Friday, August 31, 2007

എം.ആര്‍.രേണുകുമാര്‍

ജീവനോടെയും അല്ലാതെയും

ഒരമ്മയും
അടയിരുന്നിട്ടല്ല
വിരിഞ്ഞത്

ഒരച്ഛനും
കാവല്‍ നിന്നതു കൊണ്ടല്ല,
കാക്കയും പുള്ളും
റാഞ്ചാതിരുന്നത്.

ഒരു വീട്ടുകാരിയും
അരുമയോടെ
തീറ്റ തന്നിട്ടുമല്ല
വളര്‍ന്നത്.

ചോരയുണങ്ങാത്ത
കൈകള്‍നീണ്ടു വരുമ്പോള്‍
‍മെല്ലെ ഓടാനാണ് മത്സരം

തൂക്കാന്‍ നേരമാണ്
പേരിടല്‍
ഒന്നെണ്ണൂറ്, രണ്ടേകാല്
രണ്ടറുനൂറ് എന്നിങ്ങനെ.

പ്ലാസ്റ്റിക് വീപ്പയുടെ
ഉള്ളില്‍ കിടന്ന്
മുറിഞ്ഞ കഴുത്തു കുത്തി
എണ്ണിക്കൊണ്ട്
രണ്ടോ മൂന്നോ പിടയ്ക്കൂ.

തൊണ്ടയില്‍
ഉടക്കാത്ത
തുണ്ടങ്ങളായി
ഷിമ്മിക്കൂടില്‍
തൂങ്ങിയാടി
വീട്ടിലേയ്ക്ക്
പോരുമ്പോഴും
പറന്നിട്ടുണ്ടാവില്ല
ജീവന്റെ ചൂട് മുഴുവനായും.

Saturday, August 25, 2007

കുഴൂര്‍ വിത്സണ്‍

കുഴൂര്‍ ഷഷ്ഠിയുടെ അന്ന് നാട്ടിലുള്ള നിനക്ക്‌




(ജിനുവിനു)



കാവടിയാടുവാന്
‍ഞാന്‍ കൊടുത്തയക്കുന്നു
നിനക്കെന്റെ കാലുകള്
‍അതിനിടയില്
‍താളം കേള്‍ക്കുവാന്
‍ഞാനയക്കുന്നെന്റെ കാതുകള്
‍ശൂലം തറയ്ക്കുവാന്
‍ഞാനയക്കുന്നുണ്ടെന്റെ നാവു
കൂട്ടത്തിലാടുന്ന
കൂട്ടുകാരൊത്ത്‌താളം പിടിക്കുവാന് ‍
കൊടുത്തയക്കുന്നു
ഞാനെന്റെ കയ്യുകള്
‍അതിനാല്‍
ഇവിടെനടക്കാതെയിരിപ്പാണു ഞാന്
‍അതിനാല്‍ ഒന്നുമേ
കേള്‍ക്കാതെകിടക്കുകയാണു ഞാ ന്
‍അതിനാല്‍
മിണ്ടാതെയനങ്ങാതെ
നിശ്ചലനാണു ഞാന്
‍ഷഷ്ഠി കഴിഞ്ഞ്‌പിള്ളേര്
‍കാവടിക്കടലാസുകള്
‍പെറുക്കുന്ന നേരത്ത്‌
തിരിച്ചയക്കണേയെന്റെകാലിനെ
കയ്യിനെ,
നാവിനെ
ഇവിടെനിശ്ചലനാണു ഞാന്‍.

Sunday, August 19, 2007

ടി.പി.വിനോദ്.


ആംബുലന്‍സ്


മുറിവുകളെയും
പിടച്ചിലുകളെയും
പൊതിഞ്ഞെടുത്താവും
പാഞ്ഞുപോകുന്നത്.
ജീവിതത്തിലേക്കോ
ജീവിതത്തില്‍നിന്നോ ആവും
പതറി വിറച്ച്
തിടുക്കപ്പെടുന്നത്.
വിയര്‍ത്തോ
കിതച്ചോ
വഴിതിരഞ്ഞോ
തിരക്ക് നുഴയുന്ന
മനസ്സുകള്
‍ആംബുലന്‍സ്
എന്ന
ഉപമയെങ്കിലും
അര്‍ഹിക്കുന്നുണ്ട്.

Wednesday, August 15, 2007

ടി പി അനില്‍കുമാര്‍


രണ്ട് അധ്യായങ്ങളുള്ള നഗരം


രാവിലെ നോക്കുമ്പോഴുണ്ട്‌
മഴ നനച്ചു തുടച്ച
മാളികക്കണ്ണാടിയില്‍
നോക്കിമുഖം മിനുക്കി മുടി ചീകുന്നുപ്രാവുകള്‍

‍ആകെ ഒരു തെളിച്ചംപ്രഭാതത്തിന്‌
വാഹനങ്ങളേ
തെന്നാതെ പോകൂ എന്ന്‌വഴികളെല്ലാം
മിന്നുന്നുണ്ട്‌മാനത്തെ
താങ്ങുന്ന
കെട്ടിടങ്ങള്‍ക്ക്‌എന്തൊരു ഭംഗിയും വൃത്തിയും
വെട്ടി നിര്‍ത്തിയ ചെടികള്‍പല നിറങ്ങളില്‍
പൂക്കള്‍ജലധാരതെല്ലുമാറിയിരുന്ന്‌
വഴിയരികിലെ ചായം പൂശിയ
ചവറ്റുകൊട്ട ഓര്‍മ്മിപ്പിച്ചു
ഈ മണിക്കൊട്ടാരങ്ങള്‍ക്കു പിന്നില്
‍വേറൊരു കൊട്ടയുണ്ട്‌
എന്നെപ്പോലെ
ചെറുതല്ലാത്ത
ഒരു മുത്തന്‍ രാജ്യം
അവിടെപട്ടികള്‍ കടിപിടി കൂടുന്നുണ്ട്‌
വലിച്ചു കെട്ടിയ പ്ലാസ്റ്റിക്‌ കയറില്‍
തുന്നലുകളുടെ പഴുതാരകളിഴയുന്ന
തുണികള്‍ ഉണങ്ങുന്നു
അരിയും മുളകും കാത്തിരിക്കുകയാണ്‌
സ്വയം വെള്ളം പിടിച്ചുവെച്ച്‌
വസൂരിക്കുഴികളുള്ള
കലങ്ങള്‍മരക്കൊമ്പില്‍
തൂങ്ങുന്ന തുണിത്തൊട്ടില്‍നനഞ്ഞുവോ
എന്നു നോക്കുമോ
ചുവന്ന സാരിയുടുത്ത്‌കണ്ണെഴുതി
കനകാംബരം ചൂടികുടയെടുക്കാതെ
പോയവള്‍മഴയില്‍
അലിഞ്ഞുപോയെന്നു തോന്നുന്നു.

Thursday, August 9, 2007

ശൈലന്‍

ബൈബിള്‍


ല്ലപ്പോഴെങ്കിലും
വല്ലപ്പോഴെങ്കിലും
പതിവ്രതേ...
നീ
അയല്‍ക്കാരനെയെന്നപോല്‍
നിന്റെ
ഭര്‍ത്താവിനെയുമൊന്നുസ്നേഹിച്ചു
പ്രണയിച്ചു
കാമിച്ചുനോക്കുവിന്‍...
ഹൗ!
എന്തൊരു ചേഞ്ച്‌!

Sunday, August 5, 2007

നൌഷാദ് പത്തനാപുരം


വിഷം


വാഴക്കുടപ്പനില്‍
തേനുണ്ണാന്‍ വന്ന
വണ്ടുകളും
ശലഭങ്ങളും
വയര്‍ നിറച്ച്
വാഴയിലയില്‍ കയറി
ഉറങ്ങാന്‍ കിടന്നു.


കദളി വാഴ
കയ്യടിച്ച്
വിരുന്നു വിളിച്ചു.
ബലിക്കാക്കകള്‍
പറന്നു വന്നു.


തളിച്ച വിഷം
തിരിച്ചറിഞ്ഞ
ദയ്‌വം മാത്രം
കാഴ്ച വെച്ച
പഴങ്ങളില്‍ നിന്നും
മുഖം
തിരിച്ചു വെച്ചു.

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP