നാസ്സര്‍ കൂടാളി
00968+92236986

Thursday, September 24, 2009

അബ്ദുസ്സലാം

ഉമ്മയുടെ താക്കോല്‍


മേശയുടെ താക്കോല്‍
എത്ര അത്യാവശ്യമുണ്ടായാലും
ഉമ്മ ആര്‍ക്കും
കൊടുക്കാറില്ല.
ആളുകളുടെ മുന്നില്‍ വെച്ച്
തുറക്കാറുമില്ല.

മേശയില്‍
എന്താണെന്നോ
എന്താണ് താക്കോല്‍
തരാത്തതെന്നോ
ചോദിച്ചാല്‍
വെറ്റിലചവച്ച്
കറപിടിച്ച പല്ലുകള്‍ കാട്ടി
നായിന്റെ മോനേ
നിന്റുപ്പാന്റെ മയ്യത്താണെന്ന്
പറയും.

അപ്രതീക്ഷിതമായാണ്
ചരടറ്റ് വീണ താക്കോല്‍
നിലത്തു നിന്നും
കിട്ടിയത്.

പൂച്ചയെപ്പോലെ
പമ്മിപ്പമ്മിയാണ്
മേശ തുറന്നത്.

മേശയില്‍
പഞ്ഞിയില്‍ പൊതിഞ്ഞ്
അര്‍ബുദം ബാധിച്ചപ്പോള്‍
മുറിച്ചു മാറ്റപ്പെട്ട
ഇടത്തേമുല.

10 വായന:

പുതു കവിത said...

മേശയില്‍
പഞ്ഞിയില്‍ പൊതിഞ്ഞ്
അര്‍ബുദം ബാധിച്ചപ്പോള്‍
മുറിച്ചു മാറ്റപ്പെട്ട
ഇടത്തേമുല.

OAB/ഒഎബി said...

അയ്യോ...; സലാം!!!!

junaith said...

അപ്പോള്‍ മയ്യത്തല്ല...ഉമ്മുമ്മാടെ ഒരു കാര്യം

പി എ അനിഷ്, എളനാട് said...

നടുക്കവും ഭയവും വേദനയും പൊതിഞ്ഞു വച്ച കവിത.
ഉമ്മയുടെ മനസ്സ് തുറക്കാന്‍ കഴിഞ്ഞു, എത്ര മക്കള്‍ക്ക് കഴിയുമത്.

ഒപ്പം എത്ര സ്ത്രീകളുടെ മനസ്സാണ് സലാം നീ പകര്‍ത്തിയത്
നൊമ്പരം കൊണ്ട് മൂടിവച്ച സ്വകാര്യം

ഷൈജു കോട്ടാത്തല said...

അശ്രദ്ധമായി വായിച്ചു വരികയായിരുന്നു
അവസാന വരികളിലെ സ്ഫോടനം നടുക്കി

കുമാരന്‍ | kumaran said...

നന്നായിട്ടുണ്ട്.

നിഷാർ ആലാട്ട് said...

ണ്ണാലും സലാമേ ,


നന്നായിടിണ്ട്

Thallasseri said...

കവിത വായിച്ചപ്പോള്‍ ഒരു വൈദ്യുതാഘാതമേറ്റ പ്രതീതി.

എം.പി.ഹാഷിം said...

എന്തൊരെഴുത്ത് .....!!!!
അവസാനം ഉള്ളിലോരാന്തലുണ്ടായി.
മേശയില്‍
പഞ്ഞിയില്‍ പൊതിഞ്ഞ്
അര്‍ബുദം ബാധിച്ചപ്പോള്‍
മുറിച്ചു മാറ്റപ്പെട്ട
ഇടത്തേമുല.

ദിനേശന്‍ വരിക്കോളി said...

മേശയില്‍
പഞ്ഞിയില്‍ പൊതിഞ്ഞ്
അര്‍ബുദം ബാധിച്ചപ്പോള്‍
മുറിച്ചു മാറ്റപ്പെട്ട
ഇടത്തേമുല....bhavukagal

കൂടെക്കൂടിയവര്‍

എ മഹമ്മൂദ് കഥാപുരസ്‌കാരത്തിന് കഥകള്‍ ക്ഷണിക്കുന്നു
കണ്ണൂര്‍: അഞ്ചാമത് എ മഹമ്മൂദ് കഥാപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിക്കുന്നു.
പ്രസിദ്ധീകരിക്കാത്തതും മറ്റു അവാര്‍ഡുകള്‍ ലഭിക്കാത്തതുമായ കഥകളാണ് പരിഗണിക്കുക.
2002 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം.
രചനകള്‍ ലഭിക്കേണ്ട അവസാന തിയതി ജനുവരി 20.
വിലാസം
കണ്‍വീനര്‍
എ മഹമ്മൂദ് സ്മാരക കഥാപുരസ്‌കാര സമിതി
ഹൈവേ ട്രഡേഴ്‌സ്
ചിറക്കല്‍ പി.ഒ
കണ്ണൂര്‍
കേരള

പഴയ ലക്കം

ഇതു വഴി പോയവര്‍

മലയാളത്തില്‍ വായിക്കുവാന്‍

Click here for Malayalam Fonts

FEEDJIT Live Traffic Feed

  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP