
ഒരു ചിരിപ്രണയത്തെ ഉണ്ടാക്കുകയല്ലനഷ്ടപ്പെടുത്തുകയാണെന്ന് പറഞ്ഞത് നീ തന്നെയല്ലേ.പിന്നെ എങ്ങിനെയാണ് ഞാന്‍ ചിരിക്കുക?കണ്ണൂര്‍ കോട്ടയിലെചുവരുകളില്‍കോറിവരച്ചത്ഹൃദയങ്ങളുടെ തുടക്കവും ഒടുക്കവും കീറി മുറിക്കുന്നഅമ്പുകളുടെ ചിത്രംഉറക്കത്തിലും സ്വപനം കണ്ട് ചിരിച്ചത് നീ തന്നെയല്ലേപ്രണയമരത്തിന്‍റെ കടയ്ക്കല്‍ കത്തിവയ്ക്കുമ്പോള്‍നാളെഒരു നാള്‍ നമ്മള്‍ കണ്ടുമുട്ടുമെന്ന്നീ ഓര്‍ത്തില്ലെങ്കിലുംകാണാതിരിക്കട്ടേയെന്ന് പറഞ്ഞത്നീ തന്നെയല്ലേഎന്നിട്ടുംആലൂക്കാസ് ജ്വല്ലറിയിലെപരസ്യത്തൂണുകളെ കടന്നു പോകുമ്പോള്‍മാഷേ..ന്ന് വിളിച്ചു പോയത് എന്തു കൊണ്ടാണ്?ചിരിച്ചു കൊണ്ട് ഹൃദയം പിളര്‍ന്ന ആ അമ്പ്ഇത് എന്‍റെതെന്ന് നീ പരിചയപ്പെടുത്തിവീട്ടിലേക്ക് ക്ഷണിച്ചത് എന്തുകൊണ്ടാണ്?ഒരു ചിരിപ്രണയത്തെ ഉണ്ടാക്കുകയല്ലനഷ്ടപ്പെടുത്തുകയാണെന്ന് നീഇപ്പോഴും വിശ്വസിക്കുന്നുവൊ?
0 വായന:
Post a Comment