
Monday, April 28, 2008
സമദ് പാമ്പുരുത്തി

Saturday, April 26, 2008
സതീശന് മോറായി

പള്ളിയിലെ
പൊന്‍ കുരിശ് മോഷ്ടിച്ചതിനാണ്
തോമ അറസ്റ്റിലായത്.
ചോദ്യം ചെയ്ത
പോലീസ് മൂരാച്ചികളോട്
തോമ ചോദിച്ചു:
കര്‍ത്താവായ
യേശുമിശിഹാതമ്പുരാനെ ക്രൂശിച്ചത്
മരക്കുരിശിലല്ലേ
പിന്നെ പള്ളികെന്തിനാ പൊങ്കുരിശ്?
എത്ര ന്യായമായ ചോദ്യം.
അങ്ങ്നെയാണ്
തൊണ്ടി സാധനം
കൊടതിയിലെത്തുമ്പൊഴ്യ്ക്കും
മരക്കുരിശായിമാറിയത്.
Tuesday, April 22, 2008
ശൈലന്

നദിയേ
നിന്റെ മണല്‍ തട്ടില്‍
മടിത്തടങ്ങളില്‍
തല വെച്ച് ചാഞ്ഞ്
മഴ ഞനഞ്ഞ് കിടക്കുമ്പോള്‍
കേള്‍ക്കുന്നു ഞാന്‍
മഹാശിലാകാലത്തില്‍
9961256995 ലേക്ക്
ഡയല് ചെയ്തതിന്റെ
പോളി ഫോണിക്
റിംഗ് ടോണുകള്‍
പാറപ്പൊട്ടുരച്ചുണര്ത്തിയ
നെന്മാറ-വല്ലങ്കി
വെടിക്കെട്ടു വേലകള്‍...
പാര്‍ലമെന്റെ
ഗുഹകളിലേക്കു
പാഞ്ഞുകേറിപ്പൊട്ടിയ
നിയാണ്ടര്‍ത്താന്‍
മനുഷ്യ ബോംബൊച്ചകള്‍
മറ്റു നിര്‍ബന്തിത
മറവികള്‍.
Saturday, April 12, 2008
വിഷുപ്പതിപ്പ്

എം.ആര്.രേണുകുമാര്‍ ചോട്ടിലേക്ക് ക്ലാസിലേക്ക് നോട്ടത്തെ കളഞ്ഞത് വന്ന് തറച്ചേനെ റത്തലച്ചുവീണ് പിടിച്ച് |
വീടിന്റെ | തോഴന് വി.മുസഫര്‍ അഹമ്മദ് ഇരുകരകള്‍ തുളുമ്പി കുന്തി ഒഴുകുന്നെടോ മഴക്കാലമല്ലേ പൊറുക്കാം കലക്കം വയസ്സെത്രയായി ക്ഷണമുണ്ട് മുങ്ങുവാന്‍ തണുതണുപ്പെന്റെ കടും ചോര മോന്തുംപല്ലുകള് കോറീച്ചുരുങ്ങും ക്ഷണമുണ്ട് കുറുകെ നീന്തുവാന്‍ ഊഞ്ഞാലിലാട്ടും ചുഴിക്കയങ്ങള് വയ്യെടോ കമ്മലുകള്തടയും കണ്‍മഷിപരക്കും വരുന്നുണ്ട് വിഷബാധയേറ്റമരങ്ങള് മണ്ണുമായി വീടായി വാതിലായി ജനലുമായി വേണ്ടെനിക്കൊന്നും ഇക്കലക്കത്തിലൊരു മീന്‍വേട്ട പോലും രുചി കലഹം നീയെവിടെയിപ്പോള്‍? ഞാനുണ്ട് മഴമരുഭൂമിയില് ഇവിടെ ജനലാര്പ്പുകള് ഭൂഗര്‍ഭത്തില്‍ ചെവിചേര്ത്തുവെച്ചാല് കേള്‍ക്കാമിളക്കം തരിവളകിലുക്കം മഴ വീട്ടിലുറങ്ങും കാറ്റസ്തമിക്കും എവിടെയും ഉപ്പുമണക്കും ഇരുകര തുളുമ്പി മണല്ക്കുന്നുകള്നടക്കും മഴയെന്നെ കണ്ടനാള്‍ മറന്നിരിക്കും കുടമാത്രമാണിന്ന്തോഴന് |
Thursday, April 10, 2008
വിഷ്ണു പ്രസാദ്


