നാസ്സര്‍ കൂടാളി
00968+92236986

Friday, February 13, 2009

രണ്ട് പ്രണയ കവിതകള്‍




ചിരഞ്ജീവി

ശൈലന്‍


ഓര്‍മ്മയെയാണ്
തെരഞ്ഞു
തെരഞ്ഞുപോയത്..

കണ്ടു കിട്ടിയത്
ഒരു
തെങ്ങിനെയാണ്..

പണ്ട്
അവള്‍
പശുവിനെ കെട്ടാന്‍
വന്നപ്പോള്‍
ചാരിനിന്നത്..

പിന്നെയെന്നോ
ഇടിവെട്ടി
മണ്ട കത്തിപ്പോയത്...

പ്രണയക്കരിക്കിടാന്‍
കേരിപ്പോയവന്‍
അവിടെത്തന്നെ-
യിരിക്കുന്നു..


സൌഗന്ധികം തേടിപ്പോവുന്ന കവി

നാസ്സര്‍ കൂടാളി

തളിരിലകള്‍
പേറുന്നൊരു
ഹൃദയമുണ്ടവള്‍ക്ക്
പച്ച നീരാവിയായ് വന്ന്
എന്നിലെ
ഉഷ്ണ ജല പ്രവാഹങ്ങളെ
ആറ്റിത്തണുപ്പിക്കുന്നു.

കവിതയില്‍
ഞാനിന്ന്
സൌഗന്ധികം തേടിപ്പോവുന്നു.
കാത്തിരിക്കാനും
യാത്രയയ്ക്കാനും
ഒരാള്‍.

വേദനയേക്കാള്‍
മുറിവാണ് വലുത്
സ്നേഹിക്കുന്നവന്
ഒരു തളിരില
തലയിലൊരു മുള്‍ക്കിരീടവും.

സ്നേഹം കൊണ്ട് പൊള്ളിച്ച്
എനിക്കൊരിലപ്പച്ച
നല്‍കിയവളേ
നീയേണ്ടെ
ശൈത്യത്തിലേക്ക്
മടങ്ങിപ്പോവുക
പകരം
ഒരു ഹരിതോദ്യാനം
ഞാന്‍
സ്വപ്നം കാണട്ട

2 വായന:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഈ മണ്ട കത്തിപോവാത്ത ആ ചിരഞ്ജിവിയാകുമോ ഹരിതോദ്യാനം സ്വപ്നം കണ്ടവന്‍!!!

മഴക്കിളി said...

നാസ്സര്‍ക്കാ,
“ഐന്‍സ്റ്റീന്‍ വയലിന്‍ വായിക്കുമ്പോള്‍“
എന്ന താങ്കളുടെ കവിതാസമാഹാരം വൈകിയാണെകിലും വായിച്ചു..
അതില്‍ പല കവിതകളും മനസ്സിലൂടെ ശാന്തമായിത്തന്നെ കടന്നുപോയി..ഒരുപാട് പോറലുകള്‍ തന്നുപോയവയും... ചിലതൊക്കെ എന്റെ വാതിലുകളെ ഇനിയും തുറന്നതുമില്ല...
അഭിനന്ദനങ്ങള്‍...

കൂടെക്കൂടിയവര്‍

പഴയ ലക്കം

ഇതു വഴി പോയവര്‍

മലയാളത്തില്‍ വായിക്കുവാന്‍

Click here for Malayalam Fonts

  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP