നാസ്സര്‍ കൂടാളി
00968+92236986

Monday, February 13, 2012

വിനോദ് കുമാർ തള്ളശ്ശേരി

അത്.......

ഓരോ കണ്ണില്‍നിന്നും നീളുന്നുണ്ട്‌ 
ഒരു നാക്ക്‌
നക്കി തുടയ്ക്കാന്‍ ആര്‍ത്തി പൂണ്ട്‌. 
ഇറ്റു വീഴുന്നുണ്ട്‌കൊതിസ്രവം. 

ഖുറാന്‍ ഓതുമ്പോഴും 
പാഠം ചൊല്ലുമ്പോഴും 
കണ്ണുകളില്‍ നിന്ന്‌നീളുന്നത്‌ നാക്ക്‌. 

വരുന്നത്‌ പല രൂപത്തില്‍ 
തോക്കായ്‌, ചൂരല്‍ വടിയായ്‌ 
തലോടാനായുന്ന കൈകകളായ്‌ 
ഒടുവില്‍ എടുക്കുന്നത്‌ 
ഒരേ രൂപം 

അറിയാതെന്ന പോല്‍ 
 ഒരു ഉരുമ്മല്‍ 
അറിഞ്ഞാല്‍ തന്നെ എന്തെന്ന 
ഒരു നുള്ള്‌ 
പരിചയഭാവത്തിലുള്ള 
ഒരു പുഞ്ചിരി 
പ്രണയപൂര്‍വമെന്ന പോല്‍ 
ഒരു നോട്ടം 

ആളറിയാതെ 
ഒരു മിസ്‌ കാള്‍
ആള്‌ മാറി 
ഒരു എസ്‌ എം എസ്‌ 

എല്ലാം എല്ലാം... 
ഒന്നിലേക്ക്‌
അതിലേയ്ക്ക്‌ മാത്രം.

അതിലേക്ക്‌ മാത്രം.

10 വായന:

പുതു കവിത said...

എല്ലാം എല്ലാം...
ഒന്നിലേക്ക്‌
അതിലേയ്ക്ക്‌ മാത്രം.

അതിലേക്ക്‌ മാത്രം.

asmo puthenchira said...

നോട്ടപ്പിഷകിണ്ടേ ഒരു നാക്കും നീളുന്നുണ്ട്.

എം.അഷ്റഫ്. said...

രക്ഷാമാര്‍ഗവും ഒന്നേഒന്ന്. മടക്കം. നല്ല വരികള്‍ക്ക് അഭിനന്ദനങ്ങള്‍

നിശാസുരഭി said...

:))
ചില വ്യതിയാനം പ്രതീക്ഷിക്കാം വായനക്കാര്‍ക്ക്!!

--
തള്ളശ്ശേരി എവിടാണ്? തലശ്ശേരി അല്ലല്ലോ, ങേ?

mini//മിനി said...

നല്ല ആശയങ്ങൾ,,,

MyDreams said...

തള്ളശ്ശേരിയോ ? തലശ്ശേരി എന്ന് മാറി എഴുതാന്‍ അപേക്ഷിക്കുന്നു ...കൂടളിക്കാരനില്‍ നിന്ന് ഇത് പ്രതീക്ഷിക്കില്ല

കവിത കൊള്ളാം വിനോദ് സര്‍ ,,,
അത് ....
തലശേരിയില്‍ നിന്ന് ഒരാള്‍ കൂടി ....സന്തോഷം

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

കണ്ണൂകളില് നിന്നു നാക്കും പിന്നെ ആ നാക്കില് നിന്നു കൈവിരലുകളും നീളുന്നതാണു പ്രശ്നം.
ഇന്നു ദിനം പ്രതി കാണുന്ന ചിത്രങള്.

Vinodkumar Thallasseri said...

Tks for all for sharing my concern.

പുതു കവിത said...

ഡ്രീം,സുരഭി...
തള്ളശ്ശേരിക്കരനായ ഒരാളെ ഞാനെങ്ങിനെ തലശ്ശേരിക്കാരനാക്കും.വിനോദിനോടു തന്നെ ചോദിക്കൂ..

നിശാസുരഭി said...

@പുതു കവിത
:))

സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

കൂട്ടുകാര്‍

  • അമ്പത്തൊന്നക്ഷരാധീ, - അമ്പത്തൊന്നക്ഷരാളീ മലയാളമേ വ്രണിത തനു ലതേ അമ്പത്തൊന്നു മുറിവുകളില്‍ ചോരയുടെ വേദമാകുക വേദനേ, തിരുത്തുന്നതിനു പകരം വെട്ടിക്കളഞ്ഞല്ലോ കൈപ്പട ശരിയായാലും തെറ്റ...
    5 days ago
  • ദൈന്യം - അവസാനതീറ്റയായ് കൊടുക്കണം വേവിച്ച വാൾ തിന്നുന്നില്ലെങ്കിൽ മാംസത്തിലേക്ക് നേരെ കൊടുക്കണം; മരുന്നുപോലെ പെട്ടെന്നു പടരണം. വാൾത്തിളക്കം കാണിച്ചു ഭയം വളർത്തി തീ...
    5 days ago
  • മധ്യേയിങ്ങനെ - അച്ഛന്‍ നോക്കുന്നു നോട്ടം ഒരു നദി അതെന്റെ നേരെ കുതിച്ച് എന്നെ പറിച്ചെടുത്ത് പ്രകാശവേഗത്തില്‍ തിരിച്ചൊഴുകുന്നു. അച്ഛന്റെ കണ്ണില്‍ നിന്ന് അച്ഛന്റച്ഛന്റെ കണ്ണി...
    2 weeks ago
  • എന്റെ പുതിയ പുസ്തകങ്ങള്‍ - എന്റെ പുതിയ പുസ്തകങ്ങള്‍ 1-സംഗീതമേ ജീവിതം- ലിപി, കോഴിക്കോട്. വില-225 രൂപ. 2-സ്ത്രീരോഗം: പ്രശ്‌നങ്ങളും പ്രതിവിധിയും-ഒലിവ്, കോഴിക്കോട്, 70രൂപ 3-ആയുര്‍വേദം:ചി...
    5 weeks ago
  • ഒറ്റക്കാലിൽ നിവർന്നു നിൽക്കുന്നതിന്റെ ഗാന്ധി - വീടിനെക്കുറിച്ചുള്ള സങ്കല്പങ്ങളിൽ ഒരു മരക്കട്ടിൽ അകത്തു കയറിക്കൂടി നാലു കാലിൽ വീടിനകത്ത് കട്ടിലിൽ കിടക്കുന്നതു സങ്കല്പിച്ചു നോക്കി ആനപ്പുറത്താണെന്നും പുലിപ...
    2 months ago
  • വഴി - ഞാനും എന്റോളും ഓനേം ഓന്റോളേം കാണാന്‍ പോകുന്നു. മയ്യിലേക്ക് ബസ്സിന് ചെക്കിക്കടവിലേക്ക് ജീപ്പിന് കൊയ്യത്തേക്ക് തോണിക്ക്. തോണീന്നെറങ്ങി ഓന്റെ വീട്ടിലേക്ക് ബസ്സ...
    2 months ago
  • മുന്‍വിധികള്‍ മാറുന്നു - സ്വാഗതാര്‍ഹമായ സംവേദന പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോയത്. നൂറ്റൊന്നാവര്‍ത്തിച്ച വിജയസമവാക്യങ്ങള്‍ കുടഞ്ഞെറിഞ്ഞ് പുതിയ പ്രമേയങ്ങളും ദൃശ...
    4 months ago
  • ഉച്ചനേരങ്ങൾ - ആമ്പൽക്കുളത്തിലെ ചുവന്ന മീനുകൾ ഇലനിഴലിലൊളിച്ചു കളിക്കുന്നത് നോക്കി നിൽക്കുമ്പോൾ കൈകെട്ടിനിന്ന ചെടികളെല്ലാം കൈ ഉയർത്തിയെന്തോ പറയാൻ നോക്കി. കുട്ടികൾ മുറ്റത്തു...
    5 months ago
  • ശ്ശ്... - എപ്പോഴും മറന്നു വെച്ചുപോകും കണാരേട്ടന് അയാളെത്തന്നെ. ആള്‍ത്തിരക്കുള്ള അങ്ങാടിയിലോ പീടികക്കോലായിലോ ആരും വരാനില്ലാത്ത വീട്ടിലോ. വച്ച് മറന്ന കുടയുടേ...
    6 months ago
  • ബേക്കറി - ബേക്കറി വാങ്ങിയപ്പോൾ പുതുമ മൗലികത എന്നീ കാരണങ്ങളാൽ കയ്പ്പ് എന്ന് പേരിട്ടു ലഡ്ഡു കയ്ക്കുന്നു ജിലേബി കയ്ക്കുന്നു ചെറിപ്പഴം കയ്ക്കുന്നു കയ്ക്കുന്നു കയ്ക്കുന്നു...
    6 months ago
  • പുലർകാലത്തെ മഞ്ഞ് - പുലർകാലത്ത് വെയിലിറങ്ങിപ്പോയ മലഞ്ചെരുവുകളിൽ പറങ്കിമാവിൻ തോപ്പുകളിലെ അവസാനത്തെ നിന്റെ ഇറ്റുവീഴൽ. എപ്പോഴായിരിക്കും നീ ഇതു വഴി വന്നിട്ടുണ്ടാവുക. ഒറ്റക്കായിരി...
    1 year ago
  • നമുക്കെന്താണ് തിന്നാന്‍ കഴിയുക.....? - വയനാട്ടില്‍ ആനകള്‍ കാട്ടില്‍ നിന്നും മഴക്കാലത്ത് നാട്ടിലേക്ക് ഇറങ്ങി വരാറുണ്ട്. ഇടതൂര്‍ന്ന് വലിയ മരങ്ങളുള്ള കാട്ടില്‍ മഴയും കാറ്റും ഇടിയും മിന്നലുമുണ്ടാവുമ...
    1 year ago
  • എന്റെ ആത്മാവ്‌ നിന്റെ ശരീരത്തോട്‌ - സ്വപ്നത്തില്‍പോലും തിരിച്ചെടുക്കാന്‍ പറ്റാത്ത വിധം നിന്നിലേക്ക്‌ ഞാന്‍ സമാധിയാവും നാളെ നീ കണ്ണാടിനോക്കുമ്പോള്‍ ചാരുതയാര്‍ന്ന നിന്നുടല്‍ ഇരമ്പുമൊരു കടല്‍ മാത...
    4 years ago

Followers

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

പഴയ ലക്കം

ഇതു വഴി പോയവര്

മലയാളത്തില് വായിക്കുവാന്

Click here for Malayalam Fonts

FEEDJIT Live Traffic Feed

കൂട്ടുകാര്‍

  • വരൂ , കാണൂ * - ചോരയില്‍ നിന്ന് ഹീമോഗ്ലോബിനടര്‍ത്തി മാറ്റിയാല്‍ തലേന്നു രാത്രി പെയ്തതിന്റെ ഒരല്പം മഴവെള്ളം മാത്രമല്ലാതെ മറ്റൊന്നും കാണാനാവില്ല, മണ്ണില്‍ റോഡരികില്‍, തെരുവില...
    2 weeks ago
  • സൂം ഇന്‍\ഔട്ട് - ദൂരക്കാഴ്ചയില്‍ അതൊരു പാര്‍ക്ക്. അടുത്ത് വരുന്തോറും ബെഞ്ചുകള്‍. ചാഞ്ഞ മരങ്ങള്‍. മഞ്ഞു വിരിയിട്ട സൂര്യന്‍. കാറ്റുതോറും ചിതറും ഇലകള്‍. ഇനിയുമടുക്കുമ്പോള്...
    1 month ago
  • മഴയ്ക്കുശേഷവും പെയ്യുന്ന മരം - ഒരു പനയല്ലാതെ ബാക്കിയെല്ലാം നാട്ടിലെപ്പോലെ തോന്നി. ഗോപിയേട്ടന്റെ വീട് വീട്ടുകാര്‍... അന്തരീക്ഷം. അമ്മയും അമ്മാവനും പെങ്ങളും മണത്തു വിടരുന്ന ഉദ്യാനം. ...
    2 months ago
  • പുതുമഷി തേടുന്ന പെണ്‍കവിത - അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പ്രക്ഷോഭകരോട് സിസെക്ക് നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം ഉദ്ധരിക്കുന്ന കമ്മ്യൂണിസ്റ്റ് കാലത്തെ ഒരു പഴയ തമാശക്കഥയുണ്ട്. കിഴക്ക...
    2 months ago
  • സഹവാസം - നീ (എല്ലാവരെയും പോലെ) ഒരു വിലാപകാവ്യമാകുന്നു, ഒരു പുസ്തകത്തില്‍ അച്ചടിച്ച് വന്നിരിക്കുന്നു. അതിന്റെ താളുകളില്‍ താഴേയറ്റത്തിന്റെ നടുക്ക് ഒറ്റയ്ക്ക് കാണപ്പെടു...
    2 months ago
  • വട്ടത്തില്‍ കറങ്ങി, തലകിറുങ്ങി സമയം - *1 : ഭിത്തികളിലെ വിടവുകള്‍* ഇതിനുമുമ്പ് ഇവിടെ ജീവിച്ചിരുന്നവരെക്കുറിച്ച് ഇപ്പോഴിവിടെ ജീവിക്കുന്നവര്‍ ഇടയ്ക്കിടെ എന്തെങ്കിലുമൊക്കെ ഓര്‍ക്കുന്നതില്‍ എന്തെങ്...
    2 months ago
  • ഭോഗാശ്ചര്യം! - പ്രണയത്തിന്റെ നാളുകളില്‍ ഞാന്‍ സ്വയംഭോഗം നടത്തിയിട്ടില്ല സഫലമായതില്‍പിന്നെയൊട്ട് നിര്‍ത്താനായിട്ടുമില്ല അശ്ചര്യമെന്തായാലും ആ ഏകവചനത്തിലല്ല നമ്മുടെ സഫലതയെ ...
    4 months ago
  • വാഗണ്‍ ട്രാജഡി - മുറുക്കി കെട്ടിയ സ്ട്രിങ്ങ്സില്‍ അവളില്ല അവളില്ല എന്ന രാഗം വായിച്ച് എന്നെയും കൊണ്ട് പോകുന്നു ട്രെയിന്‍ പോലെയുള്ള വയലിന്‍ . അരികെ നില്‍ക്കും തേക്ക് മരങ്ങള്‍ ...
    11 months ago

  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP