Monday, April 28, 2008

സമദ് പാമ്പുരുത്തി


സൌഹ്രുദങ്ങള്‍

സൌഹ്രുദങ്ങളെ
ആമയോട്
ഉപമിക്കാം

ഇടക്ക്
തലപുറത്തേക്കിട്ടും
ചിലപ്പോള്‍
മുഖം തരാതേയും
അകലുന്ന ബനധ്ങള്‍

മറ്റ് ചിലത്
ഓന്തുകള്‍ക്ക് തുല്യം
സ്വയം നിറം മാറി
വേഷപ്പകര്‍ച്ചയിലൂടെ
അകലാനാണ്
അവര്‍ക്കിഷ്ടം

Saturday, April 26, 2008

സതീശന്‍ മോറായി


ബഷീര്‍:ഒരു പുനര്‍ വായന


പള്ളിയിലെ
പൊന്‍ കുരിശ് മോഷ്ടിച്ചതിനാണ്
തോമ അറസ്റ്റിലായത്.
ചോദ്യം ചെയ്ത
പോലീസ് മൂരാച്ചികളോട്
തോമ ചോദിച്ചു:
കര്‍ത്താവായ
യേശുമിശിഹാതമ്പുരാനെ ക്രൂശിച്ചത്
മരക്കുരിശിലല്ലേ
പിന്നെ പള്ളികെന്തിനാ പൊങ്കുരിശ്?
എത്ര ന്യായമായ ചോദ്യം.
അങ്ങ്നെയാണ്
തൊണ്ടി സാധനം
കൊടതിയിലെത്തുമ്പൊഴ്യ്ക്കും
മരക്കുരിശായിമാറിയത്.

Tuesday, April 22, 2008

ശൈലന്‍


PRE-PAID



നദിയേ
നിന്‍റെ മണല്‍ തട്ടില്‍
മടിത്തടങ്ങളില്‍
തല വെച്ച് ചാഞ്ഞ്
മഴ ഞനഞ്ഞ് കിടക്കുമ്പോള്‍
കേള്‍ക്കുന്നു ഞാന്‍
മഹാശിലാകാലത്തില്‍
9961256995 ലേക്ക്
ഡയല്‍ ചെയ്തതിന്‍റെ
പോളി ഫോണിക്
റിംഗ് ടോണുകള്‍

പാറപ്പൊട്ടുരച്ചുണര്‍ത്തിയ
നെന്മാറ-വല്ലങ്കി
വെടിക്കെട്ടു വേലകള്‍...
പാര്‍ലമെന്‍റെ
ഗുഹകളിലേക്കു
പാഞ്ഞുകേറിപ്പൊട്ടിയ
നിയാണ്ടര്‍ത്താന്‍
മനുഷ്യ ബോംബൊച്ചകള്‍
മറ്റു നിര്‍ബന്തിത
മറവികള്‍.

Saturday, April 12, 2008

വിഷുപ്പതിപ്പ്









വെളിപ്പെട്ട് പോയേനെ


എം.ആര്‍.രേണുകുമാര്‍

വിരലില്
‍ചുറ്റിയ
മുടിച്ചുരുള്
അരണമരത്തിന്റെ


ചോട്ടിലേക്ക്
ഊര്‍ത്തിക്കളഞ്ഞിട്ട്
മേളിലത്തെ


ക്ലാസിലേക്ക്
കണ്ണെറിയാന്നേരമാണ്‌
കൊടത്തീന്ന്
കമത്തും പോല്‍
വീണ്പണ്ടാരം
മഴഅവളുടെ
വിടരുന്ന


നോട്ടത്തെ
തല്ലിക്കൊഴിച്ചു


കളഞ്ഞത്
അല്ലെങ്കില്
‍അടപ്പില്ലാത്ത
ജനല്‍ കടന്ന്
അവളുടെ കണ്മുന
എന്റെകൂമ്പില്‍


വന്ന്


തറച്ചേനെ
ഇവിടെ നോക്കെന്ന്
മൂളിപ്പറഞ്ഞ്
ചെന്നിയില്‍ വന്നിടിച്ച്
ചോക്കുകഷണം
തവിടുപൊടിയായേനെ
മഴയിലെന്താ
ഇത്ര കാണാനെന്ന്
വെറഞ്ഞ്മേപ്പു


റത്തലച്ചുവീണ്
ചെവിക്കല്ലുപൊട്ടിച്ച്
ചൂരല്‍ ഉരഗമായേനെ
എന്നിട്ടും മതിവരാ‍തെ
തള്ളവെരലിനെകൂട്ടു


പിടിച്ച്
എന്റെ കറുത്തതൊലി
തിരുമിതെന്നിച്ച്
സൈക്കിളുകേറ്റം
പഠിപ്പിച്ചേനെ
നിറഞ്ഞ
കണ്ണില്‍നിന്നൊരു
തുള്ളിയടര്‍ന്ന്
ഞാനങ്ങ്
വെളിപ്പെട്ടുപോയേനെ











ടോര്‍ച്ച്

മനോജ് കാട്ടാമ്പള്ളി


ആട്ടിന്‍പാല്‍ വിറ്റ്
അമ്മ വാങ്ങിത്തന്നതിനെ
ഇരുട്ടുവഴികളിലെല്ലാം
കൂടെയെടുത്തു.

എത്ര
മറന്നുനടന്നാലും
വീടിറങ്ങുമ്പോള്
‍അച്ചനുറങ്ങുന്ന മണ്ണിലേക്ക്
എത്തിയിട്ടുണ്ടാകും
വെളിച്ചം.

പാമ്പുകള്‍
ഇലയനക്കുമ്പോള്
‍കാണിച്ചുതരാനാണ്
തിടുക്കം
ചില്ലിന്റെ ഉള്ളില്‍
കിടന്ന്
കൊഴിയാ‍കാ‍നാകാത്തതിന്റെ
വേദന
വാടക
കൊടുക്കാനാവാത്ത


വീടിന്റെ
കണ്ണീരുപോ‍ലെ
ഭൂമിക്കുമേല്‍ വിരിക്കും
തളര്‍ന്നു കണ്ണടക്കും മുമ്പ്
ഇഴഞ്ഞുപോയതിന്റെ
കാട്ടുവഴികളിലേക്ക്
വെളിച്ചം
ഒഴുക്കിയതിന്റെ
പകപ്പില്
‍രാത്രി
മുഴുവന്
‍തണുക്കുമായിരിക്കുംഅത്.
















തോഴന്‍

വി.മുസഫര്‍ അഹമ്മദ്

ഇരുകരകള്‍ തുളുമ്പി
കുന്തി ഒഴുകുന്നെടോ
മഴക്കാലമല്ലേ
പൊറുക്കാം
കലക്കം
വയസ്സെത്രയായി
ക്ഷണമുണ്ട്
മുങ്ങുവാന്
‍തണുതണുപ്പെന്റെ
കടും ചോര
മോന്തുംപല്ലുകള്
‍കോറീ‍ച്ചുരുങ്ങും
ക്ഷണമുണ്ട്
കുറുകെ
നീന്തുവാന്
‍ഊഞ്ഞാലിലാട്ടും
ചുഴിക്കയങ്ങള്
‍വയ്യെടോ
കമ്മലുകള്‍തടയും
കണ്‍മഷിപരക്കും
വരുന്നുണ്ട്
വിഷബാധയേറ്റമരങ്ങള്‍
മണ്ണുമായി
വീടായി
വാതിലായി
ജനലുമായി
വേണ്ടെനിക്കൊന്നും
ഇക്കലക്കത്തിലൊരു
മീന്‍വേട്ട പോലും
രുചി
കലഹം
നീയെവിടെയിപ്പോള്‍?
ഞാനുണ്ട് മഴമരുഭൂമിയില്
‍ഇവിടെ
ജനലാര്‍പ്പുകള്
‍ഭൂഗര്‍ഭത്തില്
‍ചെവിചേര്‍ത്തുവെച്ചാല്
‍കേള്‍ക്കാമിളക്കം
തരിവളകിലുക്കം
മഴ വീട്ടിലുറങ്ങും
കാറ്റസ്തമിക്കും
എവിടെയും
ഉപ്പുമണക്കും
ഇരുകര തുളുമ്പി
മണല്‍ക്കുന്നുകള്‍നടക്കും
മഴയെന്നെ കണ്ടനാള്
‍മറന്നിരിക്കും
കുടമാത്രമാണിന്ന്‍തോഴന്‍

Thursday, April 10, 2008

വിഷ്ണു പ്രസാദ്


അറിയ്ന്നുണ്ട് ഒന്നും പറഞ്ഞില്ലെങ്കിലും



മൊട്ടുകളില്‍ പൂക്കളെ എത്രനാള്‍
ഒളിച്ചുവെക്കാം ഒരു ചെടിക്ക്...
മേഘങ്ങള്‍ക്ക് മഴത്തുള്ളിയെ
എത്രകാലംഒളിച്ചുവെക്കാം...
വായുവിനെ തള്ളിയും
ഭൂമിയെ ചവുട്ടിയും
അടയാളങ്ങളൊന്നും
വെക്കാതെ
ഓടുവാനാവുമോ ഒരു മാനിന്?
മുളയ്ക്കല്ലേ,മുളയ്ക്കല്ലേ
എന്ന് ധ്യാനിച്ച്
എത്ര നാള്‍ ഒളിപ്പിക്കാനാവും
പൂണ്ടുപോയ വിത്തുകളെ
മണ്ണിന്?
ആയതുകൊണ്ട്,
നിഗൂഡതകളേ,
നിങ്ങളുടെ നിഗൂഡതകള്‍
നിങ്ങള്‍ക്ക് നിലനിര്‍ത്താനാവില്ല.
ഓരോ നിമിഷവും ഒരു താക്കോലാണ്;
അനേകം രഹസ്യങ്ങളെ
തുറക്കുന്ന താക്കോല്‍.
അങ്ങനെ എത്രയെത്ര
രഹസ്യ വാതിലുകളെ
തുറന്ന് തുറന്ന് തുറന്നാണ്
ഓരോ ജീവിതവും മുന്നോട്ടുപോവുന്നത്!
അടച്ചുവെച്ചിരിക്കുന്ന
ഈ മീന്‍‌കറിയും ചോറും
ഉച്ചവിശപ്പ് തുറന്നു തിന്നും കൂട്ടുകാരാ...

സുകേതു



അളവ്

ഇന്നത്തെ പത്രവും വായിച്ചു
കണ്ണട ഊരിവച്ചു
നെടുതായൊരു വീര്‍പ്പിട്ടു
ഇന്നലത്തെ
പത്രത്തിനു കൊടുത്ത
അതേ വീര്‍പ്പ്,
അതേ അളവ്
ഇതിപ്പോ ഒരു ശീലമായി
എന്തുകണ്ടാലും
കേട്ടാലും
ഉടനെയൊരു നെടുവീര്‍പ്പ്
എത്രനേരം
കമഴ്ത്തിപ്പിടിച്ചാലും
ഒരു പെഗ്ഗില്‍ കൂടുതലൊഴിയാത്ത
ചില മദ്യക്കുപ്പികളില്ലേ...................?

Thursday, April 3, 2008

നാസര്‍ കൂടാളി


യാത്ര

സ്വപ്നം നിരോധിച്ച
രാത്രിയില്‍
ഓര്‍മ്മകളുടെ
ശിരസ്സറുത്ത്
മൌനം പടിയടച്ച്
കടന്നു പോയ്.
ഇനി യാത്ര
നക്ഷത്രങ്ങളുടെ കാവലില്‍
ഇരുട്ടിന്‍റെ
മാറ് പിളര്‍ക്കാന്‍
കണ്ണുകളിലെ
ചാന്ദ്ര വെളിച്ചം.
Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP