Friday, December 4, 2009

മനോജ് കാട്ടാമ്പള്ളി




































നഗരത്തില്‍ നിന്ന്
മൂന്നു കിലോമീറ്റര്‍
തെക്കോട്ടു മാറി നടന്നാല്‍
എന്റെ കടയിലെത്താം.

പഴയ വണ്ടിട്ടയറുകള്‍
കൂട്ടിയിട്ടിരിക്കുന്ന
ഒരു വരാന്തയുടെ മടുപ്പിലേക്ക്
ചുരുങ്ങിയവനെയാണ്
നിങ്ങള്‍ നിവര്‍ത്തിയെടുക്കുന്നത്

ഇതാ-
രാജ്യത്തിന്റെ ചെറിയ ഭൂപടം
പെയിന്റു ചെയ്ത
പേഴ്സിലൊളിപ്പിച്ചു വെച്ചിരിക്കുന്ന
കുടുംബഫോട്ടോയിലുണ്ട്
ടയറുപോലെ കുത്തിക്കീറിയ
എന്റെ ദേശാഭിമാനം

പൂര്‍ണ്ണഗര്‍ഭിണിയായപ്പോള്‍
അവര്‍ നായ്ക്കളെ കൊണ്ടു കടിപ്പിച്ചു കൊന്ന
ഊമയായ മകളുടെ മുഖത്തേക്കു നോക്കൂ…
ടയറുകള്‍ക്ക് തീപിടിപ്പിച്ച്
കലാപം ആഘോഷിക്കുന്ന ദിവസത്തിന്റെ
ഉത്സവമായത്
അവള്‍ വിളിച്ചുപറയുന്നില്ലേ?

പഞ്ചായത്തു കിണറിനരികിലേക്ക്
വെള്ളം തേടിയിറങ്ങിയ
എന്റെ കുടുംബിനിയെ
ഐസുകഷണം പോലെ അടിച്ചു തകര്‍ത്ത്
ടയറിനോട് കെട്ടിയിട്ട്
പുഴയിലൊഴുക്കിയത്
മറച്ചു വെക്കുന്നില്ല.

ബാക്കിയായ മകനെപ്പോലെ
കരുവാളിക്കുന്നു വെയില്‍

ക്ഷമിക്കൂ വണ്ടികളെ,
നിങ്ങളുടെ ചക്രങ്ങളില്‍
കാറ്റുനിറച്ചിരുന്ന അവന്റെ കൈകളാണ്
ഭൂമിയുടെ ആഴങ്ങളോളം ചോ‍ര നനക്കുന്ന കളിയില്‍
അവര്‍ മണ്ണിലേക്ക് വീഴ്ത്തിയത്

ജീവിതത്തിനോട് ചേര്‍ന്നു നിന്ന്
ദൂരങ്ങളോ‍ളം താണ്ടുന്ന
ഒരു ടയറായി
എന്റെ മുറിവ്…
തല്ലിത്തകര്‍ത്ത് തീയിട്ട്
നശിപ്പിച്ച കടയെപ്പോലെ
നിങ്ങളുടെ കഠിനമായ വെറുപ്പു കൊണ്ട്
കത്തിക്കാന്‍ കഴിയുമോ
അതിനെ?

17 വായന:

ഏറുമാടം മാസിക said...

ജീവിതത്തിനോട് ചേര്‍ന്നു നിന്ന്
ദൂരങ്ങളോ‍ളം താണ്ടുന്ന
ഒരു ടയറായി
എന്റെ മുറിവ്…

ഫസല്‍ ബിനാലി.. said...

ദൂരമേറെ ഓടിക്കിതച്ചു നില്‍ക്കുന്നയൊരു വലിവ് വയിച്ച് കഴിഞ്ഞപ്പോള്‍...
കോന്തിവലിക്കുന്നു എവിടെയൊക്കെയോ...
ആശംസകള്‍.

എം പി.ഹാഷിം said...

nannaayi

അരുണ്‍ ടി വിജയന്‍ said...

ജീവിതത്തിനോട് ചേര്‍ന്നു നിന്ന്
ദൂരങ്ങളോ‍ളം താണ്ടുന്ന
ഒരു ടയറായി
എന്റെ മുറിവ്…



ഈ മുറിവുകളെല്ലാം ചേര്‍ന്ന്
എന്തിനാണെന്നെ
ഇത്രമാത്രം വേദനിപ്പിക്കുന്നത്.

t.a.sasi said...

ജീവിതത്തിനോട് ചേര്‍ന്നു നിന്ന്
ദൂരങ്ങളോ‍ളം താണ്ടുന്ന
ഒരു ടയറായി
എന്റെ മുറിവ്…

നല്ല കവിത
തീവ്രമായ വരികള്‍

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

എന്റെ മുറിവ്…

നല്ല ഭാവം

Anonymous said...

manoje...............
evidennengilum
copy adichathaano.....?
aarengilum thnathakku vilichu varumo.........?

