്റിന്നാല്‍മാഞ്ഞ
അക്ഷരങ്ങള്‍ കണ്മുന്നില്‍നിന്നു.

കാലത്തിന്‍ യവനികക്കു-
പിന്നിലേക്കു സ്വയം മറയുന്നു.

യാത്രക്കെടുവില്‍,
യാഥാര്‍ത്ഥ്യത്തിന്‍ കവാടങ്ങള്‍ക്കു-
മുന്നില്‍ ജീവിതത്തിലേക്കായ്‌ വീണ്ടും
ഓര്‍മ്മകളുടെ ശ്മശാനം ചുമന്നു ഞാന്‍.

ഇതും ഒരു കര്‍മ്മം
എന്‍ നിയോഗമാം കര്‍മ്മം.


ചിത്രം:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍

Tuesday, September 16, 2008

ദീപേഷ് ചക്കരക്കല്‍



കുറെ തൂവലുകള്‍

ഒന്ന്

സ്നേഹത്തിന്റെ മഹാമൂര്‍ച്ചകൊണ്ട്
നീയെന്റെ ഹൃദയം കീറി മുറിച്ചു
വേദനയുടെ ആകാശത്ത്
ഞാന്‍
വിഷനീലിമപൂണ്ട്
വരണ്ടു കിടന്നു.
പൊള്ളുന്ന മഴത്തുള്ളികളായി
ഭൂമിയിലേക്ക് പെയ്തിറങ്ങി
തകര്‍ന്ന തോണിയോടൊപ്പം തുഴഞ്ഞ്
നടുക്കടലില്‍ അനാഥമായി.
അവശിഷ്ടങ്ങള്‍ക്കിടെയില്‍
മറ്റൊരവശിഷ്ടമായി
നമ്മളെപ്പോഴോ
മറവിലേക്ക് മണ്‍മറഞ്ഞു.

രണ്ട്.

അടിത്തട്ടും ആകാശവും നഷ്ടപ്പെട്ടു.
വാക്കും മിഴികളും നഷ്ടപ്പെട്ടു.
സ്വപ്നവും ശരീരവും നഷ്ടപ്പെട്ടു.
ഉപ്പുകാറ്റ് നുണഞ്ഞു നുണഞ്ഞു
തീരവും പച്ചപ്പും നഷ്ടപ്പെട്ടു.

വാതിലും ജനാലകളും ഇല്ലാത്ത
ഒരിരുണ്ട മുറിയുടെ ഗര്‍ഭപാത്രങ്ങളില്‍
ജന്മാന്തരങ്ങളുടെ കഥയറിയാതെ
നമ്മള്‍ നിസ്സഹായനായി.

കുനിഞ്ഞ് ചുരുണ്ട് കിടക്കുമ്പോള്‍
ഓര്‍മയിലാകെ തൂവലികള്‍ പെയ്യുന്നു.
നിറമില്ലാതെ
കനമില്ലാതെ
കുറേ തൂവലുകള്‍

Wednesday, September 10, 2008

വായനക്കാര്‍ക്ക് പുതുകവിതയുടെ ഓണാശംസകള്‍


Sunday, September 7, 2008

കണ്ണൂരിലെ കവികളും ഒരു പട്ടിയും

പുതുകവിതയിലെ ആ പട്ടി യെ പിടിക്കാനുള്ള മനോജ് കാട്ടാമ്പള്ളിയുടെ അലച്ചിനിടയില്‍ എന്റെ പേര്‍ കൂടി ചെന്നെത്തിയതില് വളരേയേറെ സങ്കടമുണ്ട്.ഞാന് മണൊജ് കാട്ടാമ്പള്ളിയെ പരിചയപ്പെടുന്നത് 2002ല്‍ പെരിങ്ങ്ത്തൂരില്‍ നടന്ന ഒരു ക്യാമ്പില്‍ വെച്ചാണ്..അന്നു മനോജ് കാട്ടാമ്പള്ളി അത്രയെന്നും പ്രശസ്തനല്ല.മലയാളത്തിലെ പ്രസിദ്ധീകരണങളില് കാറ്ട്ടൂണുകളും, ഫലിത ബിന്ദുക്കളും, എഴുതുന്ന ഒരു കവി എന്ന നിലയില്‍ അന്നവിടെ വെച്ച് പരിചയപ്പെടുകയുണ്ടായി.അന്നു തുടങ്ങിയതാണു അവനുമായുള്ള പരിചയം.ആ പരിചയം ഒന്നോ രണ്ടോ മാസം കൊണ്ടു തീരുകയും പ്രവാസിയായ ഞാന്‍ തിരുചു ഗള്‍ഫിലേക്കു വരികയും ചെയ്തു.പിന്നീടു രണ്ടു വര്‍ഷത്തിനു ശേഷം തിരിച്ചു നാട്ടില്‍ വന്നപ്പോള്‍ മനോജ് മലയാളത്തിലെ അറിയപ്പെടുന്ന ഒരു കവിയും,പ്രസാധകനുമാണെന്നറിന്നതില്‍ വളറെ സന്തോഷിക്കുകയുണ്ടായി. അങ്ങനെയാണ് എണ്ടെ ആദ്യ പുസ്തകം മനോജിന്റെ പായല്‍ ബുക്സില്ലൂടെ പുറത്തിങ്ങുന്നത്.ഈ സമയം നാട്ടില് രണ്ട് വര്‍ഷം നില്‍ക്കേണ്ടിയും വന്നു.ഈ രണ്ടു വര്‍ഷത്തിനിടയില്‍ എനിക്കു കവിതയുടെ മൌലികത എന്തെന്നു മനസ്സിലായി. മുതിര്‍ന്ന കവികള്‍ക്ക് കള്ളൊഴിച്ച് കൊടുക്കുകയും,പത്രാധിപരുടെ കാല് തിരുമ്മി കൊടുക്കാ‍ന്‍ കഴിയുന്ന ഏത് പട്ടിക്കും എളുപ്പം ആകാവുന്ന ഒന്ന്.ആയിടെക്കാണു കുറേയേറെ എഴുത്തുകാരുമായി പരിചയപ്പെടുന്നതും എഴുത്തിനിടയിലെ ഇത്തരം കളികളെക്കുറിച്ചുമറിയുന്നതും.(പ്രതിഭയുള്ള എഴുത്തുകാരെ ബാധിക്കുന്നതല്ല ഇത്).
ഈയിടക്കാണ് നമ്മുടെ കൂട്ടത്തിലുള്ള ഒരുകവി മനോജ് എന്റെ കവിതകള്‍ മോഷണം നടത്തുന്നു എന്ന പരാതിയുമായി രംഗത്ത് വരുന്നത്.ഞങ്ങള്‍ അതത്ര കാര്യമാക്കിയില്ല.ചങാതിമാര്‍ തമ്മിലുള്ള ആശയ പ്രശ്നം എന്ന നിലയില്‍ ഞങ്ങള്‍ അതു മറക്കുകയും ചെയ്തു.പിന്നീട് ഞാന്‍ ഗള്‍ഫിലേക്ക് തിരിച്ചു പോരുകയും ചെയ്തു.അതിണ്ടെ തുടര്‍ച്ചയാവണം ഈ പൊട്ടലും,ചീറ്റലും.അതില്‍ നിലാവര് നിസയുടെ പങ്ക് എന്തെന്നു മനസ്സിലാവുന്നില്ല.ഈ നിസ ആരെന്നു വെളിപ്പെടുത്തണം.മനോജ്പറയുന്ന ആ മലപ്പുറക്കാരണ്ടെ പേര് മനോജിനു അറിയാമെങ്കില്‍ ആരെ ഭയപ്പെടണം.അതിനുള്ള ചങ്കൂറ്റമെങ്കിലും അവര്‍ കാണിക്കണം.അല്ലാതെ ഭീരുക്കളെപ്പോലെ എന്തെങ്കിലും വിളിച്ചു പറയുകയല്ല വേണ്ടത്..എഴുത്തിനും,കവിതയ്ക്കുമപ്പുറം ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന ഒരാളെന്ന് നിലയില്‍ ഇത്തരം തരം താണ ഗോസിപ്പിലേക്ക് വലിച്ചിഴയ്ക്കരുത്.ഞാന്‍ ചെയ്ത ഒറ്റക്കാര്യം മനോജിണ്ടെ ആ പോസ്റ്റ് ബൂലോക കവിതയില്‍ പോസ്റ്റ് ചെയ്തു എന്നുള്ളതാണ്.അവന്റെ സത്യാവസ്ഥ മറ്റുള്ളവരെക്കൂടി അറിയിക്കുക എന്ന ദൌത്യം..പക്ഷെ പിന്നീടു കണ്ടത് മനൊജ് തന്നെ അവന്‍ കുഴിച്ച കുഴിയില്‍ വീണ് പരുങ്ങി നില്‍ക്കുന്ന ദയനീയാവസ്ഥ.പിന്നെ, നിലാവര് നിസ പറയുന്ന കാര്യങ്ങള്‍ അപ്പടി വിഴുങ്ങുന്ന അഭ്യൂദയകാംക്ഷികള്‍ നിസ ആരെന്നു കൂടി അറിയുന്നതു നല്ലത്. വയ്കാതെ ഇത്തരം കള്ള നാണയങ്ങളെ തിരിച്ചറിയുക തന്നെ ചെയ്യും.

Saturday, September 6, 2008

റസാഖ് പുല്ലൂക്കര



മദാനോട് പറയാന്‍


അകം നിറയെ
കാരക്കയുടെ
മധുരം

പടച്ചവനോട്
മിണ്ടിപ്പറയാന്‍
പടപ്പിന് വന്ന
വസന്തം


ഏഴാകാശത്തിന്റേയും
കവാടങ്ങള്‍
തുറക്കുക
ആരായിരിക്കും.

വെളുത്ത റൂഹുകള്‍ക്ക്
കസ്തൂരിയുടെ
മണമുണ്ടെന്ന്
ഉമ്മ-
പറഞ്ഞു തന്നിരുന്നു.

സംസമിന്റെ
ഉറവ
ഞരമ്പിലേക്ക്
ചേര്‍ത്ത് തന്നവന്
സര്‍വ്വ സ്തുതിയും

ജപമാലകളില്‍
കുരുങ്ങിപ്പോവാതെ
എന്റെ
ജീവനെ
പടച്ചവനെ
ശരണം.
Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP