മുട്ടായിക്കവര്‍
കാറ്റു കട്ടെടുത്ത
മുട്ടായിക്കറിന്ന്,
ഓത്ത് കഴിഞ്ഞ് വരുന്ന
കുഞ്ഞു തട്ടക്കാരിയുടെ ചോര
വിലയാവുമെന്നാരറിഞ്ഞു....
മഴ,പാത മുഴുവനും
പാട്ടത്തിനെടുത്തപ്പൊഴും
കറുപ്പില്‍
ചുവപ്പ് കളം വരച്ചിടത്ത്
ഇളം ചൂടുള്ളെരു പച്ച
കുപ്പി വളത്തുണ്ട്,
അനങ്ങാതെ കിടന്നിരുന്നു.
കാല്‍പ്പാടുകളുടെ
നിശ്ശബ്ദ ചലനം,
പിന്നിലാക്കിയ ചരല്‍-
പ്പാതയും കടന്ന്
പള്ളിക്കാട്ടിലെത്തി
അവളിലേക്കെരു പിടി മണ്ണ്,
അവസാനമായിട്ടപ്പോള്‍
അതാ-
ചിരിച്ചുകൊണ്ടെരു മുട്ടായിക്കവര്‍
അവളുടെ
നെഞ്ഞോട്
ചേര്‍ന്ന്...ചേര്‍ന്ന്...
3 വായന:
hridyam
manamonnu pidanju
MUTTAIKAVAL KOLLAM
ഒരു തുള്ളി കണ്ണുനീര്‍
അവള്‍ക്കായ് പൊഴിച്ച്
തിരിഞ്ഞു നടക്കുന്നു
നീറും മനമോടെ...
Post a Comment