അനിലൻ said...

ബാക്കിയായ മകനെപ്പോലെ
കരുവാളിക്കുന്നു വെയില്‍

kavitha!!!!!!!

Anonymous said...

ee kavithayil ethra percentage sathyasandamaya vaakkukal undu.
manojinte kavithakalude oru kuzhappamanithu. kettal pottikaranju pokunna kure vakkukal cherthu vachulla ezhuthu. manojinte kavithaye aduthu parichyamullavrku ee kallatharam manasilakum.rogiyaya ammaum, peedippikkapetta kamukiyum, jailil kidakkunna achanum, poliyo badichu talaranna anujanum, manojinte kavithyaku swntham. manojinte jeevithathile sthithi enthanavo. kavithyaile pole anengil BEEGARAM tanne. jeevithanubavangale cheruthayi,sookshamamayi, ezhuthanulla puthukavithayude boopadathil etharam kavithakal verum chavaranu manoj. ethu mansailkakkuu. nalla kavithakal ezhuthan sramikuu. tangale kondu athinu kazhium.

പ്രയാണ്‍ said...

ഈ ദിവസം..............ഈ കവിത.................

Kuzhur Wilson said...

ബാക്കിയായ മകനെപ്പോലെ
കരുവാളിക്കുന്നു വെയില്‍

ബാക്കിയായ ആ വെയില്‍ച്ചീളുകളില്‍ തന്നെയാണ്
ഇനിയുള്ള പ്രതീക്ഷ

ഈ കവിത പോലെ

Anonymous said...

ജീവിതത്തിനോട് ചേര്‍ന്നു നിന്ന്
ദൂരങ്ങളോ‍ളം താണ്ടുന്ന
ഒരു ടയറായി
എന്റെ മുറിവ്…

Anonymous said...

പീടികക്കോലായിലെയ്ക്ക് ചുരുങ്ങിയവരെ
നിവര്‍ത്തിയെടുക്കാനൊരുപാടുണ്ട് ....ശ്രീ മനോജ്‌ കാട്ടാമ്പള്ളിയുടെ മറ്റൊരെഴുത്തു വായിച്ചിരുന്നു അതില്‍ നിന്നും തീര്‍ത്തും വെത്യസ്തമായി തോന്നി ....
വീണ്ടും താങ്കളുടെ എഴുത്തുകള്‍ കാക്കുന്നു ...

അഭിനന്ദനങ്ങള്‍ !!!

Raghunath.O said...

നല്ല കവിത
ആശംസകള്‍.......

cp aboobacker said...

കവിത സത്യം പ്രക്ഷേ്പിക്കുന്നു. ബാക്കിയായ മകന്റെ കരുവാളിപ്പുകളോടൊപ്പം ചുമ്മാനിന്നുപോവാതിരിക്കാന്‍ എവിടെയോ ഇക്കവിത പറയുന്നുണ്ട്. അത്രയുപം നല്ലത്. ഇത് നല്ല കവിതയും നല്ല രാഷ്ട്രീയവും നല്ല ദര്‍ശനവുമാണ്.

Anonymous said...

നാസ്സര്‍ കൂടാളിയുടെ കൂടെക്കൂടി വെറുതെ കേടുവരല്ലേ കാട്ടാമ്പള്ളീ...താങ്കളുടെ കവിതകളൊക്കെ വായിക്കുന്ന ഒരാളാ ഞാന്‍ .
എന്നാല്‍ പുതുകവിത എന്ന
ഈ സങ്ങതിയുണ്ടല്ലോ....ഇതു പലപ്പോഴും കുറെ കടന്നുപോവുന്നു. പലരും എഴുതുന്ന പല കവിതകളും ചിലരിലെയ്ക്ക് മാത്രം ഒതുങ്ങിപ്പോകുന്നു ...ബാക്കിയുള്ളോര്‍ ഉദ്ധെശമെന്തെന്നറിയാതെ കവിതയുടെ ആഴങ്ങളിലെയ്ക്കിറങ്ങി ഒന്നും കണ്ടെത്താനാവാതെ ഓടിയൊളിക്കുന്നു.
മറ്റു ചിലര്‍ അവനവനു തോന്നിയ എന്തെങ്കിലും അര്‍ഥം കണ്ടെത്തി സംത്രിപ്തിയടയുന്നു .

ഞാന്‍ പറഞ്ഞുവരുന്നതു... ആ പഴയ കാലഘട്ടത്തിലേയ്ക്കു മടങ്ങിപ്പോയി അതേ കെട്ടിലും മട്ടിലുമൊക്കെ എഴുതിയാലേ കവിതയാകൂ എന്നല്ല. ഒരല്പമൊക്കെ പുതുകവിതയാകാം....നസീര്‍ കടിക്കാട്‌ തുടങ്ങിയ ചില പേര് കേട്ട എഴുത്തുകാരുടെ
കാര്യം ഇതിലും കഷ്ടമാണ് . അദ്ദേഹമെഴുതുന്നത് അദ്ദേഹത്തിനു മാത്രം മനസ്സിലാക്കാനാകുന്ന ഒരുതരം രീതി . അങ്ങിനെ ഒരുപാടെഴുത്തുകാര്‍ ....അബ്ദുസ്സലാമിന്റെ
"ഉമ്മയുടെ താക്കോല്‍ "എന്ന ഒരെഴുത്ത് വായിച്ചു തലപുകഞ്ഞു പോയിട്ടുണ്ട് .എന്താണതില്‍ എഴുത്തുകാരനുദ്ധെഷിച്ഛതെന്നു ഒരെത്തും പിടിയും കിട്ടാതെ കൂട്ടം സൈറ്റില്‍ ഒരുപ്പാട്‌ വായനക്കാര്‍ വായിച്ചു തലപെരുത്തു മടങ്ങിപ്പോവുന്നത് കാണാനായി. നമ്മുടെ പ്രകൃതി സൌന്ദര്യവും മറ്റുമൊക്കെ കേന്ദ്രമാക്കി
വായനാസുഖമുള്ള എന്തൊക്കെ എഴുതാനുണ്ട് .
നിങ്ങളീ അഞ്ചെട്ടു പേരില്‍ കവിതക ളൊതുക്കാതെ അത് പടര്‍ന്നു പന്തളിക്കാനാവും വിധം തുറന്നെഴുതുക.

ഇവിടെ കാട്ടാമ്പള്ളിയുടെ ആ ...പഴയ ശൈലി
ഇനിയും നഷ്ടപ്പെട്ടിട്ടില്ലെന്ന് ചിലവരികള്‍ കാണിക്കുന്നു . ഉദാ:
പഴയ വണ്ടിട്ടയറുകള്‍
കൂട്ടിയിട്ടിരിക്കുന്ന
ഒരു വരാന്തയുടെ മടുപ്പിലേക്ക്
ചുരുങ്ങിയവനെയാണ്
നിങ്ങള്‍ നിവര്‍ത്തിയെടുക്കുന്നത് ,

ജീവിതത്തിനോട് ചേര്‍ന്നു നിന്ന്
ദൂരങ്ങളോ‍ളം താണ്ടുന്ന
ഒരു ടയറായി
എന്റെ മുറിവ്...........

എന്തൊരു ഭംഗിയാണ് ...എന്തൊരു സുഖമാണ്
ഈ വരികളിലൂടെയൊക്കെ സഞ്ചരിക്കുവാന്‍ ...
ഇവിടെ താങ്കളുടെയീ എഴുത്തിനെ അലോസരപ്പെടുത്തുന്നത് വരികള്‍ക്കിടയില്‍
കവിത പുതുക്കാന്‍ താങ്കള്‍കാട്ടിയ ചില വികൃതിത്തരങ്ങള്‍ മാത്രം ...

സ്നേഹം

ശ്രീജിത്ത് അരിയല്ലൂര്‍ said...

otuvil neeyathu naatukaarekkondu parayippichu...kavithakku vendi kavithayezhuthaathirikkooo manoj...kavitha eppolum atyaahitha wardupole aalukale matuppichaal...???kurachu kooti aathmaarthamaayi ezhuthooo...!!!

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

  • വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ - പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട് പുറപ്പെടുമ്പോൾ പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
  • വ്യാജസ്ഥാൻ - ഒഴിവ്കാലം ചെലവഴിക്കാൻ വ്യാജസ്ഥാനിലേക്ക് പോയി ഇതാണു സർ ഇവിടത്തെ ഒറിജിനൽ വ്യാജസ്ഥാൻ വാറ്റ് അയാൾ കൈ മുക്കി കത്തിച്ചുകാണിച്ചു ങേ ഇവിടെം കുന്നംകുളം എന്ന ...
  • ഒരു ചെറിയ മഞ്ഞ പേരയ്ക്ക - *അനിത തമ്പി* എല്ലാക്കാലത്തും ഏതുലോകത്തും ഏറ്റവുമധികം ആളുകള്‍ പെരുമാറുന്ന സാഹിത്യരൂപം കവിതയായിരിക്കണം. മിക്കവാറും എല്ലാ എഴുത്തുകാരുടേയും എഴുത്തുകാരല്ലാത്ത...
  • അഷ്ടമൂർത്തി - 'സൗമ്യമൂർത്തിയുടെ കഥാവഴികൾ' ഞാൻ നന്നെ കുട്ടിക്കാലത്ത് കഥകൾ എഴുതുമായിരുന്നു. കഥകൾക്കുള്ള ഒരു പ്രത്യേകത അതിൻറെ നായകന്റെയും നായികയുടെയും പേരുകൾ തമ്മില...
  • ഒരുക്കം - മുകുന്നേട്ടന് കൊല്ലത്തിൽ ഒരു മാസം പ്രാന്തിളകും ബാക്കിയുള്ള പതിനൊന്നു മാസവും അയാൾ ആരെയും അറിയിക്കാതെ പലേ പണികളും ചെയ്തുകൊണ്ടിരിക്കും മരം മുറിക്കും വിറകു...
  • - Column center Column left Column right
  • എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു - അഭിമുഖം എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു എം.സുകുമാരന്‍/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ''കുന്നിന്‍ ചെരുവില്‍ വസന്തം അവസാനിച്ചതോടെ എന്റെ മനസ്സിന്റെ സ...
  • അല്ല സാര്‍, എനിക്കിയാളെ അറിയാം - അല്ല സാര്‍ ഉം... എനിക്കിയാളെ അറിയാം തെളിഞ്ഞിട്ടുണ്ട്, പിന്നീട് ജീവിതത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളിലല്ലാം അനാഥമായ ആ ജൂണില്‍ മഴകുതിര്‍ന്ന ഒന്നാം കളാസ്സില്‍ ഒരു ...
  • പക്ഷികളെ പറവകളെ മാപ്പ്.... - *നി*ങ്ങളെ ഞങ്ങള്‍ എണ്ണം എടുക്കും. എന്നിട്ട് തൂക്കിക്കൊല്ലും. നിങ്ങള്‍ക്ക് മനുഷ്യാവകാശമോ മൃഗാവകാശമോ ഇല്ല. നിങ്ങള്‍ക്ക് കോടതിയും നിയമവും പോലീസും പട്ടാളവും ...
  • റൂം ഫോര്‍ റെന്റ് - മാസത്തില്‍ ഒന്നോ രണ്ടോ തവണ നഗരത്തിലെ ഒരിടത്തരം ഹോട്ടലില്‍ മുറിയെടുത്തു പാര്‍ക്കും അബ്ദു. ദൂരയാത്രയ്ക്ക് വണ്ടി പിടിക്കാനുള്ള എളുപ്പം കൊണ്ടോ അത്യാവശ്യമായി ആരെയ...
  • എന്തൊരു രസമാണെന്തൊരു സുഖമാണന്തി വരേക്കു പറന്നീടാന്‍ - 1 ആരോ കുറെ പൂക്കള്‍ കൂട്ടിക്കെട്ടി സമ്മാനം പോലെ കൊണ്ടുവെച്ചിരുന്നു. ഒറ്റനോട്ടത്തില്‍ മരിച്ചവര്‍ക്കു സൂക്ഷിക്കുവാനുള്ള ഓര്‍മ്മയുടെ അനേ...
  • തൃശൂരുനിന്ന് പുറപ്പെട്ട മഴ! - ചുണ്ടിനടിയിൽ ഹാൻസ് തിരുകി ഡ്രൈവർ ഗിയർ മാറ്റുമ്പോൾ ഓടിക്കയറിയതാണ്‌ രണ്ടുപേരും അവർ കയറിയെന്നുറപ്പു വരുത്തി കാറ്റിനൊപ്പം മഴ തുടങ്ങി രണ്ടുപേർക്കു തിങ്ങിയിരിക്കാ...
  • മുന്‍വിധികള്‍ മാറുന്നു - സ്വാഗതാര്‍ഹമായ സംവേദന പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോയത്. നൂറ്റൊന്നാവര്‍ത്തിച്ച വിജയസമവാക്യങ്ങള്‍ കുടഞ്ഞെറിഞ്ഞ് പുതിയ പ്രമേയങ്ങളും ദൃശ...
  • പുറമ്പോക്കിലെ പെൺകുട്ടി - *കുന്നു കയറുമ്പോൾമലയിറങ്ങുമ്പോൾഇടത്തോട്ട് പോകുമ്പോൾവലത്തോട്ട് പോകുമ്പോൾകേള്‍ക്കാറുണ്ട്ആ ഒറ്റ വീട്ടിലെപെണ്‍കുട്ടിയുടെ പാട്ട്.* *കൊന്നമരം വിഷുക്...

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP