ഗ്രാഫിറ്റി
ആഹ്ലാദിക്കുന്നവരുടെ ദൈവവും
വേദനിക്കുന്നവരുടെ ദൈവവും
നടക്കാനിറങ്ങിയവരുടെ
പ്രഭാതത്തില് കണ്ട്മുട്ടി
ഒരേ കുലത്തില്‍പ്പെട്ടവരായിട്ടും
കണ്ടു-മുട്ടിയെന്നല്ലാതെ പരസ്പ്പരം
കണ്ട ഭാവമേ നടിച്ചില്ല
വേദനിക്കുന്നവരുടെ
ദൈവത്തിന്റെ കണ്ണുകള്‍
ആകാശത്തിലായിരുന്നു
പക്ഷികള്‍ അദ്ദേഹത്തെ
പരിഹസിച്ച് ചിരിക്കുന്നു
മേഘങ്ങളോ
ഞങ്ങളില്ല നിങ്ങളുടെ കൂടെ
എന്നും പറഞ്ഞ്
നിന്ന നില്‍പ്പില്‍ നില്‍ക്കുന്നുണ്ടായിരുന്നു
ആഹ്ലാദിക്കുന്നവരുടെ
ദൈവത്തിന്റെ കണ്ണുകള്‍
ഭൂമിയിലായിരുന്നു
മണ്ണിലെ ചെടികള്‍
അദ്ദേഹത്തെ നോക്കി ചിരിക്കുന്നു
പട്ടികളും പൂച്ചകളും കുതിരകളും
ആളുടെ കൂടെ നടക്കാന്‍
മത്സരിക്കുന്നുണ്ടായിരുന്നു
വേദനിക്കുന്നവരുടെ ദൈവം
ആഹ്ലാദിക്കുന്നവരുടെ ദൈവത്തോട് പറഞ്ഞു
സഹോദരാ
എന്നെങ്കിലുമൊരിക്കല്
ഭൂമിയിലോ , ആകാശത്തിലോ
തീവണ്ടിയുടെ ബാത്ത് റൂമിലോ
പിച്ചക്കാരുടെ ബാറിന്റെ ഷെയര് മൂലയിലോ
ഷാര്ജയിലെ ഏതെങ്കിലും ഒരു ഹട്ടയിലോ
ലേബര് ക്യാമ്പിന്റെ അടുക്കളയിലോ
വാടക കൊടുക്കാത്ത വീടിന്റെ മുറിയിലോ
കോടതിയിലോ
മരക്കൊമ്പിന്റെ ബലമുള്ള കൊമ്പിലോ
പണയപ്പണ്ടപ്പീടികയിലോ
കുഞ്ഞുങ്ങള് വണ്ടിയിടിച്ച് മരിക്കുന്ന
നടുറോട്ടിലോ
മന്ത്രവാദപ്പുരയിലോ
എവിടെ വച്ചെങ്കിലും
എന്റെയാളുകള് നിന്നെ കാണും
നീ അവരോട് എന്ത് പറയും
ആഹ്ലാദിക്കുന്നവരുടെ ദൈവത്തിന്റെ
കൊടുംങ്കാറ്റ് പോലുള്ള
ഒരു കീഴ്ശ്വാസത്തില്
പ്രപഞ്ചത്തിന് ശ്വാസം മുട്ടി
പുതുക്കെഴുത്ത്
ഹസന്‍----
ആഹ്ലാദിക്കുന്നവരുടെ ദൈവവും
വേദനിക്കുന്നവരുടെ ദൈവവും
നടക്കാനിറങ്ങിയവരുടെ
പ്രഭാതത്തില് കണ്ട്മുട്ടി
ആഹ്ലാദിക്കുന്നവരുടെ
ദൈവത്തിനെ നോക്കി
ചെടികള്‍ ചിരിക്കുന്നു
കുട്ടികള്‍ പാടുന്നു
പട്ടികളും പൂച്ചകളും കുതിരകളും
കൂടെ നടക്കാന്‍
മത്സരിക്കുന്നു
വേദനിക്കുന്നവരുടെ ദൈവത്തിന്റെ കൂടെ
പാര്‍ക്കിലെ വഴി നിരങ്ങി.
ആഹ്ലാദിക്കുന്നവരുടെ ദൈവത്തോട്
വേദനിക്കുന്നവരുടെ ദൈവം
സഹോദരാ
എന്നെങ്കിലുമൊരിക്കല്
ഭൂമിയിലോ , ആകാശത്തിലോ
തീവണ്ടിയുടെ ബാത്ത് റൂമിലോ
പിച്ചക്കാരുടെ ബാറിന്റെ ഷെയര് മൂലയിലോ
ഷാര്ജയിലെ ഏതെങ്കിലും ഒരു ഹട്ടയിലോ
ലേബര് ക്യാമ്പിന്റെ അടുക്കളയിലോ
വാടക കൊടുക്കാത്ത വീടിന്റെ മുറിയിലോ
കോടതിയിലോ
മരക്കൊമ്പിന്റെ ബലമുള്ള കൊമ്പിലോ
പണയപ്പണ്ടപ്പീടികയിലോ
കുഞ്ഞുങ്ങള് വണ്ടിയിടിച്ച് മരിക്കുന്ന
നടുറോട്ടിലോ
മന്ത്രവാദപ്പുരയിലോ
എവിടെ വച്ചെങ്കിലും
എന്റെയാളുകള് നിന്നെ
കണ്ടോളും
എന്ന്
നൂറ്റാണ്ടുകളുടെ നിശ്ശബ്ദത മുറിച്ചപ്പോള്‍
പാര്‍ക്ക് നിശ്ചലമായി.
പേടിച്ചിട്ടായിരിക്കും
ആഹ്ലാദിക്കുന്നവരുടെ ദൈവത്തിന്റെ
കൊടുംങ്കാറ്റ് പോലുള്ള
ഒരു കീഴ്ശ്വാസത്തില്
പ്രപഞ്ചത്തിന് ശ്വാസം മുട്ടി.
തിരുത്തെഴുത്ത്
അബ്ദുള്‍ സലാം ശ്വാസം മുട്ടിയ പ്രപഞ്ചം ഒന്നു പിടച്ചു
ആ പിടച്ചലില്‍
വേദനിക്കുന്നവരുടെ ദൈവത്തിന്റെ
കാഴ്ച തകര്‍ന്നു പോയ്
അന്ധനായ ദൈവത്തെ
ആഹ്ലാദിക്കുന്നവരുടെ ദൈവം
ഇരുട്ടിന്റെ കൂടെ ഭൂമിയിലേക്ക്
നാട് കടത്തുന്നു
അങ്ങ്നെ എനിക്കും
നിനക്കും ഓരോ ദൈവമാവുന്നു.