Tuesday, September 1, 2009

പുതുകവിത ഓണപ്പതിപ്പ്










പി.എന്‍.ഗോപീകൃഷ്ണന്‍
അങ്ങനെയും ഒരു ലോകമുണ്ട്
ന്നേരം
മാര്‍ട്ടിന്‍ കൂപ്പര്‍ എന്ന മനുഷ്യന്‍
മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചു.
അവ
ലോകമെമ്പാടും പരന്നു.
ഒരിക്കല്‍
സംസാരിച്ചുമടുത്ത ഒരാള്‍
ഒരു കോള്‍ കട്ടുചെയ്തു.
തള്ളവിരലിന്റെ ഇടപെടല്‍
ഒരു വിനിമയത്തിന്റെ
കഴുത്തുഞെരിച്ചു.
പിന്നീട്
ഓഫുചെയ്തും
സിംകാര്‍ഡ് മാറ്റിവച്ചും
കേട്ടില്ലെന്നു നടിച്ചും
പുതിയ ആളുകള്‍
പുതിയ ഉപകരണത്തില്‍
പഴയ ലോകത്തെ വിരിച്ചിട്ടു.
ഒരിക്കലല്ല,
വീണ്ടും വീണ്ടും.
അലക്സാണ്ടര്‍ ഗ്രഹാംബെല്‍
എന്ന മനുഷ്യന്‍
ഇരിപ്പുഫോണ്‍ കണ്ടുപിടിക്കും വരെ.
അതോടെ കൈയ്യിന്റെ കീശയുടെ
വേഗതയുടെ സൊല്ലയൊഴിഞ്ഞ്
ആളുകള്‍ തെരുവില്‍ നടന്നു.
ചിരിച്ചു.
അപരന്റെ നേര്‍ശബ്ദം
റിംഗ്ടോണിനേക്കാള്‍
സംഗീതത്തോടടുത്തു.
അങ്ങനെയും ഒരു ലോകമുണ്ട്.
മൊബൈല്‍ഫോണിനുശേഷം
ലാന്റ്ഫോണ്‍
കണ്ടുപിടിക്കപ്പെട്ട ലോകം.
അവിടെ ഒരിക്കല്‍
ടെലിഫോണ്‍
എറിഞ്ഞുടച്ച ഒരാള്‍ക്ക്
നോബല്‍ സമ്മാനം ലഭിച്ചേക്കും.
ഒച്ചയില്‍ നിന്നും
നിശ്ശബ്ദത കണ്ടെത്തിയതിന്.
വേഗതയില്‍നിന്നും
നിശ്ചലത ആവിഷ്കരിച്ചതിന്
സെബാസ്റ്റ്യന്‍
മാഞ്ഞത്
രയിലെ
പാവാട വള്ളിയുടെ അടയാളം
ചോര തിണര്‍ത്തു കിടന്നു.
ചില രാത്രികളില്‍
അദ്ദേഹം എന്റെ മേല്‍
മറു ഭാഷ മൊഴിയുമ്പോള്‍
അരയിലെ അടയാളം
ജീവന്‍ വെച്ച്
ഇഴയുന്നത്‌ ഞാനറിയാറുണ്ട്‌.
ഒരു മേഘം പോലുമില്ലാതെ
ആകാശം നീര്‍ത്തിയും
ചുരുട്ടിയും നാളുകള്‍ പോയി.
മായുകയും തെളിയുകയും ചെയ്യുന്ന
അരയിലെ അടയാളം
അപ്രത്യക്ഷമായിരിക്കുന്നുവെന്ന്
ഒരു നാള്‍ അറിഞ്ഞു.
എത്ര മുറുക്കി ഉടുത്തിട്ടും
അത് തിരികെ വരുന്നില്ല.
ഒരു രാവില്‍
ഞരക്കവും മൂളലും കേട്ട്
ഉണര്‍ന്നു നോക്കുമ്പോള്‍
ഉടുതുണി അഴിഞ്ഞു കിടക്കുന്ന
അദ്ദേഹത്തിന്റെ
അരയിലൂടെയിഴഞ്ഞ്
ലിംഗത്തില്‍ ചുറ്റി വരിയുന്നു
ആ അടയാളം.
ഒരു പരിചയവും ഭാവിക്കാതെ.
എം. കെ ഹരികുമാര്‍
കടല്‍ ഉപയോഗ ശൂന്യമായ പ്രണയം പോലെ
പെരുമ്പാമ്പിനെകൊണ്ട്‌ ഉള്ളില്‍
നൃത്തം ചെയ്യിച്ച്‌
കടല്‍ ഒന്നുകൂടി മദാലസയായി .
നിശ്‌ശൂന്യമായിത്തീരുന്ന നിമിഷത്തിന്‍റെ
ആവര്‍ത്തനങ്ങള്‍ കടലിന്‌ ലഹരിയാണ്‌.
രതിബന്ധത്തിന്‍റെ ഒടുവിലെ അപാരമായ ജ്ഞാനം
എത്രയോ വേഗം മാഞ്ഞുപോകുന്ന പോലെ കടല്‍ ,
പക്ഷേ പ്രണയിക്കുന്നില്ല.
രതിയെപ്പറ്റി പറഞ്ഞാല്‍
അവള്‍ ഓടിപ്പോകും.
പ്രണയത്തെയും രതിയെയും തള്ളുകയും
മാദകറാണിയാണെന്ന് ഭാവിക്കുകയുമാണ്‌ .
അവള്‍ക്കോ സ്വന്തമായി രതിയില്ല.
കടല്‍ നമ്മുടെ ആര്‍ത്തിയുടെ ജ്വരങ്ങളെപ്പോലെ
ചുരമാന്തുന്നു.
അനിശ്‌ചിതവും വിസ്മയകരവുമായ
അസ്തിത്വത്തിന്‍റെ തുടര്‍ച്ചയായുള്ള
സൌന്ദര്യശൂന്യതയെ അത്‌ നുരകളാക്കി മാറ്റുന്നു.
അത്‌ എന്തിന്‍റെയും ബ്രാന്‍ഡ്‌ അംബാസിഡറാകും-
മദ്യം, മയക്കുമരുന്ന്, സ്വര്‍ണം, ഭഗവദ്‌ ഗീത, കലാലയം...
നമുക്ക്‌ സ്വഭാവം ഇല്ലാത്തതുപോലെ കടലിനുമതു വേണ്ട.
അവള്‍ ആടി, ജ്വലിപ്പിക്കുന്നത്‌
നമ്മുടെ തണുത്തുറഞ്ഞുപോയ അപകര്‍ഷതകളെയോ?
വിറങ്ങലിച്ച ഭൂതകാലത്തെയോ?
തെറ്റുകളെയോ?
കടല്‍ ഉപയോഗ ശൂന്യമായ പ്രണയം പോലെ
നമ്മുടെ ചിരപരിചിതമായ
തകരപ്പാത്രത്തിലേക്കും വന്നു നിറയും.
വറ്റിച്ചാല്‍ വറ്റാത്ത ക്രൂരതയായി അത്‌
എല്ലാ പ്രേമ ഭാഷണങ്ങള്‍ക്കുമിടയില്‍
പട്ടിയെപ്പോലെ പമ്മി കിടക്കും.
പ്രണയവും രതിയും അനുഷ്ഠാനമല്ല,
ഒരു ആംഗ്യമാണ്‌.
ഓര്‍മ്മിക്കാനൊന്നുമില്ലാത്ത,
മറവിയുടെ ആഘോഷമായി മാറുന്ന ആംഗ്യം
സുനില്‍ സലാം
കാട്ടുചന്ദനം
പണ്ടു പണ്ട്‌
ജാനുവും ഗീതാനന്ദനുമെല്ലാം
ജനിക്കുന്നതിന്ന് ഒരുപാട്‌ മുമ്പ്‌
കാട്ടുപൂക്കളുടെ ഇരുണ്ടമണം
ഒഴുകിയെത്തിയ ഒരു രാത്രിയില്‍
പേറ്റുകൂടാരത്തില്‍
മുളച്ചീന്തിന്റെ
പ്രാകൃതമായ മൂര്‍ച്ചയില്‍
അമ്മ മുറിച്ചു മാറ്റിയ നിന്നെയും
ഭൂമിയിലെ
ആദ്യദാഹത്തിന്റെ കരച്ചിലും
ഞാന്‍ സ്വപ്നം കണ്ടു

അതേ രാത്രിയില്‍
കാട്ടു ചന്ദനത്തിന്റെ
തണുത്ത നിറവും
പുല്ലുമേല്‍കൂര തുളച്ച്‌
കുഞ്ഞിക്കണ്ണുകളിലേക്ക്‌
വിരുന്നു വന്ന
നക്ഷത്രങ്ങളും ഭാവനയില്‍ കണ്ട
ഏതോ ഒരു കവി
കവിതക്ക്
കാട്ടു ചന്ദനം
എന്നു പേരിട്ടു

നാട്‌ പൊട്ടി
കാട്ടിലേക്കൊഴുകിയ
യാത്രയിലുടനീളം
നിന്റെ വളര്‍ച്ച മാത്രമായ്‌
എന്റെ പകല്‍കിനാവുകള്‍

ഉണക്കനാരിന്റെ
തങ്കനൂല്‍ വളയണിഞ്ഞ
നിന്റെ കൈത്തണ്ടകളില്‍
ഞാന്‍ കൊതിയോടെ
ഉമ്മവെച്ചു

കാട്ടുചോലയുടെ
വന്യമായ നനവ്
തലോടിയ കാര്‍കൂന്തലി ഴകളെ
രാമുല്ല ചേര്‍ത്ത്‌
മുടഞ്ഞുകെട്ടി

പകുത്തെടുക്കലുകളുടെ
അനീതികളില്‍
കുറഞ്ഞുപോയ
നിന്റെ മുളങ്കഞ്ഞി കണ്ട്‌
ഞാന്‍ ദുഖിച്ചു

നീ വളര്‍ന്ന്
അത്ര ദുര്‍ബലമല്ലാത്ത
ഒരു ചെടിയായി
ഒരേ ഒരു പൂവില്‍
ചെറുതേന്‍ കിനിഞ്ഞു

വന്യമായ ദാഹങ്ങള്‍
ചിറകിലേറ്റിയ നാട്ടുവണ്ടായ്‌
ഞാനും മാറി

നാട്ടുശാസ്ത്രത്തിന്റെ
അതിപ്രലോഭനങ്ങളുടെ കട്ടിലില്‍
എന്റെ ആസക്തികളില്‍
നീ ബന്ധിക്കപ്പെട്ടു

കുഞ്ഞു പൂ മൊട്ട്‌
ചിതറിയൊലിച്ച പ്രാണവേദന
പക്ഷേ നാടും കാടുമറിഞ്ഞില്ല


വര്‍ഷങ്ങള്‍ക്ക്‌ ശേഷം
നഗരത്തിലെ
നൂതന സാങ്കേതികതയുടെ
പ്രസവമുറിയില്‍
ചന്ദനനിറത്തില്‍ ജനിച്ചവളെ
ഭാര്യ ചന്ദനക്കുട്ടീ
എന്ന് ലാളിച്ചപ്പോള്‍..


രാജു ഇരിങ്ങല്‍

വീടും വീട്ടുകാരനും


സ്വപ്നങ്ങളില്‍ നിന്നും
യാഥാര്‍ത്ഥങ്ങളിലേക്കുള്ള
പാലായനത്തി‍ല്‍
വഴിയിലെവിടെയോ വച്ച്
അയാള്‍ക്ക് അയാളെ നഷ്ടമായി.

പകലും രാത്രിയും നഷ്ടപ്പെട്ടയാള്‍
ഒറ്റക്കാലില്‍ തപസ്സു ചെയ്യാന്‍
തണലു തേടിയത് വീടിനു മുമ്പിലെ
മരച്ചോട്ടിലായിരുന്നു.

ഒറ്റക്കാലില്‍ നിന്നയാള്‍
ഒരു മരമാകുന്നതും
ശിഖരങ്ങള്‍ നിവര്‍ത്തി
കാറ്റു വീശുന്നതും
തപസ്സിനൊടുവിലെ
സൂര്യനെ കാത്തായിരുന്നു

മരം കായ്ക്കുകയും
കായ് പഴുക്കുകയും ചെയ്തു.
കുട്ടികള്‍ മറു മൊത്തെറിഞ്ഞ്
കാറ്റിനെ വിളിച്ചു കേണു
അണ്ണാറക്കണ്ണന്‍ മാര്‍
മാങ്ങകളൊക്കെ
ചപ്പിയിടുകയും ചെയ്തു.

സൂര്യന്‍ വീടിനെ വലം വയ്ക്കുന്നത്
അന്നുമുതലാണ് ഞാനും
നിങ്ങളും കണ്ടു തുടങ്ങിയത്



അബ്ദുല്‍ സലാം
ഇരട്ട മുഖമുള്ള വീട്
രാത്രിയിലാണ്
മരുന്ന് മാറിക്കഴിച്ച വീട്
നടക്കാനിറങ്ങി
നടപ്പാതയില്‍
അരളിപ്പൂക്കള്‍ വീണ് കിടന്നത്
കണ്ടു
ഇടവഴിയില്‍
രണ്ടുടലുകള്‍
പിരിയുന്നത് കണ്ടു
പൂവുകള്‍ ദൈവത്തോട്
പ്രാര്‍ത്ഥിക്കുന്നത് കേട്ടു
ഭൂമിക്കടിയില്‍ നിന്നും
ഞരമ്പ് പൊട്ടുന്ന ഒച്ച കേട്ടു


വീടടുത്ത കീറക്കുപ്പായം
അത് വാരിപ്പുതച്ച ഓലപ്പുതപ്പ്
പൊറ്റയടര്‍ന്ന ചാണകമുടല്‍
നടക്കുന്തോറും വീടിന്
കിതപ്പ് കൂടി വന്നു
അത് ആദ്യമായി ഒരാണുടല്‍
തന്നിലേക്ക് ചാഞ്ഞ
ദിവസമോര്‍ത്തു
നിഴലുകളും നക്ഷത്രങ്ങളും
വീടു പോകുന്ന വഴിയേ നടന്നു
ഒരു കാട്ടു പുള്ളിന്റെ ഗാനം
ഇടയ്ക്കൊരു തുള്ളി ജലം പകര്‍ന്നു
മുഖം കുനിച്ചപ്പോല്‍
ഛര്‍ദ്ദിക്കണമന്ന് തോന്നി
ഉള്ളിലമര്‍ത്തി വെച്ചതെന്തോ
ഇരുട്ടിലേക്ക് ഇറങ്ങിപ്പോകും
പോലെ തൊന്നി
മരുന്നു മാറിക്കഴിച്ച വീടിപ്പോള്‍
ഒറ്റയ്ക്ക് നിലക്കയാണ്
അതിന്റെ അവയവങ്ങളോരൊന്നും
തുറക്കപ്പെടുകയാണ്
അതിലൂടെ
പൊട്ടിയൊലിക്കുകയാണ്
കടലുകളും
അഗ്നിപര്‍വ്വതങ്ങളുമങ്ങനെ.
റഫീഖ് തിരുവള്ളൂര്‍
കടലിനും മണലിനുമിടക്ക്
ബാരക്കുഡയിലെ
കടലിന്‌
ഉണങ്ങിയ തീട്ടത്തിന്റെ മണം

ദൈവം
കൈ കഴുകുന്നത്‌
ഈ കടലിലാകുമോ

മടങ്ങുമ്പോള്‍
ഒരു തരിശു കണ്ടു
മേയുന്ന ഒട്ടകങ്ങളെ കണ്ടു
ഇതാണ്‌ മരുഭൂമിയെന്ന്‌
പറഞ്ഞു
ആകാംക്ഷയെ പറ്റിച്ചു

കോലായില്‍ വിരിക്കുന്ന
പുത്തന്‍ പായ പോലെ
ചുരുണ്ടു കൂടി
പിന്നെയും കാറ്റ്‌
വലിച്ച്‌ നിവര്‍ത്തിയിടുന്ന
മണലിന്റെ കിടപ്പാടം കണ്ടില്ല

(യാത്രയില്‍ കൂടെ ഉണ്ടായിരുന്ന കവി സര്‍ജുവിന്‌)
മത്സരം

പി എ അനീഷ്

പുഴയിലേക്ക് മത്സ്യങ്ങള്‍ വരുന്നത്

വിടത്തെ
ജീവിതത്തെക്കുറിച്ചു പറഞ്ഞാ
ലൊരു പക്ഷേ,
നിനക്കു ചിരിവരും

നിനക്കു നഗരമല്ലേ അറിയൂ
വെളുപ്പിനേ തിരക്കാവുന്ന
വെയില്‍ത്തിരയിലേക്ക്
നീയൊരു മത്സ്യമായ് കാണാതാവും;
പൊടിപടര്‍ന്ന ഇലകളുളള മരച്ചുവടുകളിലിട്ട
സിമന്റുകസേരകളിലെ വൈകുന്നേരങ്ങള്‍ ,
രാത്രിയ്ക്കും പകലിനുമിടയിലെ
ചില നേരങ്ങളില്‍ മാത്രം സ്നേഹമോര്‍ക്കുന്നവര്‍ ,
കുമിളകള്‍കൊണ്ട് പൊതിഞ്ഞ ജീവിതങ്ങള്‍
മാത്രമുളള രാപ്പാറ്റകളെപ്പോലുളളവര്‍

ഇവിടത്തെ
ജീവിതത്തെക്കുറിച്ചറിഞ്ഞാലുറപ്പാണ്
നിനക്കു ചിരിവരും,
പാവല്‍പ്പന്തലുകളും പൂവരുന്നതും
കായ് പൊടിക്കുന്നതും കാത്തിരുന്ന
കണ്ണുകളുമാണിവിടെ മലകള്‍ക്കു മുകളിലേക്ക്
മഞ്ഞുപക്ഷികള്‍ പറക്കുന്നതിവിടെ നിന്നാല്‍ കാണാം
അവയേതു കൊമ്പില്‍ ചേക്കേറുമെന്നോര്‍ത്ത്
ഇടവഴിയില്‍ നില്‍ക്കുന്നമുളങ്കുറ്റികള്‍

മുന്‍പ് നെല്‍പ്പാടങ്ങളായിരുന്നവിട
മെല്ലാമിപ്പോള്‍
റബ്ബറോ കുരുമുളകോ ആയി എന്നുമാത്രം
ഇടയില്‍
ചില വീടുകളിരിക്കാന്‍ തുടങ്ങിയിട്ടുണ്ട്
പേടി തോന്നുന്ന വലിയ വലിയ അറകളുളളവ,
രണ്ടുപേരോ മറ്റോ താമസിക്കുന്നുണ്ടാവുമതില്‍

എങ്കിലും നീ ചിരിക്കും
മൊബൈല്‍ ടവറുകളും
ടി.വിയും 'പേ'ചാനലുകളുമുണ്ടെന്നിരിയ്ക്കിലും
ഇങ്ങനെയൊരിടത്ത്
എങ്ങനെയാണ് താമസിക്കുകയെന്നോര്‍ത്ത്

എന്നാല്‍ ശരിക്കും
ഞാനത്ഭുതപ്പെട്ടു പോവുകയാണ്
നീ ചിരിച്ചില്ലെന്നതിനെക്കുറിച്ചോര്‍ത്തല്ല
ഇനി മടങ്ങിപ്പോകുന്നില്ലെന്നു നീ പറഞ്ഞപ്പോള്‍ .

അതുകേട്ടൊരുപക്ഷേഞാന്‍ ചിരിച്ചിരിക്കാം
പുഴയിലേക്ക് മീനുകള്‍ വരുന്നതെങ്ങനെയെന്നു
ചോദിക്കുന്നനിന്റെ കൗതുകത്തിലേക്ക്
ഊര്‍ന്നു വീഴുവോളം !

എം ആര്‍ വിബിന്‍

ഒന്നും രണ്ടും


ഞാന്‍ ഒരാളേയല്ല
രണ്ടു പേരെന്ന തോന്നല്‍
നാളേറെയായി.

വെറുതെയിരിക്കുമ്പോള്‍
തിരയുവാനാരംഭിച്ചു
പിടി തരാതെ കളിക്കുന്ന
രണ്ടില്‍ ഒന്നിനെ .

കണ്ടെത്താതെ,
ഒന്നെന്നുറപ്പിക്കാന്‍
മകളുടെ സ്ലയിറ്റില്‍ എന്നും
ഒരേ പുറത്തു തന്നെ
മായ്ച്ചു മായ്ച്ചു
ഒന്ന് ഒന്ന് എന്ന് ,
നൂറി പതിനൊന്നാവൃത്തി എഴുതല്‍
ശീലമായി.

ഒറ്റയല്ലെന്ന ഭ്രാന്തിലേറി
ശങ്കരന്റെ ചിത്രം നോക്കി ,
ഒരു രാത്രി മുഴുവന്‍
പനിച്ചു കിടന്നു.
അപ്പോഴും,
അദ്വൈതത്തെ പൊളിച്ചു
മറ്റവന്‍ കടന്നു വന്നു പുലമ്പി
'ഒന്നായ നിന്നെയിഹ രണ്ടെന്നു...'

അങ്ങിനെ,രണ്ടെന്നുറപ്പിച്ചു
കഷ്ടപ്പെട്ട് കണ്ടെത്തി
രണ്ടിനെയും പരസ്പരം
ചേര്‍ത്തൊട്ടിചു വച്ച
നേര്‍ത്തയിടത്തെ. .
അതിലൊന്നിനെ മടിയാതെ
സ്റ്റിക്കര്‍ പോലടര്‍ത്തിയെടുത്ത്
കയ്യില്‍ ചുരുട്ടി പിടിച്ചു.

അതെ നേരത്ത്
ആ വലിയ ചോദ്യം
വന്നു പല്ലിളിച്ചു.
ഇതിലേതാണ് ഞാന്‍?
എനിക്ക്,ഞാന്‍ മാത്രമായി
നിലനില്കാന്‍
വലിച്ചെറിഞ്ഞു കളയേണ്ടത്‌
ചുരുണ്ടിരിക്കുന്നതിനെയോ,
ചുരുട്ടി പിടിച്ചിരിക്കുന്നവനെയോ

വിജേഷ് എടക്കുന്നി
വൈദ്യുതി വണ്ടി

 
രാത്രി യാത്രയില്‍
തീവണ്ടി മുറിക്കുള്ളിലെ
നേര്‍ത്ത വെളിച്ചത്തില്‍ നമ്മള്‍ കണ്ടു.
മൌനം കൂട് കെട്ടിയ നമ്മുടെ കണ്ണുകളില്‍ നിന്നും
ഒരു ഇടിമുഴക്കം ഇറങ്ങി നടന്നു,മറഞ്ഞു.
കഴിഞ്ഞ കാലം ഞാന്‍ ഓര്‍ത്തതേയില്ല.
വരും കാലം നീയും.
നാം പുഴയായി,പൂഴി മണ്ണായി
മിനുസമുള്ള വഴുക്കുന്ന വെള്ളാരം കല്ലായി.
ഒറ്റനോട്ടം
ആകാശത്ത് അമ്പിളിയില്ലതെയായി.
മാനത്ത് നാം വിതറിയിട്ട നക്ഷത്രങ്ങളില്‍
നിലാവ് പരന്നു.
എങ്ങും നിശബ്ദത...
നിറുത്തിയിട്ട വണ്ടിയില്‍ നമ്മള്‍ രണ്ടാള്‍രൂപങ്ങള്‍
നിറമുള്ള കാഴ്ചയാല്‍ നിദ്രയോടിടഞ്ഞവര്‍
നിശബ്ധര്‍.
പെട്ടന്ന് നിന്റെ കയ്യിലെ
ഇത്തിരിപ്പോന്ന കുഞ്ഞ് ഒന്നിളകി മാറോടണഞ്ഞു ,
നീ അമ്മയായി.
ഇരുട്ട് തളം കെട്ടി കിടന്ന നമ്മുടെ
കണ്ണുകളില്‍ വെയില്‍ വീണു പരന്നു.
മണി മുഴങ്ങുന്നു.
അന്ധത നമ്മുടെ കൊടിയടയാളമായിരുന്നു.
വൈദ്യുത വണ്ടിയിളകുന്നു
പ്രകാശ വേഗത്തില്‍ നമ്മള്‍ അന്യരാകുന്നു



10 വായന:

മഴക്കിളി said...

പുതുകവിതയുടെ ഓണപ്പതിപ്പ് വായിച്ചു.
മനോഹരമായിരിക്കുന്നു..
മികച്ച കവിതകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്..
എഴുത്തുകാര്‍ക്കും പുതുകവിതയ്ക്കും വായനക്കാര്‍ക്കും നന്മ നിറഞ്ഞ ഓണാശംസകള്‍...

akbar said...

കവിതയുടെ നിറവസന്തം.......ആശംസകള്‍.........

അനിലൻ said...

എന്താണ്‌ സുനില്‍ സലാമിന്റെയും അബ്ദുല്‍ സലാമിന്റെയും കവിതകളിങ്ങനെ ചുറ്റിപ്പിണഞ്ഞു കിടക്കുന്നത്?

K G Suraj said...

ഗംഭീരം..
ആശംസകൾ....

ഏറുമാടം മാസിക said...

പ്രിയ അനിലന്‍
അതു ശരിയാകിയിട്ടുണ്ട്.

naakila said...

കവിതയുടെ ഈ ഓണക്കാഴ്ചയ്ക്ക് , മധുരവും പുളിയും എരിവുമെല്ലാമുളള വിഭവങ്ങള്‍ക്ക്
എല്ലാ ഭാവുകങ്ങളും
മലയാള കവിതാ ബ്ലോഗുകളില്‍ മികച്ച ഓണപ്പതിപ്പാണിത് ആശംസകളോടെ

മനോഹര്‍ മാണിക്കത്ത് said...

മലയാള കവിതകളുടെ
മനോഹരമായ ഓണപ്പതിപ്പ്

ഇ.എ.സജിം തട്ടത്തുമല said...

അവള്‍ ആടി, ജ്വലിപ്പിക്കുന്നത്‌
നമ്മുടെ തണുത്തുറഞ്ഞുപോയ അപകര്‍ഷതകളെയോ?
വിറങ്ങലിച്ച ഭൂതകാലത്തെയോ?
തെറ്റുകളെയോ?

ഇതു ഹരികുമാറിന്റെ വരികൾ. ഇഷ്റ്റമാ‍യി.

ഇ.എ.സജിം തട്ടത്തുമല said...

അസ്സലായിരിക്കുന്നു ഈ ഓണക്കവിതകൾ! എല്ലാം വായിച്ചു.എല്ലാം സുന്ദരകവിതകൾ; ചിലതു മനസിരുത്തി. ഗോപീ കൃഷ്ണന്റെ ആദ്യത്തെ കവിത കൂടുതൽ ഇഷ്ടമായി. പിന്നെ അനീഷിന്റെയും.... എല്ലാവർക്കും അഭിനന്ദനങ്ങൾ!

വിഷ്ണു പ്രസാദ് said...

ഉമ്പാച്ചിയുടെ കവിത ഇഷ്ടമായി...

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

  • ഉപമയിലെ ആട് - ഉപമയിലെ ആട് യേശുദേവന്റെ നല്ല ഇടയന്റെ ഉപമയിലെ കൂട്ടം തെറ്റിപ്പോയ ആടാണ് ഞാന് അല്ലാതെ കവിതയിലെപ്പോലെ വെറും ഉപമയല്ല ഉപമയുടെ കൂട്ടിനകത്താണെങ്കിലും ഇത് ഒരു വ...
  • ഒരു ചെറിയ മഞ്ഞ പേരയ്ക്ക - *അനിത തമ്പി* എല്ലാക്കാലത്തും ഏതുലോകത്തും ഏറ്റവുമധികം ആളുകള്‍ പെരുമാറുന്ന സാഹിത്യരൂപം കവിതയായിരിക്കണം. മിക്കവാറും എല്ലാ എഴുത്തുകാരുടേയും എഴുത്തുകാരല്ലാത്ത...
  • അഷ്ടമൂർത്തി - 'സൗമ്യമൂർത്തിയുടെ കഥാവഴികൾ' ഞാൻ നന്നെ കുട്ടിക്കാലത്ത് കഥകൾ എഴുതുമായിരുന്നു. കഥകൾക്കുള്ള ഒരു പ്രത്യേകത അതിൻറെ നായകന്റെയും നായികയുടെയും പേരുകൾ തമ്മില...
  • പുരുഷസൂക്തം - പ്രിയേ ഉറങ്ങുമ്പോഴും ഒരു കൈ നിൻ്റെ മേൽ വെക്കുന്നത് കാലങ്ങളായുള്ള പുരുഷാധികാരം നിൻ്റെ മേൽ ഉറപ്പിക്കാനല്ല തരം കിട്ടുമ്പോൾ നിന്നെ ഞെക്കിക്കൊല്ലാനാണെന...
  • ഒരുക്കം - മുകുന്നേട്ടന് കൊല്ലത്തിൽ ഒരു മാസം പ്രാന്തിളകും ബാക്കിയുള്ള പതിനൊന്നു മാസവും അയാൾ ആരെയും അറിയിക്കാതെ പലേ പണികളും ചെയ്തുകൊണ്ടിരിക്കും മരം മുറിക്കും വിറകു...
  • - Column center Column left Column right
  • എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു - അഭിമുഖം എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു എം.സുകുമാരന്‍/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ''കുന്നിന്‍ ചെരുവില്‍ വസന്തം അവസാനിച്ചതോടെ എന്റെ മനസ്സിന്റെ സ...
  • അല്ല സാര്‍, എനിക്കിയാളെ അറിയാം - അല്ല സാര്‍ ഉം... എനിക്കിയാളെ അറിയാം തെളിഞ്ഞിട്ടുണ്ട്, പിന്നീട് ജീവിതത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളിലല്ലാം അനാഥമായ ആ ജൂണില്‍ മഴകുതിര്‍ന്ന ഒന്നാം കളാസ്സില്‍ ഒരു ...
  • പക്ഷികളെ പറവകളെ മാപ്പ്.... - *നി*ങ്ങളെ ഞങ്ങള്‍ എണ്ണം എടുക്കും. എന്നിട്ട് തൂക്കിക്കൊല്ലും. നിങ്ങള്‍ക്ക് മനുഷ്യാവകാശമോ മൃഗാവകാശമോ ഇല്ല. നിങ്ങള്‍ക്ക് കോടതിയും നിയമവും പോലീസും പട്ടാളവും ...
  • റൂം ഫോര്‍ റെന്റ് - മാസത്തില്‍ ഒന്നോ രണ്ടോ തവണ നഗരത്തിലെ ഒരിടത്തരം ഹോട്ടലില്‍ മുറിയെടുത്തു പാര്‍ക്കും അബ്ദു. ദൂരയാത്രയ്ക്ക് വണ്ടി പിടിക്കാനുള്ള എളുപ്പം കൊണ്ടോ അത്യാവശ്യമായി ആരെയ...
  • എന്തൊരു രസമാണെന്തൊരു സുഖമാണന്തി വരേക്കു പറന്നീടാന്‍ - 1 ആരോ കുറെ പൂക്കള്‍ കൂട്ടിക്കെട്ടി സമ്മാനം പോലെ കൊണ്ടുവെച്ചിരുന്നു. ഒറ്റനോട്ടത്തില്‍ മരിച്ചവര്‍ക്കു സൂക്ഷിക്കുവാനുള്ള ഓര്‍മ്മയുടെ അനേ...
  • തൃശൂരുനിന്ന് പുറപ്പെട്ട മഴ! - ചുണ്ടിനടിയിൽ ഹാൻസ് തിരുകി ഡ്രൈവർ ഗിയർ മാറ്റുമ്പോൾ ഓടിക്കയറിയതാണ്‌ രണ്ടുപേരും അവർ കയറിയെന്നുറപ്പു വരുത്തി കാറ്റിനൊപ്പം മഴ തുടങ്ങി രണ്ടുപേർക്കു തിങ്ങിയിരിക്കാ...
  • മുന്‍വിധികള്‍ മാറുന്നു - സ്വാഗതാര്‍ഹമായ സംവേദന പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോയത്. നൂറ്റൊന്നാവര്‍ത്തിച്ച വിജയസമവാക്യങ്ങള്‍ കുടഞ്ഞെറിഞ്ഞ് പുതിയ പ്രമേയങ്ങളും ദൃശ...
  • പുറമ്പോക്കിലെ പെൺകുട്ടി - *കുന്നു കയറുമ്പോൾമലയിറങ്ങുമ്പോൾഇടത്തോട്ട് പോകുമ്പോൾവലത്തോട്ട് പോകുമ്പോൾകേള്‍ക്കാറുണ്ട്ആ ഒറ്റ വീട്ടിലെപെണ്‍കുട്ടിയുടെ പാട്ട്.* *കൊന്നമരം വിഷുക്...

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP