Monday, December 29, 2008

പുതുവത്സരാശംസകള്‍

വാസുദേവന്‍ കോറോം


ജോസഫേട്ടന്‍


വര:സുധി ഇരിട്ടി

ഭാഷയെ പഠിക്കുന്നതിനു മുമ്പ്‌
ജോസഫേട്ടന്‍
ഒരച്ചുകൂടമായിരുന്നു എന്നുതോന്നും
സംസാരം കേട്ടാല്‍

വള്ളി പുള്ളി അകാരം ഇകാരം
ഉകാരം ചില്ല്‌ എല്ലാം
മെല്ലെ പെറുക്കിവെച്ച്‌ പറയുമായിരുന്നു

കേള്‍ക്കുന്നോരുടെ ചെവിയില്‍
അച്ചടിമഷി തെളിഞ്ഞുപതിയും

ഇന്നലെ പോയപ്പോള്‍ കണ്ടു
നിശ്ശബ്ദമായ അതേ അച്ചുകൂടം

അച്ചടിക്കാന്‍ പറ്റിയിട്ടില്ലാത്ത
ഞെരക്കം

Friday, December 26, 2008

വി.മുസഫര്‍ അഹമ്മദ്



തുഴച്ചില്‍


1

നാളെ എന്നെഴുതിയ
പുല്‍പ്പരപ്പില്‍ വേണം
ഇന്നു മേയാന്‍
ഫ്രീസര്‍ തട്ടില്‍
അണു ബാധയേല്‍ക്കാതെ
വെക്കും മുമ്പ്
പുള്ളിപ്പശു
എഴുതിയതാണീ വരികള്‍.
മലവെള്ളപ്പാച്ചിലില്‍
ഒന്നിച്ചൊഴുകുമ്പോള്‍
ഇടയന്‍ ആട്ടിന്‍ കൂട്ടത്തോട്
കണ്ണീരണിഞ്ഞ് പറഞ്ഞു
ഇന്നലെ കറന്നപാല്‍ വേണം
മിനിയാന്ന് കുടിക്കാന്‍.

2

കാറ്റും വെള്ളവും
കെട്ടിടങ്ങളെ
ചുരുട്ടിക്കൂട്ടി.
കടലിടുക്കിലുറങ്ങിയ
എണ്ണക്കപ്പലുകള്‍ അലകും
തട്ടും വേറിട്ട്
കടലാസ് തോണികളായി.
മറ്റെന്നാള്‍
സൂര്യനാകുമായിരുന്ന
നക്ഷത്രം ഞെട്ടറ്റ് വീണ് മുങ്ങി.
പുല്‍ക്കൊടി അതിജീവിച്ചെങ്കില്‍
ഇന്നലെ,ഇന്നു,നാളെ എന്നിവര്‍
വീണ്ടും കാറ്റു കൊണ്ട്
മേഞ്ഞ് തുടങ്ങും.
ഇതെഴുതിക്കഴിഞ്ഞ്
പ്രളയപ്പരപ്പ് വടക്ക് നോക്കിയേന്തി
ഭൂമിയുടെ
കലണ്ടറിനായി
നീന്തിത്തുടങ്ങി.

Wednesday, December 24, 2008




എല്ലാ ബുലോക
വായനക്കാര്‍ക്കും
പുതുകവിതയുടെ
ക്രിസ്തുമസ്
ആശംസകള്‍.....

Thursday, December 18, 2008

എം.ആര്‍.വിബിന്‍


രണ്ട് കവിതകള്‍


നെരുദ

ക്ഷമിക്കണം..
ഇവിടെ വസന്തമില്ല.
ചെറി മരങ്ങളും.

ഒരു മാവെങ്കിലും
കിട്ടിയിരുന്നെങ്കില്‍...

വയല്‍

നിന്റെ വീടിന്റെ
ഏത് കോണിലാണ്
ഞങ്ങളുടെ
കാല്പാടുകളുടെ
ഫോസില്‍?

Monday, December 15, 2008

വി.എച്ച്.നിഷാദ്


പ്രവാസി


പ്രവാസം കഴിഞ്ഞ്
തിരിച്ചെത്തിയ
മകന്‍ പറഞ്ഞു:
‘ഒരു കണ്ണാടി
തരാമോ അമ്മേ
എനിക്കെണ്ടെ
പഴയ മൊട്ടത്തലയില്‍
കൂടി തൊടണം.

Thursday, December 11, 2008

ടി.പി.വിനോദ്


സോപാധികം


ഭ്യാസവും
പ്രകടനവും
കാണിയും
ഒന്നുതന്നെയായ
വേറെയൊരു സര്‍ക്കസ്
ഞാന്‍ തന്നെ
ആവിഷ്ക്കരിക്കുന്നതു വരെ,

എന്റെയൊരു ഒഴിവുകാലത്തെ
ലാക്കാക്കി അത്
എന്നില്‍ വന്ന് തമ്പടിക്കുന്നതുവരെ,

മോഹഭംഗമേ
നീ നിന്റെ
നിരാശാമേള തുടരുക.

Sunday, December 7, 2008

എല്ലാ ബുലോക വായനക്കാര്‍ക്കും പുതുകവിതയുടെ ബലി പെരുന്നാള്‍ ആശംസകള്‍

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP