Monday, January 28, 2008

നാസ്സര്‍ കൂടാളി

മൊബൈലാ...
മൊബൈലാ...


നിന്‍റെ വീടിനടുത്ത


മൊബയില്‍ ടവര്‍ വഴി
എന്‍റെ മിസ്സഡ് കോളുകള്‍
കടന്നു പോവും
നോക്കിയ 6020i
മോഡല്‍ നമ്പറില്‍
നീ
സ്നേക്കോ,ഈസീ ജമ്പോ
കളിക്കുമ്പോള്‍
ഓറഞ്ച് ഫ്രെയിമിനകത്തെ
ഡിസ്പ്ലേയില്‍
ഞൊടിയിടയില്‍

എന്‍റെ മുഖം തെളിഞ്ഞു വരും

ഓരോ കോളും
പെടുന്നനെ
കട്ടാവുമ്പോള്‍
പ്രണയത്തിന്‍റെ അലമാര തുറന്ന്
നീ പഴയ കത്തുകല്‍ വാരി വലിച്ചിടും
നമ്മള്‍ നടന്ന വഴികള്‍
പള്ളിക്കൂടങ്ങള്‍
കുന്നുകള്‍‌-വളവുകള്‍
ആകാശം-അതിലെ മേഘക്കീറ്
വയലറ്റ് നിറത്തിലെഴുതിയ
അക്ഷരങ്ങള്‍
ഒക്കെ അപ്രത്യക്ഷമാവും
പകരം
ചുകന്ന കാന്താരി മുളകുകളരയ്ക്കുന്ന
അമ്മിത്തറയിലോ
നിന്നെയെപ്പൊഴും സുന്ദരിയാക്കുന്ന
കണ്ണാടിക്കു മുമ്പിലോ വെച്ച്
എന്‍റെ എസ്.എം.എസ് സന്ദേശങ്ങള്‍
എന്‍റെയും-നിന്‍റെയും
നിശ്വാസങ്ങള്‍
അകാശം വഴി കയ്മാറ്റം ചെയ്യും



എന്നിട്ടും
നിന്‍റെ റെയ്ഞ്ചില്ലാത്ത
പ്രണയത്തിന്‍റെ അലമാരക്കകത്ത്
എന്‍റെ റിംഗ് ടോണിനെ
വയ്ബ്രേഷനിലാക്കല്ലേ...
എന്‍റെ നിശ്വാസങ്ങളെ

ഡിലീറ്റ് ചെയ്യല്ലേ..




കേരള കവിത 2008 ല്‍ അച്ചടിച്ചു വന്നത്.

Monday, January 21, 2008

ജിഷ എലിസബത്ത്


തോല്‍‌വി


ഏറ്റുമുട്ടി,
കണ്ടുമുട്ടിയപ്പോഴൊക്കെ,
എന്‍റെ ശരികളും
നിന്‍റെ ശരികളും
തമ്മില്‍.

നിന്‍റെ ശരികള്‍
തോല്‍ക്കാന്‍
ഭാവിച്ചപ്പോഴൊക്കെ
നീ കരഞ്ഞു,
എന്‍റെ തോല്‍‌വിയില്‍ ഞാനും.

പിന്നെപ്പിന്നെ
നിന്‍റെ തോല്‍‌വിയില്‍
ഞാനും
എന്‍റെ തോല്‍‌വിയില്‍
നീയുംകണ്ണു നിറച്ചു.

ഒടുവില്‍
തോല്‍വികളില്‍
സന്തോഷിക്കുന്നതു മാത്രം
നമ്മുടെ ശരികളായി മാറി.
അപ്പോള്‍ മാത്രം ചിരിച്ചു നാം,
മനസ്സു നിറച്ച്...

Tuesday, January 8, 2008

സുനില്‍ കുമാര്‍ എം എസ്


വെയില്‍പ്പൂവ്


രാവിലെ
ഓട്ടു വിടവിലൂടെ
മുറിയ്ക്കകത്താണ്
മൊട്ടിട്ടത്

പിന്നെ
മരങ്ങളുടെ
മറവുപറ്റിയവിടവിടായി
മുറ്റത്ത് വിരിഞ്ഞു

വയ്കീട്ട്
കരുവാളിറ്റ മുഘവും
കറ്റനാരോടപ്പം
കൊയ്ത്തരിവാളുമായമ്മ
പാടം കയറി വന്നപ്പോളറിന്നു
ഇന്നവ
പൂന്തോട്ടം തീര്‍ത്തത്
കൊയ്ത്തുപാടത്തായിരുവെന്ന്

വാസുദേവന്‍ കോറോം


തിരൂര്‍

ടച്ച്‌ സ്ക്രീനില്‍
ഒന്ന്‌ തൊട്ടതേയുള്ളൂ
ധന്‍ബാദില്‍നിന്ന്‌
ആലപ്പുഴയിലേക്കുള്ള
എക്സ്പ്രസ്‌
മെല്ലെ വന്ന്‌
വിരലില്‍ തൊടുന്നുനില്‍ക്കുന്നു....

കാലിയായിക്കിടന്നിരുന്ന
സീറ്റുകളിലൊന്ന്‌
റിസര്‍വ്‌ ചെയ്തതെയുള്ളൂ
എന്റെ
സാന്നിധ്യത്തിന്റെ
അതിഭൗതികം
അവിടെ നിറഞ്ഞുകവിയുന്നു

അപ്പുറത്തെ
പ്ലാറ്റ്ഫോമിലേക്ക്‌
ഒരു നോട്ടംപാളിയതേയുള്ളൂ
ബര്‍ലിന്‍മതില്‍പോലെ
ഒരു ചരക്കുവണ്ടി
വന്നുനിന്ന്‌പ്ലാറ്റ്ഫോം
മറയുന്നു
വണ്ടിനിന്ന അതേ വേഗത്തില്‍
വായിച്ചതേയുള്ളൂ
"തുഞ്ചന്‍ പറമ്പിലേക്ക്‌ ദൂരം 1.5 കിലോമീറ്റര്‍"

കല്ലും ചുമരും
മേല്‍ക്കൂരയുമായി മാറിയ
ഒരു വാഗണ്‍
പ്ലാറ്റ്ഫോമിനും അപ്പുറംഉണ്ട്‌
എന്ന്‌ തോന്നിയതേയുള്ളൂ
കിടന്നുറങ്ങാന്‍
റിസര്‍വ്‌ ചെയ്തസീറ്റ്‌ വന്ന്‌
കാലില്‍ ചുറ്റുന്നു.

Tuesday, January 1, 2008

നാസര്‍ കൂടാളി


ചില നേരങ്ങളില്‍

ഒളിച്ച് വെക്കും
ചില രാത്രികള്‍
പുലര്‍ച്ചെ വരേണ്ട
വെളിച്ചത്തെ


പകലുകള്‍
ഒലിച്ചു പോയതോര്‍ത്ത്
വെളിച്ചത്തിന്
ഇടിച്ചിറങ്ങാനുള്ള
വഴി
ധ്രിതിയില്‍
വളച്ചു വെക്കും മഴവില്ലുകള്‍


ചിലപ്പോള്‍
കറുപ്പിണ്ടെ പട്ടു മേലാപ്പ് കൊണ്ട്
പൊതിഞ്ഞു വെക്കും
അതിനു കീഴെയായി
ഇരുട്ടിണ്ടെ മേഘത്തുണ്ടുകള്‍


മിന്നലുകള്‍ കൊണ്ട്
ചില ചിത്രത്തുന്നലുകള്‍ നടത്തും
ഒരൊറ്റ നിമിഷത്തേക്കത്
കബളിപ്പിക്കും


ഇപ്പൊള്‍
ഭൂമിയോളം താഴെ
നീലിച്ചേ
കിടപ്പുണ്ട്
ആകാശം
Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP