ശ്രീജിത്ത് അരിയല്ലൂര്‍
എനിക്ക് ചിലതു പറയാനുണ്ടെന്ന സത്യസന്ധമായ ആഗ്രഹത്താല്‍, മനസ്സില്‍ കവിതയുടെ വിഷം തീണ്ടിയ ഒരുവന്‍, ആത്മാ ര്‍ത്ഥമായി ഒരു ചില്ലക്ഷരമെഴുതിയാല്‍പ്പോലും അത് മഹത്തായ കവിതയായി അനുഭാവപൂര്‍വ്വം വായിക്കപ്പെടേണ്ട ഊഷരമായൊരു കാലമാണിത്.ഓര്‍മ്മകളെല്ലാം പെട്ടെന്ന് മാഞ്ഞുപോകുന്ന, വേഗതകൂടിയ തൊണ്ണൂറാനന്തര കാലഘട്ടത്തിലെ ചങ്കുറപ്പുള്ള കവിതകളെ, കവിതയെ സ്നേഹിക്കുന്ന ഒരുവന്‍ മെനക്കെട്ടിരുന്ന് വായിക്കേണ്ടതുണ്ട്. മനസ്സുതുറന്ന് വായിക്കേണ്ടതുണ്ട്., മുഖ്യധാരാ മാധ്യമങ്ങള്‍ കൊണ്ടാടുന്ന രചനകളിലെ അരാഷ്ട്രീയതയെ തിരിച്ചറിയേണ്ടതുമുണ്ട്.
മദ്ധ്യവര്‍ഗ്ഗ മന്ദബുദ്ധിജീവികളും വലത് മാധ്യമങ്ങളിലെ കെ.സിണാരായണാദി എഡിറ്റര്‍മാരും ആസ്ഥാനനിരൂപക ശിരോമണികളും എത്ര തലകുത്തിനിന്ന് വായിച്ചിട്ടും അവര്‍ക്കുമനസ്സിലായത് പുതിയകാല കവികളില്‍ ആരുടെ കവിതക്ക് കീഴിലും ആരുടെ പേരുചേര്‍ത്താലും ഒരു മാറ്റവുമില്ലെന്ന ഒരു വലിയ ജമണ്ടന്‍ കണ്ടുപിടുത്തമാണ്..! കുറച്ചാത്മാര്‍ത്ഥമായി വായിച്ചാല്‍ ഇവരുടെയൊക്കെ തന്തമാരുടെ പേരിനുപകരം ആരുടെ പേരുചേര്‍ത്താലും പാകമാകുന്നില്ലെന്ന, സ്വയംബോധ്യത്തിലെങ്കിലും മേല്‍പ്പറഞ്ഞ ദുഷ്ടലാക്കോടുകൂടിയുള്ള, സവര്‍ണ്ണ ലാവണ്യബോധത്തിലൂന്നിയുള്ള ആരോപണങ്ങളെല്ലാം ഇവര്‍ തിരുത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അപ്പോഴും കുലസ്ത്രീകളെന്ന് നടിക്കുന്ന, കവിതകളുടെ കൂട്ടിക്കൊടുപ്പുകാരായ പ്രസാധക ശ്രീകുമാരന്മാരുടെ മുതലാളിച്ചിയമ്മമാര്‍ മക്കള്‍വെറുതെ തിരുത്തുന്നതോര്‍ത്ത്, മാജിക്കല്‍ റിയലിസത്തില്‍ കണ്ണിറുക്കിച്ചിരിക്കുമോ ആവോ..?ഏനിന്നലെ ചൊപ്നംകണ്ടപ്പോള്‍...ചൊപ്നം കണ്ടേ? എന്ന് മലയാള സാഹിത്യത്തിന്റെ വെണ്‍മാടങ്ങളിലെ ആട്ടുമഞ്ചലിലിരുന്നാടി, മൂളിപ്പാട്ട് പാടുമോ ആവോ..?
മതം, അധികാരം, കള്ളപ്പണം എന്നിവകൊണ്ട് അങ്ങേയറ്റം നിഷ്ക്കളങ്കരായവരുടെ എല്ലുകരണ്ടുംവിധം ചൂഷണം നടത്തി, ഭിന്നിപ്പിച്ച് ഭരിക്കുന്ന വെണ്ണതോല്‍ക്കുമുടലുകാരുടെ ഇടയില്‍, ജീവിതത്തിന്റെ വെയിലുകൊണ്ട് കരിഞ്ഞുപോയവന്, തൊണ്ടവറ്റി ചങ്കുപൊട്ടിയവന് കുതറിനിന്ന് ചിലത് പറായാനുണ്ട്, അവന്‍ പറയുന്നുമുണ്ട്...! കഴുത്തറുത്ത് മാറ്റപ്പെടുന്നവന്റെ കരച്ചില്‍ കവിതയിലൂടെ പുറത്തേക്ക് കേള്‍ക്കാതിരിക്കാന്‍ നമുക്ക് ഡിജിറ്റല്‍ സൌണ്ട് ബോക്സ് ഫുള്‍ വോളിയത്തില്‍ തുറന്നുവെക്കാം. സംഭവം എളുപ്പമായില്ലേ...? എതിരെഴുത്തോ എതിരൊച്ചയോ വരുന്നില്ലെന്ന്, കേള്‍ക്കുന്നില്ലെന്ന്, പറയാന്‍ എളുപ്പമായില്ലേ..? മനസാക്ഷി വ്യഭിചരിക്കപ്പെട്ട, തൊണ്ണൂറുകള്‍ മുതല്‍ ഇങ്ങോട്ട് ബുദ്ധിയുറച്ച് ജീവിക്കേണ്ടിവന്നതാണ് പുതുകവിക്കുട്ടികള്‍ ചെയ്ത ?തെറ്റ്..!?
കൂടുതല്‍ വായനക്ക്>>>
3 വായന:
മലയാളത്തിലെ യുവ എഴുത്തുകാരുടെ രോഷം നിഴലിക്കുന്ന ലേഖനം. കാണേണ്ടവര്‍ കാണട്ടെ
വളരെ നന്നായി ശ്രീജിത്ത്.
ശ്രീജിത്, കാണപ്പെടാതെയും വായിക്കപ്പെടാതെയും പോകുന്ന കവികളുണ്ടെന്നത് ശരിയാണ്, അതെല്ലാകാലത്തും, എല്ലാകലകളിലും ഉണ്ടായിട്ടുണ്ട്. ചുള്ളിക്കാടും അയ്യപ്പനുമൊക്കെ ആദ്യകാലത്ത് പ്രസാധകർ അംഗീകരിക്കാത്തവരായിരുന്നല്ലൊ?അത് വിടാം.
പിന്നെ..ഈ എഴുതിയത് ശരിയാണെങ്കിൽ. അതെല്ലാകവിതാസ്നേഹികൾക്കും സന്തോഷമേ ഉണ്ടാക്കൂ.
(എസ്" ആകൃതിയിലുള്ള കത്തിയുടെ മൂര്ച്ചക്കുമപ്പുറം, അരാഷ്ട്രീയവല്ക്കരിക്കപ്പെട്ട കവിതകള് കൊണ്ടാടപ്പെടുന്ന കാലത്ത്, മലയാള കവിതയുടെ നടവഴികളില്, നാള് വഴികളില് രാഷ്ട്രീയ വല്ക്കരിക്കപ്പെട്ട ഞങ്ങളുടെ വരികളുടെ ഇരുതല മൂര്ച്ഛകള് വരിയുടക്കാത്ത പോരുകാളകളുടെ കൂര്ത്തകൊമ്പിന് മൂര്ച്ഛയായി കുതറിനില്പ്പുണ്ടേ... കാത്തിരിപ്പുണ്ടേ... കരുതിനില്പ്പുണ്ടേ...!)
(ഞങ്ങൾ,നിങ്ങൾ പ്രയോഗമൊക്കെ അനാവശ്യവും ബോറുമാണ്.ഞങ്ങൾ വായനക്കാർക്ക് അങ്ങിനെ രണ്ടുതട്ടില്ല.പോർവിളി ഒഴിവാക്കി പക്വമായി ,വാഗ്ദാനങ്ങൾ പാഴാക്കതെ നോക്കണെ..ശ്രീജിത്തെ,)
പുതു കവിതയെപ്പറ്റിയും കാവ്യപരിസരത്തെപ്പറ്റിയുമൊക്കെ വിലയിരുത്തുമ്പോൾ ഇത്തിരി അവധാനതയോടെ ചെയ്യണമെന്നാണു എനിക്കുപറയാനുള്ളത്.
ഇത് താങ്കൾ തന്നെസൂചിപ്പിച്ച ഉച്ചപ്പടത്തിന്റെ തിരക്കഥയിലും നിലവാരം കുറഞ്ഞപോലെതോന്നി.
കൂടുതൽ പക്വമായ, അവധാനതയോടെയുള്ള ഇടപെടലുകൾ ശ്രീജിത്തിൽനിന്നും പ്രതീക്ഷിക്കുന്നു
"കവിതയെ സ്നേഹിക്കുന്ന ഒരുവന്‍ മെനക്കെട്ടിരുന്ന് വായിക്കേണ്ടതുണ്ട്. മനസ്സുതുറന്ന് വായിക്കേണ്ടതുണ്ട്"
അപ്പോൾ അത് മനസ്സിലേക്ക് ഒഴുകിയിറങ്ങും, ആ കുളിർമ്മ , അതൊരു രസം തന്നെയല്ലേ ?
Post a Comment