Wednesday, May 28, 2008

നാസ്സര്‍ കൂടാളി

പിന്‍-670594

കത്തുകള്‍
മുദ്ര വെച്ചൊരു ശവപ്പെട്ടിയാണ്
ജീവിതത്തിന്റെ
മരണഗന്ധം പേറുന്ന
പച്ച വാക്കുകളുടെ പേടകം

ഓരോ കത്തും ത്രിഷ്ണ വറ്റിയ
അറവു മ്രിഗത്തെപ്പോലെ
അതില്‍
വെട്ടിമാറ്റിയ തലകള്‍ പോലെ
വാക്കുകള്‍
അതിനിടയിലെവിടയൊ
തുന്നിച്ചേര്‍ത്ത
സുഖത്തിന്റെ ഉടുപ്പുകള്‍

കത്തു തുറക്കുമ്പോള്‍
അഴുക്കു നിറഞ്ഞ
രണ്ട് കൈ വിരലുകള്‍
സ്നേഹത്തിന്റെ
സിംഫണി മീട്ടുന്നു
തിരുത്തലുകളില്ലാത്ത എഴുത്തുകള്‍
മറവിയുടെ മാറാല തീര്‍ക്കുന്നു
ഓര്‍മ്മപ്പെടുത്തലുകളും
ശൂന്യതകളിലെവിടയോ
ഒളിപ്പിച്ച് ചിന്തകളും
എഴുത്ത് പെട്ടികള്‍‍ക്ക്
സ്വൈര്യം കൊടുക്കുന്നില്ല
ഏകാന്തമായ ദ്വീപില്‍
ഒറ്റപ്പെട്ടവനെപ്പൊലെ
അതെല്ലായ്പ്പോഴും വേവലാതിപ്പെടുന്നു

കത്തുകളിലൂടെയാരോ
കടല്‍ കടക്കുന്നു
തിരമുറിയാത്ത കല്‍പ്പനകള്‍
കടന്നാക്രമണമാകുമ്പോള്‍
പൊസ്റ്റുമാനിന്ന്
പടികയറി വരുന്ന
ദുശ്ശകുനമാവുന്നു.

Tuesday, May 20, 2008

പുതുകവിത അവാര്‍ഡ് രാജു ഇരിങ്ങലിന്




ലോക മലയാളികള്‍ക്കായി പുതു കവിത നടത്തിയ പ്രഥമ പുതു കവിതാ അവാര്‍ഡ് രാജു ഇരിങ്ങലിന്.ബൂലോകത്തില്‍ നിന്ന് പ്രശസ്തരും അപ്രശസ്തരുമായ 185 ഓളം കവികള്‍ മത്സരത്തില്‍ പങ്കെടുത്തു. ബൂലോകത്തിലെഎഴുത്തുകാരുടെ ദിശാബോധവും രചനകളിലെ വ്യത്യ്‌സ്തതയും പുതു കവികളിലെ ശക്തിയെ വെളിവാക്കുന്നതായി ജഡ്ജിങ്ങ് കമ്മിറ്റി വിലയിരുത്തി. കണ്ണൂര്‍ പരിയാരം സ്വദേശിയായ രാജു ഇപ്പോള്‍ ബഹറൈനില്‍ ഓഡിറ്ററായി ജോലി ചെയ്യുന്നു.ജൂലൈ അവസാന വാരം പുതു കവിത സംഘടിപ്പിക്കുന്ന കവിതാശില്പശാലയില്‍ അവാര്‍ഡും പ്രശസ്തിപത്രവും സമ്മാനിക്കുന്നതാണ്.മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അഭിനന്ദങ്ങള്‍.
രാജു ഇരിങ്ങലിന് അഭിനന്ദങ്ങള്‍....


മത്സരത്തില്‍ ഒന്നാം സമ്മനാര്‍ഹമായ കവിത

ഒരു കാറ്റിന്റെ കഥ

ഒരു കാറ്റു വന്നപ്പോഴാണ്
തലയിലെ ഇലയനങ്ങിയത്

ഇലയനങ്ങിയപ്പോഴാണ്
ഇരകളെല്ലാം ഓടി മാളത്തിലൊളിച്ചത്

ഒരു മാളം തുരന്നപ്പോഴാണ്
ദ്രവിച്ചു തീരാത്ത
ഒരസ്ഥി കയ്യില്‍ തടഞ്ഞത്.
ഒരു മനുഷ്യന്റെതാകാം
ഒരു കാട്ടു മൃഗത്തിന്റെതാകാം
ഒരിക്കലും തെളിയാത്ത
ഒരു കൊലപാതകത്തിന്‍റെ തെളിവുകളാകാം.


കടലില്‍ തീ പിടിച്ചപ്പോഴാണ്
കാറ്റ് ആ തലയില്‍ ഇരിപ്പിടം തേടിയത്
എല്ലാ വൈകുന്നേരങ്ങളിലും
തലക്കുടുക്കയിലൊരു
ഇരമ്പാര്‍ന്നൊരു കിളി എത്തുന്നു.
കഥപറയാനോ
അയവിറക്കാനോ


ഏതോ രാക്ഷസന്റെ ഊതലില്‍ നിന്ന് ഉറ പൊട്ടിയ
നീളമേതെന്നറിയാത്ത ദിക്കു തെറ്റിയ പട്ടം
കുതികുതിച്ചീ തലപ്പെരുപ്പിലൊരു
ഇടത്താവളം കണ്ടെത്തിയ പോലെ

ഇന്നുമാത്രമല്ലേ..

ഒരു സഹായമല്ലേ..

കരുണയല്ലേ...

എന്നേ കരുതിയുള്ളു

തളര്‍ന്നിരിക്കാനൊരു ദിവസമെങ്കിലും വേണമല്ലോ
ചാഞ്ഞ കൊമ്പിലല്ലേ കൂടൊരുക്കാന്‍ പറ്റൂ..!


നാളെ ഞാനിവിടെ
ഉണ്ടാകില്ലെന്ന് എങ്ങിനെ പറയും?
അറിയാതെ പറന്നെത്തി എന്റെ തലയന്വേഷിച്ച്
കാണാതെ വട്ടം ചുറ്റുന്ന കാറ്റ്
എന്നെ ശപിക്കുമോ?
അതോ തിരിച്ചു പോകാന്‍ വഴിയറിയുമോ??


ഉപ്പുവെള്ളതില്‍ ലയിക്കുന്ന
കാറ്റിനെ എനിക്ക് സങ്കല്പിക്കാന്‍ കഴിയില്ല
ആയതിനാല്‍
ദ്രവിച്ചു തീരാത്ത
ഒരസ്ഥിയായ്
ഈ മണ്ണില്‍ ഞാന്‍ ‍
ഒരു കാറ്റിനായ് കാത്തിരിക്കട്ടേ.....

Thursday, May 15, 2008

ജിനേഷ് മടപ്പള്ളി


ചിറകുകള്‍


കൈകള്‍
ചിറകുകളാക്കി ഉയരാന്‍
പക്ഷികളെപ്പൊലെ
പറക്കാന്‍
എന്നെ അനുവദിച്ചിരുന്നു.

നിന്നെ
വാരിപ്പുണരാനുള്ള
കൊതികൊണ്ട് മാത്രം,
വേണ്ടന്നു വെച്ചതാണ്
ആകാഴങ്ങളിലെ
ആ അറ്റമില്ലാത്ത
കുതിപ്പുകളുടെ രസങ്ങള്‍.

Tuesday, May 6, 2008

എം.അഭിലാഷ്


പാരലല്‍ കോളേജ്



ദാരിദ്ര്യം കൊണ്ട്ന്നുമല്ല
എം.എ.വരെ പഠിച്ചതു കൊണ്ടതുമല്ല
സര്‍ക്കാര്‍ ജോലിക്ക് വേണ്ടിയുള്ള
മുന്നൊരുക്കവുമല്ല
മാഷെന്ന വിളിപ്പേരിനുമല്ല

ഡിഗ്രി ക്ലാസ്സിലെ
രണ്ടാമത്തെ ബഞ്ചിലെ
ഇടതു നിന്ന്
മൂന്നാമതിരിക്കുന്ന
ജാസ്മിന്‍
നാലു വര്‍ഷമായി
ഈ കോളേജില്‍ പഠിക്കുന്നു.
Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP