നാസ്സര്‍ കൂടാളി
00968+92236986

Tuesday, November 3, 2009

രാം‌മോഹന്‍ പാലിയത്ത്


















എന്റെ ടിം‌ബര്‍‌ലാന്റ് ബോട്ട് ഷൂസും
നിന്റെ കോലാപ്പുരികളും
എപ്പോളാണ്
നമ്മള്‍ വരല്ലേ എന്നു പ്രാര്‍‌ത്ഥിച്ച്
ഒരുമിച്ച് കിടക്കുക?

15 വായന:

പുതു കവിത said...

തൂവലല്ല
തുകലാണ് പ്രണയം

kaithamullu : കൈതമുള്ള് said...

രണ്ടും രണ്ടായിട്ടല്ലെ ഒന്നിക്കുക?

എം.പി.ഹാഷിം said...

പ്രണയം!!

നസീര്‍ കടിക്കാട്‌ said...

കാല്‍‌വിരലാല്‍ ചിത്രംവരച്ച കാലങ്ങളേ
തുകല്‍‌ചെരുപ്പുകളുടെ കാലമേ

ഒരു നുറുങ്ങ് said...

രണ്ടും തുകല്‍,ചേരും പടി ചേര്‍ത്തു
തുന്നിച്ചേര്‍ത്താലതു പിന്നെ
ശുദ്ധം,സ്ഫടികം പവിത്രം!

Cartoonist said...

ഗ്ക്ക്ഘ്ഖസിപ്യെര്‍മ്ക്ക്
ക്ല്നച്ജ്ക്ക്വ്ര്ജ്ക്ക്ര്ജ്ക്ക്ക്
ഇ2എഹ്വ്ല്മ്ക്മ്ക്ക്
ഹാ.. കവേ !

ഇ.എ.സജിം തട്ടത്തുമല said...
This post has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...

ചെരിപ്പുകൾ അടിമകൾ ആണ്. എപ്പോഴെങ്കിലും ഉടമ ഉപേക്ഷിച്ചിടുമ്പോൾ മാത്രമാണവയ്ക്കു സ്വാതന്ത്ര്യം. ഒന്നു പ്രണയിക്കണമെങ്കിൽപോലും.എപ്പോഴും ചവിട്ടടിയേറ്റു കിടക്കുന്ന ചെരിപ്പുകൾക്ക് ഊരിയിടപ്പെടുമ്പോഴും ഉടമയെ കാത്തു കിടക്കാൻ തന്നെ വിധി. അപരന്റെ സുഖഭോഗത്തിനു വേണ്ടി കഠിന വേദനകൾ കൊണ്ടു പുളയാൻ വിധി! ഇവിടെ അടിച്ചമർത്തപ്പെടുന്നവനെ ചെരുപ്പിലൂടെ പ്രതീകവൽക്കരിച്ചിരിയ്ക്കുന്നതായിക്കൂടി ഞാൻ വ്യാഖ്യാനിച്ചോട്ടെ! ഒരു തരത്തിൽ എല്ലാവരും അടിച്ചമർത്തപ്പെട്ടവർ. സബോർഡിനേറ്റുകൾ!

അനാഗതശ്മശ്രു said...

ഇരട്ടകള്‍ ഇരട്ടകളെ പ്രണയിച്ചു ഒരുമിച്ചു ശയിക്കുന്ന
തോലുരിയും കാലത്ത് ( തുകല്‍ അല്ലെങ്കില്‍ തുകില്‍ )
എന്നുത്തരം

ദേവസേന said...

ഒരിക്കലും വരല്ലേയെന്നു തന്നെയാവാം അവയുടെ പ്രാര്‍ത്ഥന.

ആശംസകള്‍

കുഴൂര്‍ വില്‍‌സണ്‍ said...

കാലുകള്‍ ഇല്ലാതെ ഓടാന്‍ പറ്റുമായിരുന്നെങ്കില്‍ ഒളിച്ചോടാമായിരുന്നു.

അല്ലെങ്കില്‍ ചിറകുള്ള ചെരിപ്പുകള്‍ /ഹ / വീണ്ടും ഒരു രാം മാജിക്

ജീ . ആര്‍ . കവിയൂര്‍ said...

കുറച്ചുവരികള്‍ കുറെ ഏറെ കാര്യങ്ങള്‍ പറഞ്ഞു കടന്നു പോയി കൊള്ളാം കവിക്ക്‌ ഭാവുഗങ്ങള്‍

സാല്‍ജോҐsaljo said...
This post has been removed by the author.
സാല്‍ജോҐsaljo said...

എന്റേതെന്നും നിന്റേതെന്നും
വിളിക്കപ്പെടുന്നതിനും,
ഉരിഞ്ഞൂറയിടപെട്ടതിനും
വളരെ പണ്ടേ,
അവ ഒരു ശരീരമായിരുന്നു.

തൊ(പൊ)ലിഞ്ഞു പോയ
പ്രണയം.

Nice thought.

ശ്രീകുമാര്‍ കരിയാട്‌ said...

yes.
love is a SKIN DISEASE .

കൂടെക്കൂടിയവര്‍

എ മഹമ്മൂദ് കഥാപുരസ്‌കാരത്തിന് കഥകള്‍ ക്ഷണിക്കുന്നു
കണ്ണൂര്‍: അഞ്ചാമത് എ മഹമ്മൂദ് കഥാപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിക്കുന്നു.
പ്രസിദ്ധീകരിക്കാത്തതും മറ്റു അവാര്‍ഡുകള്‍ ലഭിക്കാത്തതുമായ കഥകളാണ് പരിഗണിക്കുക.
2002 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം.
രചനകള്‍ ലഭിക്കേണ്ട അവസാന തിയതി ജനുവരി 20.
വിലാസം
കണ്‍വീനര്‍
എ മഹമ്മൂദ് സ്മാരക കഥാപുരസ്‌കാര സമിതി
ഹൈവേ ട്രഡേഴ്‌സ്
ചിറക്കല്‍ പി.ഒ
കണ്ണൂര്‍
കേരള

പഴയ ലക്കം

ഇതു വഴി പോയവര്‍

മലയാളത്തില്‍ വായിക്കുവാന്‍

Click here for Malayalam Fonts

FEEDJIT Live Traffic Feed

  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP