വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
Thursday, November 12, 2009
ടി.പി.അനില്‍കുമാര്‍
കാട്ടില്‍വെച്ചു കണ്ടു
അഭയവരദ മുദ്രകളില്ലാതെ
മരച്ചുവട്ടിലിരുന്നു
ബീഡി വലിക്കുന്നു
കവിതയിലെ വനവാസി
കിതപ്പാറ്റും മൃഗത്തിന്റെ മട്ട്!
മുഷിഞ്ഞിട്ടുണ്ട്
വെയില് തിന്നാവണം
മുഖം ചുവന്നിരിക്കുന്നത്
കണ്ടപ്പോള്‍ ചിരിച്ചു
“പുലിപ്പാലു തേടിയാണോ
നീയും വീടു വിട്ടത്?”
“അല്ല, കാടു കാണാന്‍,
വീടിന്റെ ചതുരത്തിനപ്പുറം
കണ്ടിട്ടില്ല
താഴ്വരകള്‍, നീരൊഴുക്കുകള്‍
പുല്‍ക്കാടുകള്‍
അറിഞ്ഞിട്ടില്ല”
മരവേരിലല്പം ഇടം തന്നു
ചെവിയോര്‍ക്കുവാന്‍ പറഞ്ഞു
ഉള്‍ക്കാട്ടില്‍നിന്നും കേട്ടു
മുലയൂട്ടുന്ന കവിതയുടെ
മുരള്‍ച്ച!
.......................................
"എന്റെ തറവാട്ടമ്പലത്തിലെ ദേവന് അയ്യപ്പനാണ്, കവിതയിലും."
കവിതക്കൊടുവില്‍ അനില്‍കുമാര്‍
മുരള്‍ച്ചപോലെ പറഞ്ഞതാണ്.
Subscribe to:
Post Comments (Atom)
10 വായന:
അയ്യപ്പന്
"ഇതൊരു മരണവീടാണ്
മരിച്ചു പോയ മകനെ അടക്കംചെയ്യാന്‍ വാങ്ങിയ
ശവപ്പെട്ടിയുടെ കടം
ഇതുവരെ വീട്ടിയിട്ടില്ല.
പിന്നെയാണ് ഇന്നത്തെ അത്താഴം".
അനിലപ്പനും അയ്യപ്പനും
എന്തിനാണ് ഇത്തരം കാവ്യാഭിചാരങ്ങള്?
അയ്യപ്പനും അനിലനും എവിടെയാണ് കൂട്ടിമുട്ടുന്നത്?
അനിലന്റെ കവിതകള്‍ മോശം എന്നല്ല ഇതിനര്‍ത്ഥം.
അയ്യപ്പന്റെ കവിതയില്‍ കാണുന്നത് ഭാവനയല്ല,
തെരുവിലും ലഹരിയിലും പട്ടിണിയിലും
അയാള്‍ ജീവിച്ച ജീവിതം തന്നെ ആണ്.
നമുക്ക് ഒരു അയ്യപ്പന് മതി. അതിന്റെ ഫോട്ടോ സ്റ്റാറ്റുകള്‍
വേണ്ട, ഏറ്റവും സുരക്ഷിതമായി ജീവിതവും കുടുംബവും
കൊണ്ടു നടക്കുന്നത് നല്ലകാര്യമാണ്.പക്ഷെ അവിടെ ഇരുന്നു
കൊണ്ടു അയ്യപ്പനെന്നു നടിയ്ക്കുന്നത് സാക്ഷാല്‍
അയ്യപ്പന് പോലും പൊറുക്കൂല്ലാ :)
അയ്യപ്പനും അനിലപ്പനും... കഷ്ടം !
മുരള്‍ച്ച!
ithil kavithayundu
അയ്യപ്പനോട് ആരാധനയെന്നാല്‍ അയ്യപ്പനെന്നു നടിച്ചെന്നാണോ..?
അല്ലാ, ഇതാരാ നമ്മടെ കുഞ്ഞുലക്ഷ്മിയല്ലേ :)
തലക്കെട്ടു വായിച്ചു, ചിത്രം വായിച്ചു, കമന്റു വായിച്ചു, കവിതമാത്രം...
അല്ലേലും ആ ചിത്രം ഇത്തിരി കടന്ന കയ്യായിപ്പോയി കൂടാളിമാഷേ...
ഇനി കാടിനെക്കുറിച്ച്...
വന്യം.
Post a Comment