കനല്
വിജനമായ വളവില്‍
നട്ടുച്ചക്കേതോ
ആഗോളഭീകരന്‍
ഒരു പെണ്‍കുട്ടിയെ
പീഢിപ്പിച്ചു.
രാത്രി, വഴിയില്‍
പെണ്‍കുട്ടിയുടെ
കന്യകാത്വത്തിന്റെ പ്രേതം
ഉഗ്രരൂപമാര്ന്നു
നില്ക്കുന്നു.
ഇടിഞ്ഞുവീഴാറായ
സര്‍ക്കാര്‍
സ്കൂള്‍ വരാന്തയില്‍
നിലാവ്
നോട്ടുകള്‍ ചുരുട്ടിപ്പിടിച്ച്
ഓടിനടക്കുന്നു.
ഇളക്കമുറ്റിയ
ബഞ്ചുകളുടെ
ജീവിക്കാനായുള്ള
ഏങ്ങലടികള്‍.
ഇന്ന്,
വഴി ശൂന്യമല്ല.
ഉടുത്തൊരുങ്ങി
നില്ക്കുന്ന
ധാരാളം പ്രേതങ്ങള്‍
രക്തം മണക്കുന്ന
കുഞ്ഞുങ്ങളെ
ഛര്‍ദ്ദിക്കുന്നു.
ഗര്‍ഭപാത്രം തൂക്കിപ്പിടിച്ച്
ഗര്‍ഭപാത്രം തൂക്കിപ്പിടിച്ച്
മറുപിള്ളയുമായി
ചാപിള്ളകളുടെ തെണ്ടല്
5 വായന:
ഭീകര ദൃശ്യങ്ങള്‍...
-സുല്‍
ആഗോളഭീകരന്‍
ഒരു പെണ്‍കുട്ടിയെ,
കന്യകാത്വത്തിന്റെ പ്രേതം,
നിലാവ് നോട്ടുകള്‍ ചുരുട്ടിപ്പിടിച്ച്,
ബഞ്ചുകളുടെ ഏങ്ങലടികള്‍,
പ്രേതങ്ങള്കുഞ്ഞുങ്ങളെ
ഛര്‍ദ്ദിക്കുന്നു,
ചാപിള്ളകളുടെ തെണ്ടല്.
കൊള്ളാം.അര്‍ത്ഥസമ്പൂര്‍ണ്ണം
സ്ത്രീയില്‍ നിന്നും വേശ്യയിലേക്കുള്ള പരിണാമം
thanks
Post a Comment