നാസ്സര്‍ കൂടാളി
00968+92236986

Tuesday, July 7, 2009

സജീവ്‌ അയ്മനം

സമാന്തരം

വെളുത്ത പൂഴി നിറഞ്ഞ മുറ്റത്ത്
ഒരു കറുത്ത ചരട് കിടക്കും പോലെ
പൊട്ടനുറുമ്പുകളുടെ നീണ്ട നിര
എപ്പോള്‍ തുടങ്ങിയെന്നോ,
ഒരു പോയിന്റ്‌ കടക്കാന്‍
എത്ര നേരമെടുത്തുവെന്നോ
ആരാലും റിപ്പോര്‍ട്ട്‌ ചെയ്യാതെ
ഒരൊറ്റ വരി പ്രകടനം









വെയില്‍ എഴുതുന്നത്‌

ഞ്ഞിന്ടെ തടാകത്തില്‍
വെയിലെഴുതി മറയുന്നു

ആരെങ്ങിലും വന്നു
വായിക്കും മുന്‍പേ
അത് ജലമായ്‌

വെയില്‍ എഴുതിയത്
എന്തായിരിക്കും?
പ്രണയമെന്നല്ലാതെ....

5 വായന:

പുതു കവിത said...

വെയില്‍ എഴുതിയത്
എന്തായിരിക്കും?
പ്രണയമെന്നല്ലാതെ....

നെരിപ്പോട്‌ said...

Hi Sajeeve, Nalla bhaavana tuo...

വെളുത്ത പൂഴി നിറഞ്ഞ മുറ്റത്ത്
ഒരു കറുത്ത ചരട് കിടക്കും പോലെ

manassil kaanaan saadhikyunnu...
Sivan

താരകൻ said...

തെളിഞ്ഞതടാകം പോലെ അടിത്തട്ടുകാണാവുന്നകവിത.ആശംസകൾ

മനോജ് കുറൂര്‍ said...

രണ്ടും, പ്രത്യേകിച്ച് ‘വെയില്‍ എഴുതുന്നത്’ അസ്സലായി സജീവ് :)

ഫസല്‍ / fazal said...

varikalenthinadhikam? oru vaakkinu chaattuliyaakaan saadhikumenkil....
congrats

കൂടെക്കൂടിയവര്‍

പഴയ ലക്കം

ഇതു വഴി പോയവര്‍

മലയാളത്തില്‍ വായിക്കുവാന്‍

Click here for Malayalam Fonts

  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP