Tuesday, July 24, 2007

മനോജ് കാട്ടാമ്പള്ളി




കലാപത്തില്‍

മക്കള്‍ മരിച്ചുപോയ

ഒരമ്മയുടെ പകല്‍എങ്ങനെയായിരിക്കും?

മകന്റെ

വെട്ടിമാറ്റപ്പെട്ട

കൈകള്‍വെയിലിറ്റുവീഴുന്ന

കൊടുങ്കാറ്റായികണ്ണീരൊപ്പണേ

എന്ന്പ്രാര്‍ത്ഥിക്കുമായിരിക്കും.

ആകാശത്തിന്റെ

മുഴിഞ്ഞ മുഖത്ത്പായയില്‍

പൊതിഞ്ഞ ശവം പോലെവിറങ്ങലിച്ച്മേഘള്‍

തുള്ളിമായും.

ചേറുന്നതിനിടയില്‍നനഞ്ഞുപോയ

ധാന്യയ്ങ്ങളിലേക്ക്സ്വപ്നത്തിന്റെ

ഇരുട്ടക്ഷരങ്ങള്‍ചതഞ്ഞുപറ്റുമായിരിക്കും.

അടുപ്പില്‍ചകിരികൂട്ടി

പുകയ്കുമ്പോള്‍കത്തുന്ന

നഗരത്തിനകത്ത്ഓടിത്തളര്‍ന്നു വീണമകനെയോ‍ര്‍ത്ത്

കിതച്ചുപോകും.

കൊല്ലാന്‍ വരാത്ത വെടിയുണ്ടയെ കാത്ത്

എല്ലാ പകലുകളേയും

രാത്രിയിലേക്ക്കമിഴ്ത്തിവെയ്ക്കുമായിരിക്കും.

രാമകൃഷ്ണന്‍ ചുഴലി


സന്ധ്യക്ക്


ചാര്‍ജ്ജു തീരാറായ

ജീവിതത്തിന്‍റെ
പെന്‍ ടൊര്‍ച്ചെടുത്ത്
ഓര്‍മ്മകളില്‍ വീഴ്ത്തി
ഞാന്‍ നിന്‍റെ
വെളിച്ചത്തെ....

Thursday, July 19, 2007

നാസര്‍ കൂടാളി


മുറിച്ചിട്ടും തളിര്‍ക്കുന്ന ചിലകാഴ്ചകള്‍.

പുഴക്കിക്കരെ വരെ കൂട്ട് വരും
അകന്നും,
അടുത്തുംനട്ട മരങ്ങള്‍ക്കിടയിലൂടെതണല്‍.

മഴക്കാലത്തെപ്പൊലെ
കുടയുംഞാനന്ന് മറന്നു വെക്കും.
കൂടെ വരട്ടെയെന്ന്കാതില്‍ മന്ദ്രിക്കും.
പരല്‍ മീനുകള്‍
‍പിടിച്ചുതിന്നുമെന്നുഭയപ്പെടുത്തി
തിരിച്ചയക്കാന്‍ശ്രമിക്കും

എന്നിട്ടും
ഒരേ ഉയിരും,
ഉടലുമായ്,
പുഴനീന്തി മറിയവെ
പിന്നില്‍ നിന്നു
ചൂണ്ടയിട്ടു കൊളുത്തിവലിക്കുന്ന
വേദന ഞാനറിയും

ഇപ്പൊള്‍
പുഴക്കിക്കരെ നിന്നു ഞാന്‍ കാണുന്ന
മുറിച്ചിട്ടുംതളിര്‍ക്കുന്നചിലകാഴ്ചകള്‍.

Sunday, July 15, 2007

കലേഷ്.എസ്


സൂര്യനില്‍ ഒരു കുളി

പാലത്തടിയിട്ട

കിണറിന്റെ വക്കിലാണ്‌

നാട്ടിലെ മറപ്പുരകളെല്ലാം.

പത്തുമണിയ്ക്കുമേല്

‍പതിനൊന്നാംമണി പടര്‍ന്നുതുടങ്ങുമ്പോള്

‍പെണ്ണുങ്ങളൊരു കുളിയുണ്ട്‌.

പുരയുടെ ഓലമേഞ്ഞ

ചുവരുകള്‍ക്കൊപ്പമിരുന്ന്‌

ഈറന്‍കോരുന്നഅവരുടെ

ഉടുപ്പുകള്‍

വഴിയേവരുന്നവരെടുത്തുടുത്തുപോകുന്നുണ്ടവരറിയാതെ.

എന്നാല്‍സൂര്യനതുപോലെയല്ല.

മേല്‍ക്കൂരകളില്ലാത്ത എല്ലാ മറപ്പുരകളിലും

അവന്‍ മാറിമാറി നോക്കാറുണ്ട്‌.

പല്ലുമുളച്ചിട്ടും

പാല്‍ക്കൊതി തീരാത്തഅവന്റെ ചുണ്ടില്‍

അടരുമൊരു തുള്ളിമഴയായ്‌ വളരുന്നുണ്ട്‌.

കുളികഴിഞ്ഞ്‌

ഈറന്‍ഭോജികളായ

തോര്‍ത്തുമുണ്ട്‌തലയിലുരച്ച്‌

പെണ്ണുങ്ങള്‍ കയറിപ്പോയിട്ടും

ഉച്ചയോടടുത്തൊരൊച്ചയുമില്ലാതെസൂര്യനേ,

നിന്റെ വേനല്‍മഴ.

Saturday, July 14, 2007

രാജു ഇരിങ്ങല്‍

നീ തന്നെയല്ലെ


ഒരു ചിരിപ്രണയത്തെ ഉണ്ടാക്കുകയല്ലനഷ്ടപ്പെടുത്തുകയാണെന്ന് പറഞ്ഞത് നീ തന്നെയല്ലേ.പിന്നെ എങ്ങിനെയാണ് ഞാന്‍ ചിരിക്കുക?കണ്ണൂര്‍ കോട്ടയിലെചുവരുകളില്‍കോറിവരച്ചത്ഹൃദയങ്ങളുടെ തുടക്കവും ഒടുക്കവും കീറി മുറിക്കുന്നഅമ്പുകളുടെ ചിത്രംഉറക്കത്തിലും സ്വപനം കണ്ട് ചിരിച്ചത് നീ തന്നെയല്ലേപ്രണയമരത്തിന്‍റെ കടയ്ക്കല്‍ കത്തിവയ്ക്കുമ്പോള്‍നാളെഒരു നാള്‍ നമ്മള്‍ കണ്ടുമുട്ടുമെന്ന്നീ ഓര്‍ത്തില്ലെങ്കിലുംകാണാതിരിക്കട്ടേയെന്ന് പറഞ്ഞത്നീ തന്നെയല്ലേഎന്നിട്ടുംആലൂക്കാസ് ജ്വല്ലറിയിലെപരസ്യത്തൂണുകളെ കടന്നു പോകുമ്പോള്‍മാഷേ..ന്ന് വിളിച്ചു പോയത് എന്തു കൊണ്ടാണ്?ചിരിച്ചു കൊണ്ട് ഹൃദയം പിളര്‍ന്ന ആ അമ്പ്ഇത് എന്‍റെതെന്ന് നീ പരിചയപ്പെടുത്തിവീട്ടിലേക്ക് ക്ഷണിച്ചത് എന്തുകൊണ്ടാണ്?ഒരു ചിരിപ്രണയത്തെ ഉണ്ടാക്കുകയല്ലനഷ്ടപ്പെടുത്തുകയാണെന്ന് നീഇപ്പോഴും വിശ്വസിക്കുന്നുവൊ?

Thursday, July 12, 2007

സുപ്രിയ


പ്രണയം


അകത്തു കയറ്റാതെ നീ
പുറത്ത് നിര്‍ത്തുമ്പൊള്‍
പരുത്ത പുറം തോടില്‍
ഞാനുരഞ്ഞു തീരുന്നു.

Friday, July 6, 2007

സംപ്രീത

ഒരു മഴക്കാലത്തിന്റെ സ്വകാര്യം


ഇഞ്ചിപ്പാടത്തിനോരത്തെ
ഞാവല്‍ മരത്തിന്റെ
കൂന്താലിക്കൊമ്പില്‍ നിന്നും
തെറിച്ചുവീണ കാറ്റാണ്‍
മഴയെ ഒളിപ്പിച്ചുവെയ്ക്കുന്ന
രഹസ്യം
എനിക്കു പറഞ്ഞു തന്നത്.
ഞനെന്റെ മുറ്റത്തൊരു
വാഴ് വുമരം നട്ടു.
എല്ലാമഴകളെയും ഒന്നിച്ച്
എന്റെ മുറ്റത്തിട്ടു നനച്ചു.

Thursday, July 5, 2007

ശ്രീജിത്ത് അരിയല്ലൂര്‍

ആപ്തവാക്യം




മതമേതായാലും
വടിവാളു നന്നായാല്‍ മതി.

Sunday, July 1, 2007

ഒ. എം രാമകൃഷ്ണന്‍

കാഴ്ച



ഇനി നമ്മള്‍ കണ്ടുമുട്ടുമ്പോള്‍
‍മനസ്സ് കാറ്റാവണം.

ആലിലപോലെ ചിരിക്കണം

നാം രണ്ടെന്ന തിരിച്ചറിവില്‍

‍കൌമാര സ്വപ്നങ്ങളുടെ അന്ധത

വെറും തോന്നലായി ലയിച്ചു തീരണം.

പടവുകള്‍ കയറിയിറങ്ങുമ്പോള്

‍കാല്‍പാടുകള്‍വേറെത്തന്നെ വീഴണം.

വാസുദേവന്‍ കോറോം

തീവണ്ടി

റെയില്‍വേ സ്റ്റേഷനിലെതിരക്കില്‍നിന്ന്‌
ഇന്നലെ രാവിലെ
എനിക്ക്‌ഒരു തീവണ്ടി വീണുകിട്ടി

പാളമോ സിഗ്നലോപ്ലാറ്റുഫോമോ
ഒന്നും വീണുകിട്ടിയില്ല
കുറേ ബോഗികള്‍ മാത്രം.
ആധുനികതയുടെഭാരം ചുമന്നുവന്ന
ആ ഭാരത്തോളം പഴക്കമുള്ള
കുറേ ബോഗികള്
‍തീവണ്ടി പോകുന്നിടത്തെല്ലാം
ചന്തുമേനോന്റെ നോവലിലെ
മാധവന്‍ പോയതും
പഥേര്‍പാഞ്ചാലിയില്
‍തീവണ്ടിപോകുന്നത്‌
അപ്പുവും ദുര്‍ഗ്ഗയും നോക്കിനിന്നതും
ഞാനോര്‍ത്തു

വീണുകിട്ടിയ തീവണ്ടി
എവിടെ ഒളിപ്പിക്കും
കാണാതായ തീവണ്ടിയെക്കുറിച്ച്‌
യാത്രക്കാര്‍അന്വേഷണവും വ്യാകുലതയും
പരിഭവവും
കാണിച്ചുതുടങ്ങിയിരിക്കുന്നു

സേറ്റഷന്‍മാസ്റ്റര്‍, ഡ്രൈവര്
‍ടി.ടി.ആറിന്റെ കറുത്ത കോട്ട്‌,
യാത്രക്കാര്‍,
കാപ്പിവില്‍പനക്കാര്‍,അങ്ങനെയൊന്നും
കളഞ്ഞുകിട്ടിയില്ല
ഇരുമ്പോ അലുമിനിയമോ
തകരപ്പാട്ടയോ കിട്ടിയാല്‍
അടിച്ചുപരത്തി
കൊണ്ടുപോകുന്ന
ഒരുകൂട്ടം
ആള്‍ക്കാരെ കിട്ടി
തീവണ്ടി
അവരുടെ കയ്യിലേക്ക്‌
വെച്ചുനീട്ടിയപ്പോള്‍അതു
പൊളിച്ചെടുക്കാനുള്ള ആയുധം
കൈയ്യിലില്ലാത്തതോര്‍ത്ത്‌ അവര്‍
നിരാശരാകുമോ എന്ന്‌
സംശയിച്ചിരുന്നു

തിരിഞ്ഞു നടക്കുമ്പോള്
‍തീവണ്ടി
കുത്തിപ്പൊളിക്കുന്നതിന്റെ
ഒരു പ്രത്യേക താളം
മനസ്സു നിറച്ചു
പണ്ടു തീവണ്ടി ഓടുമ്പോള്‍ കേട്ട
അതേ താളത്തിന്റെ പ്രതിധ്വനി

ആധുനികതയുടെ ചെറിയ രൂപകം
സീറ്റുകളായോ പുകയായോ
ആവിയായോ
പുകയുടെ കറുപ്പായോ
കറുപ്പിന്റെ ഊര്‍ജ്ജമായോ
പിറ്റേന്ന്‌ റെയില്‍വേസേ്റ്റഷനില്
‍വീണുകിടക്കുന്നു.
Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP