
കര്‍മ്മം
വിധിയുടെ കര്‍മ്മ കാണ്ഡമായ്,
അലസതയുടെ പരിവേഷമായ്,
സ്വയം നൂലിഴകളണിഞ്ഞിന്നു വീണ്ടും.
ഉള്ളില്‍ മ്യതദേഹങ്ങളുടെ ഓര്‍മ!
അവയുടെ ജീര്‍ണിച്ച ഗന്ധവും.
എന്‍ തിരിച്ചുവരവുവിധിനിയോഗം.
കാഴ്ച്ചകള്‍ കണ്ണുകള്‍ക്കു അരോചകം.
ആരുടെയോ ശാസനകളില്‍,
എന്തിനുവേണ്ടി
പടവുകള്‍ പിന്തള്ളപ്പെടുമ്പോള്‍,
എന്‍ വിരല്‍ തുമ്പിലെണ്ണിയ സ്വപ്നങ്ങള്‍,
ലക്ഷ്യമെന്നു കരുതിയെഴുതിയ ആഗ്രഹങ്ങള്‍.
എന്തിനും സാക്ഷിയായ അഴിമുഖങ്ങള്‍
എന്നെ നോക്കി പല്ലിളിക്കുന്നു.
അശോകമരത്തിന്‍ ചുവട്ടില്‍,
തളിര്‍നാമ്പുകള്‍ വീണ്ടും,
കര്‍മ്മത്തിന്‍ നാമ്പുകള്‍.
കാണ്ഡത്തിന്‍ വിശ്വസത്തില്‍
ഇന്നും ഉത്തരമില്ലാകഥയായ്
എന്‍ കര്‍മ്മം.
ചരിത്രത്തിനു കളങ്കം
ചാര്‍ത്തിയ കരിനിഴലായ്,
ഒടുവില്‍ ഗുരുഭൂതര്‍ക്കുമുന്നില്‍
നിരാലംബയുടെ-
മാറിലെ പാലുകുടിക്കുന്ന,
ചോരക്കുഞ്ഞിനെനോക്കുന്ന-
കൊഴിഞ്ഞപീലിക്കു പിന്നിലെ,
പ്രകാശം വറ്റിയ കണ്ണുകള്‍.
ചിതല്‍പുറ്റിന്നാല്‍മാഞ്ഞ
അക്ഷരങ്ങള്‍ കണ്മുന്നില്‍നിന്നു.
കാലത്തിന്‍ യവനികക്കു-
പിന്നിലേക്കു സ്വയം മറയുന്നു.
യാത്രക്കെടുവില്‍,
യാഥാര്‍ത്ഥ്യത്തിന്‍ കവാടങ്ങള്‍ക്കു-
മുന്നില്‍ ജീവിതത്തിലേക്കായ് വീണ്ടും
ഓര്‍മ്മകളുടെ ശ്മശാനം ചുമന്നു ഞാന്‍.
ഇതും ഒരു കര്‍മ്മം
എന്‍ നിയോഗമാം കര്‍മ്മം.
ചിത്രം:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
4 വായന:
nalla kavitha Sageer.
ee kaalayavanika ennath onnu maatippidichoode?
കുറച്ച് കട്ടിയായിപ്പോയോന്നൊരു സംശയം...
ഈ തമാശനൊരു പാവമാണേ....അതോണ്ടാ..
...നന്നായിട്ടുണ്ട്....
കുറച്ച് കട്ടിയായിപ്പോയോന്നൊരു സംശയം...
ഈ തമാശനൊരു പാവമാണേ....അതോണ്ടാ..
...നന്നായിട്ടുണ്ട്....
നന്നായിട്ടുണ്ട്. ആശംസകള്‍.
Post a Comment