Tuesday, October 30, 2007

ആര്‍.കെ.ബിജു


മിസ്ഡ് കോള്‍


നീ പറയാനാഞ്ഞതിനോ
ഞാ൯ കാതോ൪ത്തത്തിനോ
ഇടയ്ക്ക് പിടഞ്ഞു വീണവ....

Monday, October 1, 2007

മനോജ് കാട്ടാമ്പള്ളി


മിന്നലേ


എന്റെ നഗരം
സ്വപ്നത്തിന്റെ കൂട്ടക്കൊലകളാല്‍
ചുട്ടുപഴുത്ത ഇരുമ്പാണ്
കടന്നു വരുമ്പോള്‍
‍നീ അപായപ്പെടുന്നതിനെപ്പറ്റി
നിശ്ശബ്ദം ചിന്തിച്ചിരിക്കും.
പ്രണയത്തിനും മുറിവിനുമിടയിലെചുവരെഴുത്തുകള്‍
‍തെരുവുകളില്‍ ഇങ്ങിനെ പറയും:
വിഷാദത്തിന്റെ പകര്‍ച്ചവ്യാധികള്‍
‍അടച്ചുവെച്ചിരിക്കുന്നത് ഇവിടെയാണ്
ബഹിരാ‍കാശത്ത് മിന്നിമറയുന്ന
നക്ഷത്രങ്ങളുടെ തണുപ്പ് കൊണ്ട്
നിന്നെ എന്നിലേക്ക് ഒട്ടിച്ചുവെയ്ക്കും.
പൊട്ടിപ്പുറത്തു വരുന്നവിരഹത്തിന്റെ
വെളുത്തയിലയില്‍നീയെന്റെ പേരെഴുതും.
രാപ്പാര്‍ക്കാന്‍ കഴിയാത്തജലസത്രത്തിന്റെ
കുപ്പിച്ചില്ലാണു‍ ജീവിതം

മിന്നലേ നീ വെറും പ്രകാശമായിരിക്കുന്നു.
ഇനി എന്നെ വൈദ്യുതീകരിക്കാന്‍എനിക്കേ കഴിയൂ
അതല്ലെങ്കില്‍
‍ഈ റേസര്‍ ബ്ലേഡിനു‍കഴിയുമായിരിക്കും.
Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP