മൊബൈലാ...
നിന്റെ വീടിനടുത്ത
മൊബയില്‍ ടവര്‍ വഴി
എന്റെ മിസ്സഡ് കോളുകള്‍
കടന്നു പോവും
നോക്കിയ 6020i
മോഡല്‍ നമ്പറില്‍
നീ
സ്നേക്കോ,ഈസീ ജമ്പോ
കളിക്കുമ്പോള്‍
ഓറഞ്ച് ഫ്രെയിമിനകത്തെ
ഡിസ്പ്ലേയില്‍
ഞൊടിയിടയില്‍
എന്റെ മുഖം തെളിഞ്ഞു വരും
പെടുന്നനെ
കട്ടാവുമ്പോള്‍
പ്രണയത്തിന്റെ അലമാര തുറന്ന്
നീ പഴയ കത്തുകല്‍ വാരി വലിച്ചിടും
നമ്മള് നടന്ന വഴികള്‍
പള്ളിക്കൂടങ്ങള്‍
കുന്നുകള്‍-വളവുകള്‍
ആകാശം-അതിലെ മേഘക്കീറ്
വയലറ്റ് നിറത്തിലെഴുതിയ
അക്ഷരങ്ങള്‍
ഒക്കെ അപ്രത്യക്ഷമാവും
പകരം
ചുകന്ന കാന്താരി മുളകുകളരയ്ക്കുന്ന
അമ്മിത്തറയിലോ
നിന്നെയെപ്പൊഴും സുന്ദരിയാക്കുന്ന
കണ്ണാടിക്കു മുമ്പിലോ വെച്ച്
എന്റെ എസ്.എം.എസ് സന്ദേശങ്ങള്‍
എന്റെയും-നിന്റെയും
നിശ്വാസങ്ങള്‍
അകാശം വഴി കയ്മാറ്റം ചെയ്യും
എന്നിട്ടും
നിന്റെ റെയ്ഞ്ചില്ലാത്ത
പ്രണയത്തിന്റെ അലമാരക്കകത്ത്
എന്റെ റിംഗ് ടോണിനെ
വയ്ബ്രേഷനിലാക്കല്ലേ...
എന്റെ നിശ്വാസങ്ങളെ
ഡിലീറ്റ് ചെയ്യല്ലേ..
കേരള കവിത 2008 ല്‍ അച്ചടിച്ചു വന്നത്.
5 വായന:
കവിത വായിച്ചു.. ങഹാ....കൊള്ളാം...
നന്നായിരിക്കുന്നു......
thanks,shivakumar,baji
നന്നായിട്ടുണ്ട് നാസര്‍. കേരളകവിതയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദനങ്ങള്‍.
മൊബൈല്‍ ടവര്‍ വല്ലാത്ത വൈരുദ്ധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ഒന്നായി തോന്നിയിട്ടുണ്ട്. തീര്‍ത്തും ചലനാത്മകവും പ്രവേഗപൂര്ണ്ണവുമായ തരംഗങ്ങളെ വിനിമയം ചെയ്തുകൊണ്ട് നെടുങ്കനൊരു നിശ്ചലത...പ്രണയത്തിലുമുണ്ട് വേഗതയ്ക്കും നിശ്ചലതകള്ക്കുമിടയില് തീര്‍പ്പാകാതെ പോവുന്ന നിലനില്‍പ്പുകള്‍ എന്ന് ഈ കവിത ആലോചിപ്പിക്കുന്നു.
thanks pramod
Post a Comment