പുതുകവിതയിലെ ആ പട്ടി യെ പിടിക്കാനുള്ള മനോജ് കാട്ടാമ്പള്ളിയുടെ അലച്ചിനിടയില്‍ എന്റെ പേര് കൂടി ചെന്നെത്തിയതില് വളരേയേറെ സങ്കടമുണ്ട്.ഞാന്‍ മണൊജ് കാട്ടാമ്പള്ളിയെ പരിചയപ്പെടുന്നത് 2002ല്‍ പെരിങ്ങ്ത്തൂരില് നടന്ന ഒരു ക്യാമ്പില്‍ വെച്ചാണ്..അന്നു മനോജ് കാട്ടാമ്പള്ളി അത്രയെന്നും പ്രശസ്തനല്ല.മലയാളത്തിലെ പ്രസിദ്ധീകരണങളില് കാറ്ട്ടൂണുകളും, ഫലിത ബിന്ദുക്കളും, എഴുതുന്ന ഒരു കവി എന്ന നിലയില്‍ അന്നവിടെ വെച്ച് പരിചയപ്പെടുകയുണ്ടായി.അന്നു തുടങ്ങിയതാണു അവനുമായുള്ള പരിചയം.ആ പരിചയം ഒന്നോ രണ്ടോ മാസം കൊണ്ടു തീരുകയും പ്രവാസിയായ ഞാന്‍ തിരുചു ഗള്‍ഫിലേക്കു വരികയും ചെയ്തു.പിന്നീടു രണ്ടു വര്‍ഷത്തിനു ശേഷം തിരിച്ചു നാട്ടില്‍ വന്നപ്പോള്‍ മനോജ് മലയാളത്തിലെ അറിയപ്പെടുന്ന ഒരു കവിയും,പ്രസാധകനുമാണെന്നറിന്നതില് വളറെ സന്തോഷിക്കുകയുണ്ടായി. അങ്ങനെയാണ് എണ്ടെ ആദ്യ പുസ്തകം മനോജിന്റെ പായല്‍ ബുക്സില്ലൂടെ പുറത്തിങ്ങുന്നത്.ഈ സമയം നാട്ടില്‍ രണ്ട് വര്‍ഷം നില്‍ക്കേണ്ടിയും വന്നു.ഈ രണ്ടു വര്‍ഷത്തിനിടയില്‍ എനിക്കു കവിതയുടെ മൌലികത എന്തെന്നു മനസ്സിലായി. മുതിര്‍ന്ന കവികള്‍ക്ക് കള്ളൊഴിച്ച് കൊടുക്കുകയും,പത്രാധിപരുടെ കാല് തിരുമ്മി കൊടുക്കാന്‍ കഴിയുന്ന ഏത് പട്ടിക്കും എളുപ്പം ആകാവുന്ന ഒന്ന്.ആയിടെക്കാണു കുറേയേറെ എഴുത്തുകാരുമായി പരിചയപ്പെടുന്നതും എഴുത്തിനിടയിലെ ഇത്തരം കളികളെക്കുറിച്ചുമറിയുന്നതും.(പ്രതിഭയുള്ള എഴുത്തുകാരെ ബാധിക്കുന്നതല്ല ഇത്).
ഈയിടക്കാണ് നമ്മുടെ കൂട്ടത്തിലുള്ള ഒരുകവി മനോജ് എന്റെ കവിതകള്‍ മോഷണം നടത്തുന്നു എന്ന പരാതിയുമായി രംഗത്ത് വരുന്നത്.ഞങ്ങള്‍ അതത്ര കാര്യമാക്കിയില്ല.ചങാതിമാര് തമ്മിലുള്ള ആശയ പ്രശ്നം എന്ന നിലയില്‍ ഞങ്ങള്‍ അതു മറക്കുകയും ചെയ്തു.പിന്നീട് ഞാന്‍ ഗള്‍ഫിലേക്ക് തിരിച്ചു പോരുകയും ചെയ്തു.അതിണ്ടെ തുടര്‍ച്ചയാവണം ഈ പൊട്ടലും,ചീറ്റലും.അതില്‍ നിലാവര്‍ നിസയുടെ പങ്ക് എന്തെന്നു മനസ്സിലാവുന്നില്ല.ഈ നിസ ആരെന്നു വെളിപ്പെടുത്തണം.മനോജ്പറയുന്ന ആ മലപ്പുറക്കാരണ്ടെ പേര് മനോജിനു അറിയാമെങ്കില്‍ ആരെ ഭയപ്പെടണം.അതിനുള്ള ചങ്കൂറ്റമെങ്കിലും അവര്‍ കാണിക്കണം.അല്ലാതെ ഭീരുക്കളെപ്പോലെ എന്തെങ്കിലും വിളിച്ചു പറയുകയല്ല വേണ്ടത്..എഴുത്തിനും,കവിതയ്ക്കുമപ്പുറം ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന ഒരാളെന്ന് നിലയില്‍ ഇത്തരം തരം താണ ഗോസിപ്പിലേക്ക് വലിച്ചിഴയ്ക്കരുത്.ഞാന്‍ ചെയ്ത ഒറ്റക്കാര്യം മനോജിണ്ടെ ആ പോസ്റ്റ് ബൂലോക കവിതയില്‍ പോസ്റ്റ് ചെയ്തു എന്നുള്ളതാണ്.അവന്റെ സത്യാവസ്ഥ മറ്റുള്ളവരെക്കൂടി അറിയിക്കുക എന്ന ദൌത്യം..പക്ഷെ പിന്നീടു കണ്ടത് മനൊജ് തന്നെ അവന് കുഴിച്ച കുഴിയില്‍ വീണ് പരുങ്ങി നില്ക്കുന്ന ദയനീയാവസ്ഥ.പിന്നെ, നിലാവര്‍ നിസ പറയുന്ന കാര്യങ്ങള്‍ അപ്പടി വിഴുങ്ങുന്ന അഭ്യൂദയകാംക്ഷികള്‍ നിസ ആരെന്നു കൂടി അറിയുന്നതു നല്ലത്. വയ്കാതെ ഇത്തരം കള്ള നാണയങ്ങളെ തിരിച്ചറിയുക തന്നെ ചെയ്യും.
വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
4 വായന:
നിസ പറയുന്നതൊക്കെ ആരെങ്കിലും അതേ പടി വിഴുങ്ങും എന്ന് തോന്നുന്നില്ല നാസര്‍. മനോജ് സ്വയം കുഴിച്ച കുഴിയില്‍ ചെന്നു വീണു എന്നേ തോന്നിയുള്ളൂ. ആ ആദ്യത്തെ പോസ്റ്റ്മുതല്‍ അവ്യക്തമായ ആരോപണങ്ങള്‍ വെറുതെ നാലുപാടും വലിച്ചെറിഞ്ഞ് സ്വയം ചെറുതാകുകയായിരുന്നു മനോജ്.
അതു മനോജിനു മനസ്സിലായിതുടങ്ങിയത് അവസാനമാണ്.മറ്റ് പലരെയും അതിന്റെ ഭാഗമാക്കാനുള്ള മനോജിണ്ടെ ശ്രമം പൊളിഞ്ഞു.എന്നിരുന്നാലും,മനോജ് കരുതുന്ന നിലാവര്‍ നിസയെന്ന കവി ഞങങളുടെ ഇടയിലുള്ള് ഒരാളാണ്,തീര്‍ച്ച.
മനോജ് അതിന്റെ കൂട്ടത്തില്‍ നിരത്തിയ തെളിവുകള്‍ കണ്ടില്ലായിരുന്നൊ മാഷെ? വെറൂം മൂന്ന് വര്‍ഷം പഴക്കമുള്ള ഒരു മാഗസിന്റെ പേജ് സ്കാന്‍ ചെയ്തു ഫോട്ടോഷോപ്പില്‍ കയറ്റി പണിതു പോസ്റ്റിയിരിക്കുന്നു. ഈ വായിക്കുന്നവരൊക്കെ വിഡ്ഡികളാണെന്ന് കരുതിയിട്ടാണൊ മ്നനോജ് അങ്ങനെയൊക്കെ ചെയ്തതു?
ഒരാള്‍ ആരാണ് എന്നതിനേക്കാള്‍ അയാള്‍ എന്തു പറയുന്നു എന്നതിന് പ്രാധാന്യം കൊടുക്കുന്ന ആള് എന്ന നിലയില്‍ എന്റെ ഐഡന്റ്റിറ്റി വെളിപ്പെടുത്തുന്നതില്‍ എനിക്ക് താല്പര്യമില്ല..
വലിയ തമാശയാണ്.. പുരുഷവര്ഗത്തിലുള്ള പലരുടെയും പേര് എന്റേതിനു പകരമായി കേള്‍ക്കുന്നുണ്ട്.. എന്തുകൊണ്ടാണത്? മൌലികവും ആഴത്തിലുള്ളതുമായ ഒന്നും പെണ്‍കുട്ടികള്‍ക്ക് പറ്റില്ല എന്ന സമൂഹത്തിന്റെ കാഴ്ചപ്പാടാണോ? ഒരു പെണ്ണായതു കൊണ്ടാണ്, അല്ലാതെ പെണ്‍പേരിന് പണ്ടാരോ ഒരു ബ്ലോഗില്‍ കമന്റിയ “സാധ്യത’ കൊണ്ടല്ല ഞാന്‍ നിലാവര്നിസയായത്.. ഇനി അല്പം ഗൌരവമുള്ള എഴുത്തുകള്‍ ചെയ്യാനായി ആണ്‍പേര് സ്വീകരിക്കാനും എനിക്ക് കഴിയില്ല... പിന്നെ എഴുത്തില്‍ നിന്ന് മായ്ചു കളയാനാവാത്ത ഒരു പെണ്ണത്തം സൂക്ഷ്മമായി വായിക്കുന്നവര്‍ക്ക് മനസ്സിലാകും എന്നാണെന്റെ വിശ്വാസം.
മനോജിന്റെ ബൂലോകകവിതയിലെ കുറിപ്പ് കണ്ടില്ലായിരുന്നെങ്കില്‍ നീരദ് എഴുതിയ ആ കുറിപ്പ് ഞാന്‍ എന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യില്ലായിരുന്നു. മാത്രമല്ല, അതില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് സ്വന്തം നിലയ്ക്കും വിശ്വാസമുണ്ടായിരുന്നു. കൂടുതല്‍ തെളിവുകള്‍ ഇല്ലാഞ്ഞിട്ടല്ല, പക്ഷേ മനോജ് കാട്ടാാമ്പള്ളിയുടെ പ്രതികരണം ബൂലോകം കണ്ടതാണ്. ഒരു വ്യക്തിത്വമുള്ള പ്രതികരണം പോലുമില്ലാത്ത ഒരാളോട് ഇനിയും സംസാരിക്കുന്നതില്‍ കാര്യമില്ല. അത് മനോജിന്റെ കുറ്റസമ്മതമായിത്തന്നെ കാണുന്നു.
നാസര്‍ കൂടാളി പറഞ്ഞ പോട്ടലും ചീറ്റലും ഒന്നും ഞാനറിഞ്ഞതല്ല. ഞാന്‍ അത്തരമൊരു മേഖലയില്‍ നില്ക്കുന്ന ആളുമല്ല. കാട്ടാമ്പള്ളിയെ ശ്രദ്ധയോടെ വായിച്ച പരിചയം മാത്രമേയുള്ളൂ. എനിക്ക് പ്രതികരിക്കണമെന്നു തോന്നിയ ഒരു വിഷയം ഞാന്‍ സംസാരിച്ചു.. അതിന് പറയത്തക്ക എതിര്‍പ്പുകളുമില്ല. ഒരു വിഷയം കൊണ്ടുവന്ന ആളെന്ന നിലയില്‍ എനിക്ക് ഇതില്‍ കൂടുതലൊന്നും ആവശ്യവുമില്ല.. ബാക്കിയെല്ലാം തെളിയിക്കേണ്ടത് മനോജ് കാട്ടാമ്പള്ളിയാണ്. കാണേണ്ടത് നമ്മള് ബൂലോകരും..
Post a Comment