
ഇലക്ട്ര
കണ്ണാടിയിൽ ഇലക്ട്ര മുടിയഴിച്ചിടുമ്പോൾ
അച്ഛൻ സ്വകാര്യം പറയുകയാണ്
ചുണ്ട് ചേർത്ത് ചെവിയിലേക്ക്.
മകൾ
ചിറക് വിരിച്ച്
കേൾക്കാന്‍ തുടങ്ങുമ്പോൾ
കാറ്റ് കൊടുങ്കാറ്റായി
സ്വകാര്യം കൊണ്ട് ഓടിയകന്നു
ആകാശത്തിനും
കടലിനുമിടയിൽ
മകൾ
കാറ്റിനോട് മത്സരിച്ചു.
ഓട്ടത്തില്‍
ഒന്നാമതായ മകളുടെ
കാലുകളുടെ വേഗതയില്‍
സ്വകാര്യം
ചെവിയിലെത്തുമെന്നറപ്പായപ്പോൾ
വെള്ളത്തിലേക്കിട്ടു.
ചിറക് വീശി
ആകാശത്തിൻറെ ഹൃദയമിടിപ്പുമായി
വെള്ളത്തിലേക്ക് പാഞ്ഞ മകൾ
കണ്ടത്
അച്ഛനെ തിന്നുന്ന സ്രാവിൻ കൂട്ടങ്ങൾ



